വൺപ്ലസിന് പണി കൊടുക്കാൻ നൂബിയ എത്തുന്നു! റെഡ് മാജിക്ക് അടുത്ത മാസം!


ZTEയുടെ നൂബിയ സീരീസിൽ പെട്ട ഏറ്റവും കരുത്തുറ്റ ഫോൺ ആയ നൂബിയ റെഡ് മാജിക്ക് ഇന്ത്യയിൽ അടുത്ത മാസം എത്തും. ഏപ്രിലിൽ ചൈനയിൽ ഇറക്കിയത് മുതൽ കാത്തിരിക്കുന്നതാണ് പലരും ഈ ഗെയിമിങ് ഫോണിനായി. ഡിസൈൻ ഒന്ന് മാത്രം മതിയാകും ഏതൊരാൾക്കും ഈ ഫോൺ വാങ്ങാൻ. എന്നാൽ വെറും ഡിസൈൻ മാത്രമല്ല, സവിശേഷതകളിലും ഏറെ മുന്നിലാണ് ഈ സ്മാർട്ഫോൺ.

Advertisement

ദിവാലി സീസണിന് ശേഷം ഫോൺ വിപണിയിൽ എത്തിക്കാൻ ആണ് പദ്ധതി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൺപ്ലസ്, സാംസങ് തുടങ്ങിയവയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് കനത്ത തിരിച്ചടി ഉണ്ടാക്കാൻ ഒരുപക്ഷെ നൂബിയക്ക് കഴിഞ്ഞേക്കും. 30000 രൂപക്ക് താഴെ ആയിരിക്കും വില എന്നതും ശ്രദ്ധേയമാണ്.

Advertisement

ഡിസൈൻ

ഫോണിനെ കുറിച്ച് ആദ്യം തന്നെ പറയേണ്ടത് അതിന്റെ ഡിസൈൻ ആണ്. അതിമനോഹരം എന്ന് ഒറ്റവാക്കിൽ വിശഷിപ്പിക്കാവുന്ന ഡിസൈൻ. നമ്മളെല്ലാം സ്ഥിരം കണ്ടുമടുത്ത നോട്ടിഫിക്കേഷൻ ലൈറ്റ് സമ്പ്രദായത്തെ അടിമുടി മാറ്റിമറിക്കുന്നതാണ് ഇതിന്റെ ഡിസൈൻ. പിറകിലാണ് നോട്ടിഫിക്കേഷൻ ലൈറ്റ് ഉള്ളത്. അതും ചിത്രത്തിൽ കാണുന്ന പോലെ പിറകിൽ മൊത്തമായി പ്രത്യേക ഡിസൈനോട് കൂടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹാർഡ് വെയർ

ഫോണിന്റെ ഹാർഡ്‌വെയർ നോക്കുമ്പോൾ ഇന്ന് നിലവിലുള്ളതിൽ വെച്ച് ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇതിലുള്ളത്. അതും ഈ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മെച്ചമുള്ള സൗകര്യങ്ങളാണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 835 ആണ് പ്രൊസസർ. ഒപ്പം 8ജിബി റാം, 128 ജിബി മെമ്മറി എന്നിവയും ഫോണിലുണ്ട്. അധിക മെമ്മറി സൗകര്യം ഇല്ല. എടുത്തുപറയേണ്ട മറ്റൊരു കാര്യം പ്രത്യേകമായി തയ്യാറാക്കിയ എയർ കൂളിംഗ് സിസ്റ്റം ഫോണിൽ ഉണ്ട് എന്നതാണ്.

സോഫ്ട്‍വെയർ

സോഫ്ട്‍വെയറിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഓറിയോ ആണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് കൂടാതെ ഗെയിം ബൂസ്റ്റ് എന്നൊരു സൗകര്യവുമുണ്ട്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ബട്ടണും ഉണ്ട്. ഇതുപയോഗിച്ചാൽ മറ്റു ആപ്പുകൾ മെമ്മറി ഉപയോഗിക്കുന്നത് പൂർണ്ണമായും തടഞ്ഞുകൊണ്ട് മികച്ച ഗെയിമിംഗ് സൗകര്യം ഫോണിന് നൽകും. മികച്ച ഫ്രെയിമുകളിൽ മനോഹരമായി മികച്ച വേഗതയിൽ ഗെയിം കളിക്കാൻ സാധിക്കും.

ഡിസ്പ്ലേ

ഡിസ്പ്ളേയുടെ കാര്യത്തിലും ഈ ഫോൺ നിലാവരം പുലർത്തുന്നുണ്ട്. 1080 x 2160 റെസലൂഷന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ ആണ് ഫോണിലുള്ളത്. അതും 18:9 അനുപാതത്തിൽ ആണ്. ക്യാമറയുടെ കാര്യത്തിലും ഫോൺ നിരാശ നൽകുന്നില്ല. 24 മെഗാപിക്സലിന്റെ സാംസങ്ങ് സെൻസറിനോട് കൂടിയാണ് ക്യാമറ വരുന്നത്. മുൻക്യാമറ 8 മെഗാപിക്സലും ഉണ്ട്.

ബാറ്ററി, മറ്റുള്ളവ

ബാറ്ററിയുടെ കരുത്ത് 3800 mAh ആണ്. ഒരു ഗെയിമിംഗ് ഫോണിനെ സംബന്ധിച്ചെടുത്തോളം ഇത്രയും ബാറ്ററി അനിവാര്യവുമാണ്. ശബ്ദമികവിന് വേണ്ടി ഡിടിഎസ് ടെക്‌നോളജിയും സ്മാർട്ട് ആംപ്ലിഫയർ സിസ്റ്റവും ഫോണിലുണ്ട്. മൊത്തത്തിൽ വാങ്ങാൻ പറ്റിയ ഒരു മികച്ച ഗെയിമിംഗ് ഫോൺ തന്നെയാണ് നൂബിയ റെഡ് മാജിക്ക്. ഒപ്പം ആകർഷിക്കുന്ന മനോഹര ഡിസൈനും.

സാംസങ് J6+: മനംമയക്കുന്ന രൂപകല്‍പ്പന, നിരാശപ്പെടുത്തുന്ന പ്രകടനം

Best Mobiles in India

English Summary

Nubia Red Magic Set to Launch in India Next Month.