സകല കമ്പനികളെയും ഞെട്ടിച്ച് നൂബിയ; ഡിസൈൻ തന്നെ മതിയാകും ഇത് വാങ്ങാൻ


ഗെയിമിംഗ് ലാപ്ടോപ്പുകളെ പോലെ തന്നെ ഗെയിമിംഗ് ഫോണുകൾക്കും ഇപ്പോൾ ആരാധകർ ഏറി വരികയാണ്. നൂബിയ, ഷവോമി, റേസർ എന്നിവരെല്ലാം തന്നെ അവരുടെ മികവാർന്ന ഗെയിമിംഗ് ഫോണുകൾ അവതരിപ്പിക്കുകയുണ്ടായി. ഈ കൂട്ടത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒരു മോഡൽ ഈയടുത്ത് ഇറങ്ങുകയുണ്ടായി. നൂബിയയുടെ റെഡ് മാജിക്ക് എന്ന ഗെയിമിംഗ് ഫോൺ. അതിഗംഭീര സവിശേഷതകൾ എന്നാൽ താങ്ങാൻ പറ്റുന്ന വിലയിൽ തന്നെ അവതരിപ്പിച്ചു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 399 ഡോളർ, അതായത് ഏകദേശം 26000 രൂപയോളമാണ് ഇതിന് വിലയിട്ടിരിക്കുന്നത്. ഫോണിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

Advertisement

ഡിസൈൻ

ഫോണിനെ കുറിച്ച് ആദ്യം തന്നെ പറയേണ്ടത് അതിന്റെ ഡിസൈൻ ആണ്. അതിമനോഹരം എന്ന് ഒറ്റവാക്കിൽ വിശഷിപ്പിക്കാവുന്ന ഡിസൈൻ. നമ്മളെല്ലാം സ്ഥിരം കണ്ടുമടുത്ത നോട്ടിഫിക്കേഷൻ ലൈറ്റ് സമ്പ്രദായത്തെ അടിമുടി മാറ്റിമറിക്കുന്നതാണ് ഇതിന്റെ ഡിസൈൻ. പിറകിലാണ് നോട്ടിഫിക്കേഷൻ ലൈറ്റ് ഉള്ളത്. അതും ചിത്രത്തിൽ കാണുന്ന പോലെ പിറകിൽ മൊത്തമായി പ്രത്യേക ഡിസൈനോട് കൂടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Advertisement
ഹാർഡ് വെയർ

ഫോണിന്റെ ഹാർഡ്‌വെയർ നോക്കുമ്പോൾ ഇന്ന് നിലവിലുള്ളതിൽ വെച്ച് ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇതിലുള്ളത്. അതും ഈ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മെച്ചമുള്ള സൗകര്യങ്ങളാണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 835 ആണ് പ്രൊസസർ. ഒപ്പം 8ജിബി റാം, 128 ജിബി മെമ്മറി എന്നിവയും ഫോണിലുണ്ട്. അധിക മെമ്മറി സൗകര്യം ഇല്ല. എടുത്തുപറയേണ്ട മറ്റൊരു കാര്യം പ്രത്യേകമായി തയ്യാറാക്കിയ എയർ കൂളിംഗ് സിസ്റ്റം ഫോണിൽ ഉണ്ട് എന്നതാണ്.

ടിവിയുടെ ശബ്ദം മികച്ചതാക്കാം ഈ മാര്‍ഗ്ഗങ്ങളിലൂടെ!

സോഫ്ട്‍വെയർ

സോഫ്ട്‍വെയറിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഓറിയോ ആണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് കൂടാതെ ഗെയിം ബൂസ്റ്റ് എന്നൊരു സൗകര്യവുമുണ്ട്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ബട്ടണും ഉണ്ട്. ഇതുപയോഗിച്ചാൽ മറ്റു ആപ്പുകൾ മെമ്മറി ഉപയോഗിക്കുന്നത് പൂർണ്ണമായും തടഞ്ഞുകൊണ്ട് മികച്ച ഗെയിമിംഗ് സൗകര്യം ഫോണിന് നൽകും. മികച്ച ഫ്രെയിമുകളിൽ മനോഹരമായി മികച്ച വേഗതയിൽ ഗെയിം കളിക്കാൻ സാധിക്കും.

ഡിസ്പ്ലേ

ഡിസ്പ്ളേയുടെ കാര്യത്തിലും ഈ ഫോൺ നിലാവരം പുലർത്തുന്നുണ്ട്. 1080 x 2160 റെസലൂഷന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ ആണ് ഫോണിലുള്ളത്. അതും 18:9 അനുപാതത്തിൽ ആണ്. ക്യാമറയുടെ കാര്യത്തിലും ഫോൺ നിരാശ നൽകുന്നില്ല. 24 മെഗാപിക്സലിന്റെ സാംസങ്ങ് സെൻസറിനോട് കൂടിയാണ് ക്യാമറ വരുന്നത്. മുൻക്യാമറ 8 മെഗാപിക്സലും ഉണ്ട്.

ലോകത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഇന്ത്യയിൽ എത്തുന്നു

ബാറ്ററി, മറ്റുള്ളവ

ബാറ്ററിയുടെ കരുത്ത് 3800 mAh ആണ്. ഒരു ഗെയിമിംഗ് ഫോണിനെ സംബന്ധിച്ചെടുത്തോളം ഇത്രയും ബാറ്ററി അനിവാര്യവുമാണ്. ശബ്ദമികവിന് വേണ്ടി ഡിടിഎസ് ടെക്‌നോളജിയും സ്മാർട്ട് ആംപ്ലിഫയർ സിസ്റ്റവും ഫോണിലുണ്ട്. മൊത്തത്തിൽ വാങ്ങാൻ പറ്റിയ ഒരു മികച്ച ഗെയിമിംഗ് ഫോൺ തന്നെയാണ് നൂബിയ റെഡ് മാജിക്ക്. ഒപ്പം ആകർഷിക്കുന്ന മനോഹര ഡിസൈനും.

ഒരു 10000-15000 രൂപ കയ്യിലുണ്ട്; ഏത് ഫോൺ വാങ്ങണം എന്ന സംശയത്തിലാണോ?- എങ്കിൽ ഇത് വായിക്കാം

എങ്ങനെയെങ്കിലും കുറച്ചു പണമൊക്കെ ഒപ്പിച്ചു വെച്ച് ഒരു നല്ല ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കുമല്ലോ. അങ്ങനെ പ്രാരാബ്ധങ്ങൾക്കിടയിലും ഒപ്പിച്ചു വെച്ച സമ്പാദ്യം കൊണ്ട് സാമാന്യം കുഴപ്പമില്ലാത്ത ഒരു ഫോൺ വാങ്ങാൻ നിൽക്കുമ്പോൾ ആയിരിക്കും അല്പമൊന്ന് ആശയക്കുഴപ്പത്തിലാകുക. കാരണം മാർക്കറ്റിൽ അത്രയ്ക്കും ഫോണുകൾ.

പല കമ്പനികൾ, പല ഡിസൈനുകൾ. ഏതു വാങ്ങണം എന്ന ആശയക്കുഴപ്പം. ഇവിടെ ഞങ്ങൾ നിങ്ങൾക്ക് അനുയോജ്യമായ ഒരു 10000-15000 രൂപയോളം വരുന്ന നല്ല ഫോണുകൾ പരിചയപ്പെടുത്തുകയാണ്. ഇവയിൽ നിന്നും ആവശ്യാനുസരണം നിങ്ങൾക്ക് ഇഷ്ടമുള്ളത് നോക്കി തിരഞ്ഞെടുക്കാം.

 

ഷവോമി റെഡ്മി നോട്ട് 5

വില 9999 മുതൽ

സവിശേഷതകള്‍

5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

2GHz ഒക്ടാകോര്‍ പ്രോസസര്‍

3ജിബി/ 4ജിബി റാം, 32ജിബി/ 64ജിബി റോം

12എംപി റിയര്‍ ക്യാമറ

5എംപി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

4000എംഎഎച്ച് ബാറ്ററി

 

മോട്ടോ G5 പ്ലസ്

വില 14999

സവിശേഷതകള്‍

5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

2GHz ഒക്ടാകോര്‍ പ്രോസസര്‍

3ജിബി, 16ജിബി റോം

12എംപി റിയര്‍ ക്യാമറ

5എംപി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 5 പ്രോ

വില 13999 മുതൽ

സവിശേഷതകള്‍

5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

1.8 GHz ഒക്ടാകോര്‍ പ്രോസസര്‍

4ജിബി/ 6ജിബി റാം, 64ജിബി റോം

12എംപി/ 5എംപി റിയര്‍ ക്യാമറ

20എംപി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

4000എംഎഎച്ച് ബാറ്ററി

 

ഓപ്പോ A83

വില 12490

സവിശേഷതകള്‍

5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ

2.5GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P23 16nm പ്രോസസര്‍

3ജിബി റാം

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ആന്‍ഡ്രോയിഡ് 7.1 ന്യൂഗട്ട്

13എംപി റിയര്‍ ക്യാമറ

8എംപി മുന്‍ ക്യാമറ

3180എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 Ntx

വില 9450

സവിശേഷതകള്‍

5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍

2ജിബി റാം

16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്

13എംപി റിയര്‍ ക്യാമറ

5എംപി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3000എംഎഎച്ച് ബാറ്ററി

 

ഓപ്പോ F5 യൂത്ത്

വില 14990

സവിശേഷതകള്‍

6 ഇഞ്ച് FHD+ ഡിസ്‌പ്ലേ

2.5Ghz ഒക്ടാകോര്‍ മീഡിയാടക് പ്രോസസര്‍

3ജിബി റാം

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്

13എംപി റിയര്‍ ക്യാമറ

16എംപി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3200എംഎഎച്ച് ബാറ്ററി

ഇവ കൂടാതെ ഒട്ടനവധി നല്ല മോഡലുകൾ ഇനിയുമുണ്ട്. എല്ലാം കൂടെ ചേർത്ത് മുകളിൽ പറഞ്ഞ പോലെ ആശയക്കുഴപ്പത്തിലാക്കുന്നില്ല. അതോടൊപ്പം 15000നു മുകളിൽ ആണെങ്കിൽ മോട്ടോ, ഓപ്പോ, വിവോ, വാവെയ് എന്നിവയുടെ മറ്റു നല്ല ഫോണുകളും കൂടെ ലഭ്യമാണ്. എന്താണ് നിങ്ങളുടെ ആവശ്യം എന്ന് മനസ്സിലാക്കി നല്ലൊരു ഫോൺ ഇവയിൽ നിന്നോ ഇനി ഇവിടെ കൊടുക്കാത്ത നിങ്ങൾക്ക് ഇഷ്ടപെട്ട മറ്റു മോഡലുകളിൽ നിന്നോ തിരഞ്ഞെടുക്കാം.

 

കളഞ്ഞുപോയ ഫോൺ എങ്ങനെ കണ്ടെത്താം? എങ്ങനെ ലോക്ക് ചെയ്യാം?

എവിടെ എന്റെ ഫോണ്‍?' ഒരു ദിവസമെങ്കിലും ഇങ്ങനെ ചോദിക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ? ഏറ്റവും എളുപ്പത്തില്‍ നഷ്ടപ്പെടുന്ന ഒരു ഉപകരമാണ് മൊബൈല്‍ ഫോണ്‍. വിലയേറിയ മൊബൈല്‍ ഫോണുകള്‍ കൈവശമുളള പലര്‍ക്കും പലകുറി മൊബൈല്‍ നഷ്ടപ്പെട്ട അല്ലെങ്കില്‍ മോഷ്ടിച്ച കഥകള്‍ പറയാനുണ്ടാകും.

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് നഷ്ടപ്പെട്ടതെങ്കില്‍ അത് കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് 'Android Device Manager' ഉപയോഗിക്കാം. ഗൂഗിളിന്റെ ഫ്രീ വെബ് ആപ്ലിക്കേഷനാണ് ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍. ഇത് ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ നിലവിലെ ലൊക്കേഷന്‍ കണ്ടെത്താനും, ഫോണ്‍ റിങ്ങ് ചെയ്യിപ്പിക്കാനും, ഡാറ്റ ആക്‌സസ് ചെയ്യുന്നതില്‍ നിന്നും കളളന്‍മാരെ എങ്ങനെ തടയാമെന്നും, ഫോണിലെ കണ്ടന്റുകള്‍ നീക്കം ചെയ്യാനും ഇതിലൂടെ കഴിയുന്നു.

#1. നിങ്ങളുടെ ഫോണ്‍ സൈലന്റ് മോഡില്‍ അല്ലെങ്കില്‍ വൈബ്രേറ്റു മോഡിലായാല്‍ എങ്ങനെ റിംങ് ചെയ്യിപ്പിക്കാം?

ആന്‍ഡ്രോയിഡ് ഫോണിലെ ഡിവൈസ് മാനേജര്‍ തുറക്കുക. 'റിമോട്ട് ലൊക്കേഷന്‍ യുവര്‍ ഡിവൈസ്' എന്ന ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുക. അതിനു ശേഷം ആന്‍ഡ്രോയിഡ് ഡിവൈസ് സൈറ്റില്‍ കയറി നിങ്ങളുടെ മൊബൈല്‍ സ്‌കാന്‍ ചെയ്യുക. ഇവിടെ റിംഗ്, ലോക്ക്, എറൈസ് എന്നീ മൂന്ന് ഓപ്ഷനുകള്‍ കാണാം.

പുതിയ ലോക്ക് കോഡ് സെറ്റ് ചെയ്യാന്‍ ഇതില്‍ ലോക്ക് ഓപ്ഷന്‍ എന്റര്‍ ചെയ്യുക. പുതിയ പാസ്‌വേഡ് എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്ത ശേഷം 'ലോക്ക്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

https://www.google.com/android/devicemanager എന്ന ലിങ്കാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ പോലെ ഐഡിയും പാസ്വേഡും നല്‍കുക. ഇവിടെ ലൊക്കേഷന്‍ ഡാറ്റ നല്‍കി 'Accept' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മൊബൈല്‍ നിലവിലുളള സ്ഥലം കാണിക്കും.

'Ring Your Device' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍, ഏറ്റവും ഉയര്‍ന്ന വോളിയത്തില്‍ ഫോണ്‍ റിംഗ് ചെയ്യും.

'Erase Device' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും ഫോട്ടോകളും എല്ലാം തന്നെ ഡിലീറ്റ് ആകും.

#2. നഷ്ടപ്പെട്ട ഫോണിലെ സ്‌ക്രീന്‍ എങ്ങനെ ലോക്ക് ചെയ്യാം?

ഫോണ്‍ റിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം അത് എവിടയോ സുരക്ഷിതമാണെന്ന്.

ഫോണില്‍ ലോക്ക് സ്‌ക്രീന്‍ സൃഷ്ടിക്കാനായി ഈ ഘട്ടങ്ങള്‍ ചെയ്യാം.

. ആദ്യം ലോക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

. ഒരു പുതിയ വിന്‍ഡോ തുറന്നു വരും. അവിടെ പാസ്‌വേഡ്, എ മെസേജ്, മറ്റൊരു ഫോണ്‍ നമ്പര്‍ എന്നിവ നല്‍കുക.

ഫോണ്‍ നഷ്ടപ്പെട്ടില്ല എങ്കില്‍ കൂടിയും ഫോണില്‍ ലോക്ക് സ്‌ക്രീന്‍ നല്‍കേണ്ടതാണ് കാരണം നിങ്ങളുടെ ഫോണില്‍ സാധാരണയായി സോഷ്യല്‍ മീഡിയ, ഇമെയില്‍ എന്നിവ ലോഗിന്‍ ചെയ്തിക്കും.

ഏതൊരാൾക്കും കളിച്ചുനോക്കാൻ 4 മികച്ച ആൻഡ്രോയ്ഡ് Platform ഗെയിമുകൾ

വീഡിയോ ഗെയിമുകളിൽ ഏറ്റവും പഴക്കം ചെന്ന ഒരു വിഭാഗമാണ് Platform ഗെയിമുകൾ. ഇന്നും ഏറ്റവും അധികം ആരാധകരുള്ള ഒരു വിഭാഗം കൂടിയാണിത്. സൂപ്പർ മാറിയോ ആണ് ഈ വിഭാഗത്തിൽ വന്ന് ഏറ്റവും ഹിറ്റ് ആയ ഒരു ഗെയിം. ലോകമൊട്ടുക്കും ഒട്ടനവധി ആരാധകരുണ്ടായിരുന്ന ആ പഴയ ഗെയിം കാലാകാലങ്ങളായി പല ഉപകരണങ്ങളിൽ പല രീതിയിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി.

അതിനു ശേഷം ഒരുപിടി നല്ല Platform ഗെയിമുകൾ വരികയുമുണ്ടായി. അത്തരത്തിൽ ആൻഡ്രോയിഡ് ഫോണുകളിൽ കളിക്കാൻ പറ്റിയ ഏറ്റവും മികച്ചതെന്ന് തോന്നിയ ചില Platform ഗെയിമുകൾ പരിചയപ്പെടുത്തുകയാണിവിടെ.

Badland 1 & 2

ഈ ഗെയിമിനെ ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തികൊടുക്കണം എന്ന് തോന്നുന്നില്ല. നിലവിൽ ആൻഡ്രോയിഡിൽ ഏറ്റവുമധികം ആളുകൾ കളിച്ചിട്ടുള്ള ഗെയിമുകളിൽ ഒന്നാണ് ഇത്. ഗെയിമിന്റെ ചിത്രങ്ങൾ കണ്ടാൽ തന്നെ ആരും കയറി ഡൗൺലോഡ് കൊടുത്തുപോകും. വളരെ എളുപ്പമുള്ള ഗെയിംപ്ളേ ആണ് ഈ ഗെയിമിനുള്ളത് എന്നതും ഏതൊരാളെയും ആകർഷിക്കുന്ന ഘടകമാണ്. എന്നാൽ അത്യാവശ്യത്തിന് കടുത്ത ലെവലുകളുമുണ്ട്.

Leo's Fortune

ഒരുപക്ഷെ Badlandനേക്കാൾ മികച്ച ഗെയിം ആയി എനിക്ക് ഇതിനെ തോന്നിയിട്ടുണ്ട്. അത്രക്കും ഗംഭീര വിഷ്വൽസും ഗെയിംപ്ലേയുമാണ് ഈ ഗെയിമിനുള്ളത്. പക്ഷെ ഫ്രീ വേർഷൻ ലഭ്യമല്ല എന്ന ഒരൊറ്റ പ്രശ്നമേ ഉള്ളൂ. ഒരു എപ്പിസോഡ് എങ്കിലും അവർക്ക് സൗജന്യമായി നൽകാമായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. കാരണം കളിച്ചു തുടങ്ങിയാൽ തീർച്ചയായും നമ്മൾ അടുത്ത ലെവൽ വാങ്ങുന്ന അവസ്ഥയിലാകും. അത്രക്കും മനോഹരമാണ് ഈ ഗെയിം. ഫ്രീ വേർഷൻ ഇല്ലാതിരുന്നിട്ട് കൂടി ഈ ഗെയിം ലക്ഷക്കണക്കിന് ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

Never Alone: Ki Edition

ആൻഡ്രോയിഡ് Platform ഗെയിമുകളിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് പറയാവുന്ന മറ്റൊരു ഗെയിം. ഒരു പെൺകുട്ടിയും അവളുടെ കൂടെയുള്ള ഒരു കുറുക്കനുമാണ് ഗെയിമിലെ കഥാപാത്രങ്ങൾ. ഓരോ പസിലുകൾ പരിഹരിച്ച് ഓരോ ലെവലുകൾ മുന്നേറി ഇവർക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. മനോഹരമായ വിഷ്വൽസും ഗെയിം പ്ളേയും വേണ്ടുവോളം ഉണ്ടെങ്കിലും പൈഡ് വേർഷൻ മാത്രമേ ഉള്ളൂ എന്നത് കൂടുതൽ പേർ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും തടസ്സമാകും.

Rayman Adventures

ഒരുവിധം എല്ലാവർക്കും പരിചയമുണ്ടാവാൻ സാധ്യതയുള്ള ക്ലാസ്സിക്ക് Platform ഗെയിമാണ് Rayman. ഈ സീരീസിൽ ഒന്നല്ല, ഒരുപാട് ഗെയിമുകൾ ഉണ്ട് എന്നുമാത്രമല്ല, പലതു ഫ്രീ വേർഷനും പൈഡ് വേർഷനും ലഭ്യമാണ് എന്നതും കൂടുതൽ പേർക്ക് ഈ ഗെയിം കളിക്കുന്നതിന് എളുപ്പമാക്കുന്നുണ്ട്. ഇതിൽ ഏത് ഗെയിം വെച്ച് വേണമെങ്കിലും നിങ്ങൾക്ക് കളിച്ചുതുടങ്ങാവുന്നതാണ്.

മൊബൈൽ ഫോണുകൾക്ക് ശേഷം ചരിത്രം സൃഷ്ടിക്കാൻ പോകുന്ന ഇതിനെ കുറിച്ച് എത്രപേർക്കറിയാം?

ആമസോണിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ് അലെക്‌സ മൂന്ന് വര്‍ഷം മുമ്പാണ് വിപണിയിലെത്തിയത്. അതിന് ശേഷം ആമസോണ്‍ ഇക്കോ നിരന്തര പരിശ്രമങ്ങളിലൂടെ അലെക്‌സയെ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഒരുപിടി മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ വിപണി കീഴടക്കാനും അലെക്‌സ എത്തുന്നത്. പ്രധാനപ്പെട്ട സവിശേഷതകള്‍ നോക്കാം:

ഓല അല്ലെങ്കില്‍ ഊബര്‍ ബുക്ക് ചെയ്യുക

നിങ്ങളുടെ ഓല അല്ലെങ്കില്‍ ഊബര്‍ അക്കൗണ്ട് അലെക്‌സയുമായി ബന്ധിപ്പിച്ച് അനായാസം കാര്‍ ബുക്ക് ചെയ്യാനാകും.

സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങളുടെ നിയന്ത്രണം

വീട് സ്മാര്‍ട്ട് ഹോം ആക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അലെക്‌സ ഒരു അനുഗ്രഹമായിരിക്കും. ഗൂഗിള്‍ ഹോം ഇന്ത്യയില്‍ ലഭ്യമല്ലാത്തത് കൊണ്ട് വീട് സ്മാര്‍ട്ടാക്കാന്‍ കഴിയുന്നില്ലെന്ന് ഇനി ആരും പരിഭവിക്കേണ്ടതില്ല!

ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക

ആമസോണില്‍ നിന്ന് ബള്‍ബ് വാങ്ങണമെന്നിരിക്കട്ടെ, 'ആലെക്‌സ ഓര്‍ഡര്‍ ലൈറ്റ്ബള്‍ബ്' ഇത്രയും പറയുക. അലെക്‌സ ഉടന്‍ തന്നെ ഓര്‍ഡര്‍ ഹിസ്റ്ററി പരിശോധിച്ച് ഇത് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കും. അക്കാര്യം നിങ്ങളോട് പറയുകയും ചെയ്യും. അതിന് ശേഷം ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രിക്കുന്നുണ്ടോയെന്ന ചോദ്യം വരും.

സൊമാറ്റോയില്‍ നിന്ന് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വരുത്താം

അലെക്‌സ ഉപയോഗിച്ച് സൊമാറ്റോയില്‍ നിന്ന് ആഹാരം ഓര്‍ഡര്‍ ചെയ്യുകയോ അനുയോജ്യമായ ഭക്ഷണശാലകളെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയോ ചെയ്യാം. നിങ്ങളുടെ രുചികള്‍ക്ക് അനുസരിച്ചുള്ള സമീപത്തെ ഭക്ഷണശാലകള്‍ അലെക്‌സ കണ്ടെത്തി നിങ്ങളെ അറിയിക്കും.

ഏറ്റവും പുതിയ സ്‌കോറിന് ഇനി എവിടെയും പോവേണ്ടതില്ല

സ്‌കോര്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നടക്കുന്ന എല്ലാ മാച്ചുകളുടെയും സ്‌കോര്‍ അലെക്‌സ നിങ്ങള്‍ക്ക് തരും. ഏതെങ്കിലും പ്രത്യേക മാച്ചിന്റെ വിവരങ്ങളാണ് വേണ്ടതെങ്കില്‍ അലെക്‌സയ്ക്ക് നല്‍കുന്ന നിര്‍ദ്ദേശത്തില്‍ മാച്ചിന്റെ പേര് കൂടി ഉള്‍പ്പെടുത്തുക. വിശദമായ സ്‌കോര്‍ ഉടനടി ലഭിക്കും.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

അലെക്‌സ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ ശേഖരിച്ച് ലേറ്റസ്റ്റ് ന്യൂസ് ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. ലോകത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ അപ്പപ്പോള്‍ അലെക്‌സ നിങ്ങളെ അറിയിക്കുമെന്ന് ചുരുക്കം.

പ്രൈം മ്യൂസിക്കില്‍ നിന്ന് പാട്ടുകള്‍ കേള്‍ക്കാം

ഇപ്പോള്‍ ഇന്ത്യയില്‍ പ്രൈം മ്യൂസിക് ലഭ്യമല്ല. ക്ലാസിക്കല്‍ റോക്ക്, ഹെവി മെറ്റല്‍, ഇലക്ട്രോണിക്ക തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് പാട്ടുകള്‍ പ്രൈം മ്യൂസിക്കില്‍ ലഭ്യമാണ്. പ്രാദേശിക ഭാഷകളിലെ ഗാനങ്ങളുടെ വലിയ ശേഖരവും ഇതിലുണ്ട്.

അലെക്‌സ തമാശയും പറയും

അലെക്‌സയോട് തമാശ പറയാന്‍ ആവശ്യപ്പെടുക. നിങ്ങള്‍ ചിരിച്ചുമരിക്കും, ഉറപ്പ്!

ഗെയിം കളിക്കുക

അലെക്‌സയില്‍ നൂറുകണക്കിന് ഗെയിമുകള്‍ ലഭ്യമാണ്. 'അലെക്‌സ, ലെറ്റ്‌സ് പ്ലേ എ ഗെയിം' എന്ന് പറഞ്ഞാല്‍ മാത്രം മതി. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗെയിമുകള്‍ കളിക്കാം

ബന്ധുക്കളെയും കൂട്ടുകാരെയും വിളിക്കുക

നിങ്ങളുടെ ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ ഇക്കോ ഉപകരണമുണ്ടെങ്കില്‍ അവരോട് സൗജന്യമായി സംസാരിക്കാമെന്ന് മാത്രമല്ല അവര്‍ക്ക് പണച്ചെലവില്ലാതെ ടെക്സ്റ്റ് മെസ്സേജുകള്‍ അയക്കുകയും ചെയ്യാം.

Best Mobiles in India

English Summary

Nubia’s Gaming Smartphone Offers Monstrous Specs For Just $399.