ഇങ്ങനെയാണെങ്കിൽ ലോണെടുത്തെങ്കിലും ഈ ഫോൺ നിങ്ങൾ വാങ്ങിയേക്കും


ഓരോ പുതിയ ഫോണുകളുടെയും വരവറിയിച്ചുകൊണ്ട് പല ഡിസൈനർമാരും അവരുടെ ആശയത്തിലുദിക്കുന്ന ചില മാതൃകകൾ ഉണ്ടാക്കാറുണ്ട്. ചിലപ്പോഴെല്ലാം അത് ശരിയാകുകയോ അല്ലെങ്കിൽ അതിനോട് സമാനമായ മോഡലുകൾ കമ്പനികൾ ഇറക്കുകയും ചെയാറുണ്ട്. ഇത്തരത്തിൽ ഏറ്റവുമധികം മാതൃകകൾ ഉണ്ടാക്കപ്പെട്ടിട്ടുള്ളത് ആപ്പിൾ ഐഫോണുകൾക്കാണ്. ഇപ്പോഴിതാ പ്രശസ്ത ചൈനീസ് കമ്പനി വൺപ്ലസിന്റെ പുതിയ മോഡലായ വൺ പ്ലസ് 6ന്റെ ചില മാതൃകകൾ പുറത്തുവന്നിരിക്കുകയാണ്.

Advertisement

പ്രമുഖ ഫോൺ കോൺസെപ്റ്റ് വെബ്സൈറ്റായ Concept Phones ലെ ഹസൻ കയ്മക്ക് രൂപകൽപന ചെയത വൺ പ്ലസ് 6ന്റെ ചിത്രങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാം. അതുപോലെയൊരു ഡിസൈൻ ആണ് ഈ ഫോണിന് വരുന്നതെങ്കിൽ അത്യാവശ്യം ഫോൺ പ്രാന്ത് ഉള്ള ആളാണെങ്കിൽ എന്തുവിലകൊടുത്തായാലും വേണ്ടിയില്ല വാങ്ങാൻ ശ്രമിക്കും എന്ന കാര്യം തീർച്ച. അത്രയ്ക്കും ആകർഷണീയമാണ് ഈ ഡിസൈൻ.

Advertisement

ഇരട്ട ക്യാമറയും ഫിംഗർപ്രിന്റ് സ്കാനറും

ചിത്രത്തിലുള്ളത് പ്രകാരം ഫോണിന് പിറകുവശത്ത് രണ്ടു ക്യാമറകളാണ് സ്ഥിതി ചെയ്യുന്നത്. ക്യാമറക്ക് താഴെയായി എൽഇഡി ഫ്ലാഷ് ലൈറ്റ് സ്ഥിതി ചെയ്യുന്നു. അതിനും താഴെയായി ഫിംഗർ പ്രിന്റ് സ്‌കാനർ സ്ഥിതി ചെയ്യുന്നു. പക്ഷെ ഇത്തവണ സ്കാനറിന് വട്ടമോ ചതുരമോ അല്ല, ഓവൽ ആകൃതിയിലാണ് സ്‌കാനർ കാണിച്ചിരിക്കുന്നത്.

വിവോ V9 എങ്ങനെയുണ്ടെന്ന് നോക്കാം; ഗിസ്‌ബോട്ട് റിവ്യൂ

നോച്ച്

ഐഫോൺ ആണ് നോച്ച് സങ്കല്പം ആദ്യമായി കൊണ്ടുവന്നത് എങ്കിലും ഇപ്പോൾ നിരവധി കമ്പനികൾ ഇപ്പോൾ ഈ ഡിസൈനിൽ ഫോണുകൾ ഇറക്കാൻ പോകുകയാണ്. ഒപ്പോഴും വിവോയും അടക്കം പലരുടെയും പുതിയ മോഡലുകൾ നോച്ച് ഉൾക്കൊള്ളിച്ചുകൊണ്ട് ഉടൻ ഇറങ്ങാനിരിക്കുകയും ചെയ്യുന്നു. ഇവിടെ ഈ മോഡലിലെ നോച്ചിൽ ക്യാമറ, സെൻസർ സ്പീക്കർ എന്നിവയെല്ലാം കാണാം. ഒപ്പം അതിമനോഹരമായ ഡിസൈനുമാണ് ഡിസ്‌പ്ലേയ്ക്കുള്ളത്.

ഗ്ലാസ് ബാക്കും മെറ്റൽ ഫ്രെയിമും

പുറകുവശം ഗ്ലാസ് കൊണ്ട് മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം മെറ്റൽ ഫ്രയിമാണ് ഫോണിനുള്ളത്. ടൈപ്പ് സി യുഎസ്ബി പോർട്ട്, സ്‌പീക്കറുകൾ എന്നിവയെല്ലാം തന്നെ ഫോണിന്റെ താഴെയായി സ്ഥിതിചെയ്യുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ പിസി, നിര്‍മ്മാണ ചിലവ് 7 രൂപ!!

പ്രതീക്ഷിക്കാവുന്ന പ്രത്യേകതകൾ

ഈയടുത്ത് തന്നെ വൺ പ്ലസ് 6 മോഡലിന്റെ പ്രതേകതകൾ ഉൾപ്പെട്ട ഷീറ്റ് ചോർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പറയുമ്പോൾ ഫോണിൽ 6.28 ഇഞ്ചിന്റെ ഫുൾ എച്ഡി പ്ലസ് AMOLED ഡിസ്പ്ലേ ആയിരിക്കും ഉണ്ടാകുക. 2280 x 1080 പിക്സൽ റെസല്യൂഷനും 19:9 അനുപാതവുമായിരിക്കും ഡിസ്‌പ്ലേയ്ക്ക് ഉണ്ടാവുക. octa-core Qualcomm Snapdragon 845 പ്രൊസസർ, 6ജിബി റാം, 128ജിബി മെമ്മറി, 16 എംപി - 20 എംപി പിൻക്യാമറ, 20 എംപി മുൻക്യാമറ, 3450mAh ബാറ്ററി റെന്നിവയായിരിക്കും പ്രതീക്ഷിക്കാവുന്ന മറ്റു പ്രത്യേകതകൾ. വില ഏകദേശം 749 ഡോളർ അതായത് 50000 രൂപയോളം ആയിരിക്കും.

Best Mobiles in India

English Summary

These are the concept images of OnePlus 6. We should admit that these concepts of the OnePlus 6 are beautiful for us to stop glancing another time.