ഗെയിമിംഗ് പ്രേമികള്‍ക്കായി കരുത്തന്‍ ന്യൂബ റെഡ് മാജിക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ന്യൂബ തങ്ങളുടെ ഏറ്റവും പുതിയ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണായ ന്യൂബ റെഡ് മാജിക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹാര്‍ഡ്-വെയര്‍ കരുത്തിലും ഡിസൈന്‍ മികവിലും ഒരുപോലെ ക്വാളിറ്റിയുള്ളതാണ് ന്യൂബ റെഡ് മാജിക്ക് സ്മാര്‍ട്ട്‌ഫോണ്‍. ചൈനയില്‍ ഈ മോഡലിന്റെ ജിസൈനിന് ഏറെ ആരാധകരാണുള്ളത്.

Advertisement

വില നിശ്ചയിച്ചിരിക്കുന്നത്

ഇന്ത്യന്‍ വിപണിയില്‍ 29,999 രൂപയാണ് ന്യൂബയുടെ വില നിശ്ചയിച്ചിരിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാകും ഫോണിന്റെ വില്‍പ്പന. ഡിസംബര്‍ 20 മുതല്‍ ഫോണിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ന്യൂബയുടെ കരുത്തിനെക്കുറിച്ചറിയാവുന്ന ഗെയിമിംഗ് പ്രേമികള്‍ ഫോണിന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ്.

Advertisement
ഡിസ്‌പ്ലേയ്ക്ക് മികവേകുന്നുണ്ട്.

5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. 1555:1 കോണ്‍ട്രാസ്റ്റ് റേഷ്യോയും 2160X1080 പിക്‌സല്‍ റെസലൂഷനും ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് മികവേകുന്നുണ്ട്. 2.5 ഡി കര്‍വ്ഡ് ഡിസ്‌പ്ലേയുള്ള ഡിസ്‌പ്ലേ മനോഹരമാണ്. 16എം നിറങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആര്‍ജി.ബി സ്ട്രിപ്പുകള്‍ പിന്‍ ഭാഗത്ത് ഘടിപ്പിച്ചിട്ടുണ്ട്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835

ഒരു ഗെയിമിംഗ് പി.സിയെ അനുസ്മരിപ്പിക്കും വിധമാണ് ന്യൂബ റെഡ് മാജിക്കിന്റെ ഡിസൈന്‍. ഉപയോഗക്രമമനുസരിച്ച് മാറുന്ന തരത്തിലുള്ള നാല് വ്യത്യസ്ത ലൈറ്റിംഗ് എഫക്റ്റും ഫോണിലുണ്ട്. ഹാര്‍ഡ്-വെയര്‍ കരുത്തിനായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 8 ജി.ബി റാമും കൂട്ടുണ്ട്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്.

ഗെയിം ബൂസ്റ്റ് സംവിധാനം

ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗെയിം ബൂസ്റ്റ് സംവിധാനം ഹൈ ഫ്രെയിം റേറ്റുകള്‍ക്ക് സഹായകമാകും. ഫോണ്‍ ചൂടാകാതിരിക്കാന്‍ ഇരട്ട കണ്‍വെന്‍ഷന്‍ കൂളിംഗ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നു. കൂളിംഗ് പോര്‍ട്ടുകളും ഗ്രാഫൈറ്റ് ലെയറും കൂടാതെ കോണ്‍വെക്‌സ് രീതിയിലുള്ള പിന്‍ ഭാഗവും ഇതിനായി പ്രത്യേകമുണ്ട്.

കരുത്തു തെളിയിക്കുന്നുണ്ട്.

ക്യാമറ ഭാഗത്തും ന്യൂബ കരുത്തു തെളിയിക്കുന്നുണ്ട്. 24 മെഗാപിക്‌സലിന്റെ ക്യാമറയാണ് പിന്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. മുന്‍ ക്യാമറ 8 മെഗാപിക്‌സലാണ്. വൈഡ് ആംഗിള്‍ ലെന്‍സാണ് മുന്നിലുള്ളത്.

ബാറ്ററി കരുത്ത്

3,800 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്. ഒറ്റ ചാര്‍ജില്‍ 7 മണിക്കൂര്‍ വരെ ഗെയിമിംഗിനായി ഫോണ്‍ ഉപയോഗിക്കാനാകും. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഓഡിയോ കരുത്തിനായി ഡി.റ്റി.എസ് സംവിധാനമുള്ള സ്പീക്കറുണ്ട്. ബ്ലൂടൂത്ത് 5.0 കണക്ടീവിറ്റിയെയും സഹായിക്കുന്നു.

ഗെയിമിംഗ് പ്രേമികള്‍

'ഗെയിമിംഗ് പ്രേമികള്‍ക്കായി ഈ മോഡലിനെ ഇന്ത്യയിലവതരിപ്പിക്കുന്നതിന് ഏറെ സന്തോഷമുണ്ട്. ആര്‍.ജി.ബി സ്ട്രിപ്പ്, ഗെയിം ബൂസ്റ്റ് മോഡ്, കൂളിംഗ് ഫാന്‍ എന്നിവ ആരാധകരെ ഏറെ തൃപ്തിപ്പെടുത്തുമെന്നാണ് വിശ്വസിക്കുന്നത്. 3,800 മില്ലി ആംപയറിന്റെ ബാറ്ററി കരുത്തും കൂടിയാകുമ്പോള്‍ ഗെയിമിംഗ് പ്രേമികള്‍ ഏറെ ഇഷ്ടപ്പെടും ന്യൂബയുടെ ഈ പുത്തന്‍ മോഡലിനെ' - ന്യൂബ ഇന്ത്യ ഡയറക്ടര്‍ ധീരജ് കുക്‌റേജ് പറഞ്ഞു.

Best Mobiles in India

English Summary

Nubia Red Magic Gaming smartphone announced in India, priced at Rs 29,999