ഇതാണ് നിങ്ങൾ ഏറെ കാത്തിരുന്ന വൺ പ്ലസ് 6 ന്റെ നോച്ച് ഡിസൈൻ


കാത്തിരിപ്പുകൾക്കൊടുവിൽ വൺ പ്ലസ് 6 എത്തുകയാണ്. ഫോൺ എങ്ങനെയിരിക്കും എന്ന ആരാധകരുടെ പ്രതീക്ഷകളെയും അഭ്യൂഹങ്ങളെയും അവസാനിപ്പിച്ചുകൊണ്ട് മോഡലിന്റെ ഔദ്യോഗിക ചിത്രങ്ങളിലൊന്ന് കമ്പനി പുറത്തിറങ്ങിയിരിക്കുകയാണ്. The Verge വെബ്സൈറ്റിൽ ആണ് ചിത്രം വന്നിരിക്കുന്നത്. കമ്പനി ഔദ്യോഗികമായി വെബ്‌സൈറ്റിന് നൽകിയതാണ് ഈ ചിത്രം.

Image Credit: The Verge

ഐഫോൺ എക്‌സിനോട് സമാനമായ നോച്ച് ഇവിടെ നമുക്ക് കാണാൻ കഴിയുന്നു. എന്നാൽ ഐഫോണിലെ നോച്ചിനേക്കാളും ഏറെ സുന്ദരനാണ് വൺ പ്ലസ് 6 ന്റെത് എന്ന് സമ്മതിക്കാതെ വയ്യ. ഇതിൽ ഏറെ രസകരമായ കാര്യം എന്തെന്ന് വെച്ചാൽ ആപ്പിൾ ആണ് ഇങ്ങനെയൊരു നോച്ച് ഡിസൈൻ ആദ്യമായി കൊണ്ടുവന്നത് എങ്കിലും ഇതുപയോഗിച്ചു പണമുണ്ടാക്കുന്നത് മറ്റു കമ്പനികളാണെന്ന് മാത്രം. എല്ലാ കമ്പനികളും ഇപ്പോൾ ആപ്പിളിന്റെ ഈ ഡിസൈൻ കോപ്പിയടിച്ചുകൊണ്ടിരിക്കുകയാണ്.

ഈയടുത്ത് തന്നെ വൺ പ്ലസ് 6 മോഡലിന്റെ പ്രതേകതകൾ ഉൾപ്പെട്ട ഷീറ്റ് ചോർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പറയുമ്പോൾ ഫോണിൽ 6.28 ഇഞ്ചിന്റെ ഫുൾ എച്ഡി പ്ലസ് AMOLED ഡിസ്പ്ലേ ആയിരിക്കും ഉണ്ടാകുക. 2280 x 1080 പിക്സൽ റെസല്യൂഷനും 19:9 അനുപാതവുമായിരിക്കും ഡിസ്‌പ്ലേയ്ക്ക് ഉണ്ടാവുക.

octa-core Qualcomm Snapdragon 845 പ്രൊസസർ, 6ജിബി റാം, 128ജിബി മെമ്മറി, 16 എംപി - 20 എംപി പിൻക്യാമറ, 20 എംപി മുൻക്യാമറ, 3450mAh ബാറ്ററി റെന്നിവയായിരിക്കും പ്രതീക്ഷിക്കാവുന്ന മറ്റു പ്രത്യേകതകൾ. വില ഏകദേശം 749 ഡോളർ അതായത് 50000 രൂപയോളം ആയിരിക്കും.

ഫോണിന് മൊത്തത്തിൽ ഒരു ഐഫോൺ ഡിസൈൻ തോന്നിക്കുന്നുണ്ട് എന്നത് ഭംഗി കൂട്ടുമെങ്കിലും ഒരു പോരായ്മയായും വേണമെങ്കിൽ എടുക്കാം. കാരണം സ്വന്തമായി ഡിസൈനിൽ കാര്യമായി മാറ്റങ്ങളൊന്നും വരുത്താതെ ഐഫോണിന്റെ മാതൃക അതേപോലെ ചെറിയ മാറ്റങ്ങൾ വരുത്തി അനുകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

പ്രമുഖ ഫോൺ കോൺസെപ്റ്റ് വെബ്സൈറ്റായ Concept Phones ലെ ഹസൻ കയ്മക്ക് രൂപകൽപന ചെയത വൺ പ്ലസ് 6ന്റെ ചിത്രങ്ങളും ഇതോടൊപ്പം കണ്ടുനോക്കാവുന്നതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഏകദേശം ഇതിനോട് സമാനമായ ഡിസൈൻ തന്നെയാവും കമ്പനി ഇറക്കുക എന്നും പ്രതീക്ഷിക്കാം.

ഓപ്പോ F7, വിവോ V9; രണ്ടും ഒന്നിനൊന്ന് മെച്ചം; ഏതാണ് വാങ്ങാൻ നല്ലത്?

Most Read Articles
Best Mobiles in India
Read More About: oneplus news mobiles android

Have a great day!
Read more...

English Summary

Finally Chinese smartphone manufacture Oneplus shared official image of their upcoming model Oneplus 6. Currently they shared one image only which reveals the notch design of the model.