വൺപ്ലസ് 6 എത്താൻ ഇനി മണിക്കൂറുകൾ മാത്രം!!


കാത്തിരുന്നു കാത്തിരുന്ന് അവസാനം വൺപ്ലസ് 6 ഇങ്ങെത്തുകയാണ്. നാളെയാണ് ഇന്ത്യയിൽ ഫോൺ പുറത്തിറക്കുന്നത്. എന്നാൽ ഇന്ന് വൈകിട്ടാണ് ആഗോള തലത്തിൽ ഫോണിന്റെ പുറത്തിറക്കൽ നടക്കുന്നത്. ഏതായാലും ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കവെ ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവയെല്ലാം ഒറ്റനോട്ടത്തിൽ ഒന്ന് നോക്കുകയാണിവിടെ.

Advertisement

'Fast AF' ഓഫർ

വൺപ്ലസ് 6 ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രീബുക്കിങ്ങ് നടത്താനുള്ള അവസരമാണ് ആമസോൺ ഒരുക്കുന്നത്. ആമസോണുമായി ചേർന്ന് വൺപ്ലസ് അവതരിപ്പിക്കുന്ന 'Fast AF' (Fast And First) എന്ന സൗകര്യം വഴി ഇപ്പോൾ നിങ്ങൾക്ക് മുൻകൂട്ടി തന്നെ ബുക്കിങ്ങ് നടത്താവുന്നതാണ്. മെയ് 13ന് തുടക്കമിട്ട ഈ ഓഫർ ഇന്ന് വരെയാണ് ലഭ്യമാകുക. ആമസോണിന്റെ സമ്മർ സെയിൽ ഓഫറും ഈ കാലയളവിൽ തന്നെയാണ് നടക്കുന്നത്. ഇത്തരത്തിൽ ആമസോണിലൂടെ മുൻകൂട്ടി ഓർഡർ ചെയ്യുന്നവരെ കാത്ത് മറ്റു ചില ആനുകൂല്യങ്ങളും മറ്റും ഉണ്ട്.

Advertisement
മറ്റു വൺപ്ലസ് 6 ഓഫറുകൾ

മെയ് 21നും 22നുമിടയിൽ ആമസോൺ വഴി വൺപ്ലസ് 6 വാങ്ങുവാനായി ഉപകരിക്കുന്ന ഒരു 1000 രൂപ മതിക്കുന്ന ഈ ഗിഫ്റ്റ് കാർഡ് ലഭ്യമാകും. ആമസോൺ പേ ബാലൻസ് ആയി 1000 രൂപയുടെ മറ്റൊരു ഓഫർ കൂടെ വൺപ്ലസിന്റെ ഭാഗത്തു നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കും. മൊത്തം 2000 രൂപയുടെ ആനുകൂല്യങ്ങൾ.

ഇത് കൂടാതെ വൺപ്ലസ് ആരാധകർക്കായി അധിക വാറണ്ടി സൗകര്യവും വൺപ്ലസും ആമസോണും ചേർന്ന് ഒരുക്കുന്നുണ്ട്. ആമസോൺ വഴി വാങ്ങുന്നവർക്ക് മൂന്ന് മാസത്തെ അധിക വാറന്റി കൂടെ ലഭിക്കുന്നതാണ്. ഇത് മുകളിൽ പറഞ്ഞ ഓഫറുകളോട് ചേർത്ത് വായിക്കുമ്പോൾ ഉപഭോക്താക്കളെ സംബന്ധിച്ചെടുത്തോളം തീർത്തും സന്തോഷകരമായ കാര്യമാണ്. ഒപ്പം ഫോൺ ഇറങ്ങുന്നതോടെ മറ്റു പല കമ്പനികളുടെയും മോഡലുകളെ വൺപ്ലസ് 6 കടത്തിവെട്ടും എന്നതും ഉറപ്പാണ്. സ്നാപ്ഡ്രാഗൻ 845 പ്രോസസറിന്റെ കരുത്തിൽ 8 ജിബി റാമിനോട് കൂടിയാണ് ഫോൺ എത്തുന്നത്.

 

പുറത്തിറക്കലിന് മുന്നോടിയായി പുറത്തുവിട്ട ക്യാമറ സാംപിളുകൾ

ഫോണിന്റെ ഔദ്യോഗിക പുറത്തിറക്കൽ ചടങ്ങിന് മുന്നോടിയായി വൺപ്ലസ് സിഇഒ പീറ്റ് ലൗ വൺപ്ലസ് 6 ക്യാമറയിൽ എടുത്ത ചില ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വൺപ്ലസ് 6 ക്യാമറ എന്തുമാത്രം മെച്ചപ്പെട്ടതാണെന്ന് വ്യക്തമായ ഒരു രൂപരേഖ നൽകുന്നതാണ് ഈ ചിത്രങ്ങൾ. ഇവയിൽ ഒരു ചിത്രം പകൽ എടുത്ത ആകാശവും കെട്ടിടങ്ങളും എല്ലാം ഉൾകൊള്ളുന്ന മനോഹരമായ ഒരു ദൃശ്യമാണ് നമുക്ക് നൽകുന്നത്. മികച്ച കളർ, ഡെപ്ത് എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഈ ചിത്രം. മറ്റൊരു ചിത്രം ഇരുണ്ട വെളിച്ചത്തിൽ എടുത്തതാണ്. തങ്ങളുടെ ക്യാമറ ഇരുണ്ട വെളിച്ചത്തിലും എന്ത് ചെയ്യും എന്ന് ഈ ചിത്രം കാണിച്ചു തരുന്നുണ്ട്.

ആദ്യമായിട്ട് ഒരു മാസികയ്ക്ക് വേണ്ടി ഫോട്ടോ ഷോട്ട് നടത്തിയ ക്യാമറ

പൊതുവേ നമ്മുടെ സാധാരണ ചിത്രങ്ങൾ എടുക്കാൻ മാത്രമാണ് ഫോൺ ക്യാമറകൾ ഉപയോഗിക്കാറുള്ളത് എങ്കിൽ അതിനൊരു തിരുത്തുമായാണ് വൺപ്ലസ് 6 എത്തുന്നത്. ഉടൻ ഇറങ്ങാനിരിക്കുന്ന ഈ മോഡലിന്റെ ക്യാമറ ഉപയോഗിച്ച് കൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് Vogue മാസികയുടെ ഇത്തവണ പുറത്തിറങ്ങിയിരിക്കുന്ന കവർ ഫോട്ടോ ആയിട്ടുള്ളത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രൊഫഷണൽ മാസിക തങ്ങളുടെ കവർ ഫോട്ടോയ്ക്ക് ഒരു മൊബൈൽ ക്യാമറയിൽ എടുത്ത ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

ബോളിവുഡ് നായിക അതിഥി റാവു ആണ് വൺപ്ലസ് 6 ഉപയോഗിച്ചെടുത്ത ഈ ചിത്രത്തിൽ മോഡൽ ആയിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ എറിക് ആൻഡ്രിയോ ആണ് ഈ ചിത്രം വൺപ്ലസ് 6ൽ പകർത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് ഒരു മുഴുനീള ഫോട്ടോഷോട്ട് തന്നെ എറിക് എടുക്കുകയുണ്ടായി. കവർ ചിത്രം കാണുന്നതോടെ ഏതൊരാൾക്കും വ്യക്തമാകും എന്തുമാത്രമുണ്ട് ഈ ഫോൺക്യാമറയുടെ നിലവാരം എന്നത്. മാസികയുടെ മേയ് മാസത്തെ പതിപ്പിലാണ് ഈ ചിത്രമുള്ളത്. ഇരട്ട ലെൻസോട് കൂടിയ ക്യാമറയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫോൺ ഇറങ്ങുന്നതോടെയേ വ്യക്തമാകുകയുള്ളൂ.

 

വൺപ്ലസ് 6 മാർവെൽ അവഞ്ചേഴ്‌സ് സ്പെഷ്യൽ എഡിഷൻ

വൺപ്ലസ് ഫോണുകളുടെ മറ്റൊരു പ്രത്യേകത അവയുടെ സ്‌പെഷ്യൽ എഡിഷനുകകൾ തന്നെയാണ്. മാർവെൽ അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ ഇറങ്ങിയ ഈ സാഹചര്യത്തിൽ അവഞ്ചേഴ്‌സ് തീം അടിസ്ഥാനപ്പെടുത്തിയുള്ള സ്‌പെഷ്യൽ എഡിഷനുമായാണ് വൺപ്ലസ് ഇത്തവണ എത്തുന്നത്. തങ്ങളുടെ വൺപ്ലസ് 6 മോഡലിന്റെ കൂടെ വൺപ്ലസ് 6 അവഞ്ചേഴ്‌സ് എഡിഷൻ കൂടെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

മെയ് 17 ന് തന്നെ ഇന്ത്യൻ വിപണിയിൽ ഈ സ്‌പെഷ്യൽ എഡിഷൻ ലഭ്യമാകും. ആമസോൺ വഴി മാത്രം ലഭിക്കുന്ന ഒരു ഫോൺ ആയിരിക്കും വൺപ്ലസ് 6 എന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് വൺപ്ലസ് 5ടി ഇറക്കിയ സമയത്ത് സ്റ്റാർ വാർസ് സ്പെഷ്യൽ എഡിഷൻ ഇറക്കികൊണ്ടും കമ്പനി ശ്രദ്ധനേടിയിരുന്നു.

 

ഹാർഡ്‌വെയർ

ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കി ഉപഭോക്താവിന് എന്താണ് ഏറ്റവുമധികം ആവശ്യമുള്ളത് എന്ന് മനസ്സിലാക്കി അതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വിഭാഗം തന്നെ കമ്പനിക്കുണ്ട്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ഏറ്റവും മികച്ച കരുത്തും വേഗതയും നൽകുന്നതിൽ ഈ ടീമിനുള്ള സ്ഥാനം ചെറുതല്ല. കമ്പനിയുടെ സിഇഒ ആയ പീറ്റ് ലാവോയുടെ നിയന്ത്രണത്തിന് കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. പുതിയ ഫോണും ഇത്തരത്തിൽ കരുത്തിന്റെയും വേഗതയുടെയും പര്യായമാകുമെന്ന് തീർച്ച. Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 128ജിബി/ 256ജിബി മെമ്മറിയും ആയിരിക്കും ഫോണിലുണ്ടാവുക.

കമ്പനി തങ്ങളുടെ പുതിയ മോഡലിൽ പകർത്തിയ ചില ക്യാമറ സാമ്പിളുകൾ പോസ്റ്റുചെയ്തിട്ടുണ്ട്. ക്യാമറ സാമ്പിളുകളിൽ നിന്നും വളരെ മികച്ച ചിത്രങ്ങൾ എടുക്കാൻ കെല്പുള്ള ഒരു ക്യാമറയാണ് ഫോണിൽ ഉള്ളത് എന്ന് വ്യക്തം. പ്രകാശം,നിഴലുകൾ, വ്യത്യസ്ത നിറംങ്ങൾ തുടങ്ങിയ ഓരോന്നിലും ക്യാമറ എന്തുമാത്രം നിലവാരം പുലർത്തുന്നതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സൈദ് സൽമാൻ എടുത്ത ഒരു ചിത്രം ഫോണിന്റെ ഡ്യുവൽ ലെൻസ് ക്യാമറയിൽ സൃഷ്ടിക്കുന്ന ആകർഷകമായ ബോക എഫക്റ്റിനെ കുറിച്ചുള്ള ഒരു ധാരണ നമുക്ക് നൽകുന്നുണ്ട്.

വൺപ്ലസ് 6 പോലെ ഇറങ്ങുന്നതിന് മുമ്പേ ഇത്രയധികം ഓളം സൃഷിടിച്ച മറ്റു അധികം ഫോണുകൾ ഉണ്ടാവില്ല. ഫോണിൽ എന്തൊക്കെ സവിശേഷതകൾ ഉണ്ടാകും എന്നതിനെ കുറിച്ച് നമുക്ക് ഒരുവിധം ധാരണ ലഭിച്ചിട്ടുണ്ട്. അതുപോലെ ഫോണിന്റെ ഡിസൈൻ എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചും ചെറിയ രീതിയിലുള്ള സൂചനകളും ചിത്രങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ പൂർണമായും ഫോണിൽ എന്തൊക്കെ ഉണ്ടെന്നത് ഫോൺ ഇറങ്ങുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ എന്നതിനാൽ കാത്തിരിക്കുകയല്ലാതെ നമുക്ക് വേറേ മാർഗ്ഗങ്ങളില്ല.

 

Best Mobiles in India

English Summary

OnePlus 6 will launch on May 17, 2018. Check out the launch offers, OnePlus 6 features and everything we know so far.