നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആര്‍ക്കൊക്കെ ഭീഷണിയാകും


സ്‌പെയിനിലെ ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ ആദ്യ ദിനം കൈയടക്കിയത് നോകിയയായിരുന്നു. കമ്പനിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കികൊണ്ടാണ് നോകിയ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്.

Advertisement

മാത്രമല്ല, പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് മൂന്ന് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളാണ് കമ്പനി ലോഞ്ച് ചെയ്തത്. നോകിയ X, നോകിയ X പ്ലസ്, നോകിയ XL എന്നിവ.

Advertisement

ഇതില്‍ താരതമ്യേന ഉയര്‍ന്ന നിലവാരമുള്ളഫോണ്‍ നോകിയ XL ആണ്. ഈവര്‍ഷം ഏപ്രില്‍മാസത്തോടെ വിപണിയില്‍ എത്തുമെന്ന് കരുതുന്ന ഫോണിന് ഏകദേശം 9,223 രൂപയാണ് വില. നോകിയ XL ന്റെ വരവ് നിലവില്‍ വിപണിയില്‍ സാമാന്യം പിടിച്ചുപറ്റിയ പല ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും കടുത്ത ഭീഷണിതന്നെയാണ്.

ഏറെ മികച്ചതെന്ന് അഭിപ്രായം നേടിയ മോട്ടോ ജിക്കുപോലും നോകിയ XL പ്രതിയോഗിയാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്തായാലും നോകിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ഭീഷണിയായേക്കാവുന്ന അഞ്ച് സ്മാര്‍ട്‌ഫോണുകള്‍ ചുവടെ അവതരിപ്പിക്കുന്നു. അതിനു മുമ്പ് നോകിയ XL-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍ കാണുക.

800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 768 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി.

ക്യാമറയുടെ കാര്യമെടുത്താല്‍, പിന്‍വശത്ത് 5 എം.പി. ക്യാമറയും ഫ്രണ്ടില്‍ 2 എം.പി. ക്യാമറയുമാണ് ഉള്ളത്. ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. 2000 mAh ആണ് ബാറ്ററി. ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് ആണെങ്കിലും ആന്‍ഡ്രോയ്ഡ് ആപ് സ്‌റ്റോറായ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ഫോണില്‍ ലഭിക്കില്ല. പകരം നോകിയയുടെ ആപ്ലിക്കേഷന്‍ സ്‌റ്റോറാണ് ഉള്ളത്.

ഇനി നോകിയ XL- ന്റെ എതിരാളികളെ നോക്കാം.

{photo-feature}

Best Mobiles in India