2018ലെ മികച്ച ഫോണികളിലൊന്നായ ഹോണർ 10 വാങ്ങും മുമ്പ് ഈയൊരു കാര്യം കൂടെ ശ്രദ്ധിക്കുക!


2018 ൽ ഇറങ്ങിയ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഹോണർ 10 എന്നത് നിസ്സംശയം നമുക്ക് പറയാവുന്ന കാര്യമാണ്. ഡിസൈൻ കൊണ്ടും ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾ കൊണ്ടും ക്യാമറ കൊണ്ടുമെല്ലാം തന്നെ ഏതൊരാളെയും ആകർഷിക്കാൻ കെല്പുള്ള ഫോൺ വിലയുടെ കാര്യത്തിലും നമുക്ക് പ്രിയപ്പെട്ടതാകും. എന്നാൽ ചെറിയൊരു പ്രശ്നം മാത്രമേ ഈ ഫോണിന് ഉള്ളൂ. നിങ്ങൾ ഈ മോഡൽ വാങ്ങാൻ ഉദ്ദേശിക്കുകയാണെങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കുക. എന്നിട്ട് നിങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ വാങ്ങാം.

Advertisement

ഇവിടെ ഞാൻ പ്രശ്നം എന്ന് പറഞ്ഞത് ഫോണിന്റെ ഫിംഗർപ്രിന്റ് സ്കാനറിനെ കുറിച്ചാണ്. അതിന്റെ രൂപകൽപ്പന. അതായത് അത് സ്ഥിതി ചെയ്യുന്ന സ്ഥലം തന്നെയാണ് പ്രശ്നം. മറ്റെല്ലാ സൗകര്യങ്ങളോടും കൂടി എത്തിയ ഈ ഫോൺ ഒരുപക്ഷെ ഈ കാര്യത്തിൽ മാത്രം അത്ര ശ്രദ്ധ കൊടുത്തില്ല എന്ന് പറയാം. മുൻവശത്ത് നന്നേ താഴെ ആയി സ്ഥാപിച്ചിരിക്കുന്ന ഫിംഗർപ്രിന്റ് സെൻസർ എല്ലാവർക്കും പെട്ടെന്ന് ഉപയോഗിക്കാൻ സാധിക്കാത്തതും അതേപോലെ വേണ്ടത്ര റിസൾട്ട് തരുന്നതുമല്ല.

Advertisement

ഈയൊരു പ്രശ്നം, പൂർണ്ണമായും ഒരു പ്രശ്നമല്ല എങ്കിലും കൂടെ, ഇത് ഒഴിവാക്കി നിർത്താൻ പറ്റിയാൽ ഈ വിലക്ക് വാങ്ങാൻ പറ്റിയ ഏറ്റവും മികച്ച ഫോൺ തന്നെയാണ് ഈ ഫോൺ. ഈ ഫോണിന്റെ മറ്റു പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഡിസൈൻ

കാഴ്ചയിലും മട്ടിലും എല്ലാം തന്നെ തൊട്ട്മുമ്പ് വാവെയ് അവതരിപ്പിച്ച പി 20 പ്രൊ, പി 20 എന്നീ മോഡലുകളുമായി നല്ല സാമ്യമുള്ള ഡിസൈൻ ആണ് ഇതും. പുറമെ മാത്രമല്ല, സവിശേഷതകളുടെ കാര്യത്തിലും പി 20യുമായി ബന്ധപ്പെടുത്താവുന്ന ചിലത് ഈ മോഡലിലുമുണ്ട്

24+16 മെഗാപിക്സലുകളുടെ ഇരട്ട പിൻക്യാമറ

AI ക്യാമറ തന്നെയാണ് എടുത്തുപറയേണ്ട കാര്യം. ഇരട്ട ക്യാമറകളോട് കൂടിയാണ് ഇവ എത്തുന്നത്. 24 മെഗാപിക്സൽ, 16 മെഗാപിക്സൽ എന്നിങ്ങനെ രണ്ടു ലെൻസുകളാണ് ഫോണിന്റെ പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം ഇരട്ട എൽഇഡി ഫ്ലാഷും ഇവയ്‌ക്കൊപ്പമുണ്ട്. ഒപ്പം f/1.8 aperture ആണ് ക്യാമറക്കുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സൗകര്യങ്ങൾ കൂടിയാകുമ്പോൾ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള മനോഹരമായ ഫോട്ടോഗ്രാഫി ഫോണിലൂടെ സാധ്യമാകും.

24 മെഗാപിക്സൽ മുൻക്യാമറ

പിറകിലെ ക്യാമറയെ പോലെ തന്നെ മുൻക്യാമറയും മികവ് പുലർത്തുന്നതാണ്. 24 മെഗാപിക്സൽ ആണ് സെൽഫി ആവശ്യങ്ങൾക്കായുള്ള ക്യാമറയിൽ ഉള്ളത്. ഫോണിലെ ബാറ്ററിയുടെ കരുത്ത് 3400 mAh ആണ്. പെട്ടെന്ന് ചാർജ്ജ് കയറാനുള്ള സൗകര്യവും ഫോണിലുണ്ട്. 25 മിനിറ്റിനുള്ളിൽ തന്നെ 50 ശതമാനം ചാർജ്ജ് കയറാൻ ഫോണിന് സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

ഹാർഡ്‌വെയർ

Octa-core HiSilicon Kirin 970 SoC ആണ് ഫോണിന്റെ പ്രൊസസർ. റാം 6ജിബിയും. ഫോൺ മെമ്മറി 64ജിബി, 128 ജിബി എന്നിങ്ങനെയാണ്. 1080 x 2280 പിക്സൽ റെസല്യൂഷനോട് കൂടിയ 5.84 ഇഞ്ച് ഫുൾ എച് ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലെ ആണ് ഹോണർ 10ന് ഉള്ളത്. നോച്ച് ഉണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇപ്പോഴത്തെ പുതിയ ഡിസ്പ്ലെ അളവായ 19:9 അനുപാതം തന്നെയാണ് ഈ മോഡലിനുമുള്ളത്.

Best Mobiles in India

English Summary

One Thing You Should Know Before Buying Honor 10. Please consider this thing before you buying this model.