വൺപ്ലസ് 6 മാർവൽ സ്പെഷ്യൽ എഡിഷൻ ഇന്ന് 12 മുതൽ വാങ്ങിത്തുടങ്ങാം


വൺപ്ലസ് 6 ഇറങ്ങിയിട്ട് ആഴ്ച ഒന്നായിട്ടേ ഉളളൂ. അതിനുള്ളിൽ തന്നെ റെക്കോർഡ് വില്പനയുമായി ഈ ഫ്‌ളാഗ്ഷിപ്പ് ഫോൺ മുന്നേറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. മിഡിനെറ്റ് ബ്ലാക്ക്, മിറർ ബ്ലാക്ക് എന്നീ സാധാരണ മോഡലുകൾ ഇറങ്ങി ഒരു ആഴ്ച്ച ആയിട്ടെ ഉള്ളൂ. ചർച്ചകളിൽ മൊത്തം ഈ ഫോൺ തന്നെ. ഇപ്പോഴിതാ വൺപ്ലസ് 6 സ്പെഷ്യൽ എഡിഷനായ മാർവൽ അവഞ്ചേഴ്‌സ് ഇനിഫിനിറ്റി വാർ എഡിഷനും വിപണിയിലെത്തുകയാണ്. ഇന്ന് മുതലാണ് വിൽപ്പന.

Advertisement


8 ജിബി റാമും 256 ജിബി മെമ്മറിയുമുള്ള ഈ സ്പെഷ്യൽ എഡിഷൻ ഇന്ന് മുതൽ ആമസോണിലും വൺപ്ലസ് വെബ്‌സൈറ്റിലും ലഭ്യമാകും. ഉച്ചക്ക് 12 മണി മുതലാണ് വിൽപ്പന. ജൂണ് 3 മുതൽ ബാംഗളൂർ എക്സ്പീരിയൻസ് സ്റ്റോർ, മറ്റു അംഗീകൃത സ്റ്റോറുകൾ, ക്രോമാ സ്റ്റോറുകൾ എന്നിവയിലും ലഭ്യമാകും. ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തിന് താഴെ കാർബണ് ഫൈബർ ടെക്സ്റ്ററുകൾ കൊണ്ടുള്ള ഡിസൈനിൽ തീർത്ത മോഡൽ ലിമിറ്റഡ് എഡിഷൻ ആയാണ് എത്തുന്നത്.

ഒരു ഫ്‌ളാഗ്‌ഷിപ്പ് ഹൈ എൻഡ് ഫോൺ എന്ന നിലയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ന് ലഭ്യമാകുന്ന ഫോൺ വൺപ്ലസ് 6 തന്നെയായിരിക്കും. കമ്പനിയുടെ മുൻമോഡലുകളുടേത് പോലെ തന്നെ മികച്ച ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ പിന്തുണകളും കരുത്തുറ്റ ബോഡി പാർട്സും എല്ലാം തന്നെ ഫോണിനുണ്ട്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് കൂടുതൽ മികവാർന്ന ഡിസൈൻ, ക്യാമറ, ഹാർഡ്‌വെയർ എന്നിവയെല്ലാം വൺപ്ലസ് 6ൽ നമുക്ക് കാണാൻ സാധിക്കും.

Advertisement

വൺപ്ലസ് 6 വാങ്ങണോ അതോ വൺപ്ലസ് 5 തന്നെ മതിയോ? ഏതാണ് നല്ലത്?

കമ്പനി സിഇഒ മുമ്പ് വ്യക്തമാക്കിയത് പോലെ ഒരു നോച്ച് രൂപകല്പനയാണ് ഫോണിലെ ഡിസ്പ്ളേക്ക് ഉള്ളത്. പിറകുവശത്ത് ഇടതുഭാഗത്തായി ഇരട്ട ക്യാമറകൾ സ്ഥിതി ചെയ്യുന്നുണ്ട്. ക്യാമറക്ക് താഴെയായി ഫിംഗർപ്രിന്റ്റ് സെൻസറും നിലകൊള്ളുന്നു. 6.28 ഇഞ്ചിന്റെ 2280*1080 ഫുൾ എച് ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോൺ ഡിസ്പ്ളേക്ക് ഉണ്ട്. 19:9 അനുപാതത്തിലുള്ളതാണ് ഡിസ്‌പ്ലെ.

Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 64ജിബി/ 128ജിബി/ 256ജിബി മെമ്മറിയും ആണ് ഫോണിലുള്ളത്. അഡ്രീനോ 630 ജിപിയു ഗ്രാഫിക്‌സും ഫോണിന് കരുത്തേകാനായി എത്തുന്നുണ്ട്.

Advertisement

ക്യാമറ സാമ്പിളുകളിൽ നിന്നും വളരെ മികച്ച ചിത്രങ്ങൾ എടുക്കാൻ കെല്പുള്ള ഒരു ക്യാമറയാണ് ഫോണിൽ ഉള്ളത് എന്ന് വ്യക്തം. പ്രകാശം,നിഴലുകൾ, വ്യത്യസ്ത നിറംങ്ങൾ തുടങ്ങിയ ഓരോന്നിലും ക്യാമറ എന്തുമാത്രം നിലവാരം പുലർത്തുന്നതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സൈദ് സൽമാൻ എടുത്ത ഒരു ചിത്രം ഫോണിന്റെ ഡ്യുവൽ ലെൻസ് ക്യാമറയിൽ സൃഷ്ടിക്കുന്ന ആകർഷകമായ ബോക എഫക്റ്റിനെ കുറിച്ചുള്ള ഒരു ധാരണ നമുക്ക് നൽകുന്നുണ്ട്.

പിറകിൽ രണ്ടു ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയുമാണ് ഫോണിനുള്ളത്. 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ആണ് പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം പോട്രെയ്റ്റ് മോഡും ഫോൺ ക്യാമറയിൽ ലഭ്യമാണ്. പ്രൊസസർ കരുത്തുറ്റതിനാൽ ചിത്രങ്ങൾ റെൻഡർ ചെയ്ത് എടുക്കുന്നത് വളരെ വേഗത്തിൽ തന്നെയാകും. OIS, EIS സൗകര്യങ്ങളും ക്യാമറയിലുണ്ട്.

Advertisement

വൺപ്ലസ് 6 എത്തുന്നത് ആൻഡ്രോയിഡ് 8.1 ഓറിയോയുമായിട്ടാണ്. ഓക്സിജൻ ഒഎസ് അധിഷ്ഠിത ആൻഡ്രോയ്ഡ് ഓറിയോ ഏറ്റവും മികച്ച ആൻഡ്രോയ്ഡ് അനുഭവം നമുക്ക് നൽകും എന്ന് തീർച്ച. ആൻഡ്രോയിഡ് പി ബീറ്റാ അപ്ഡേറ്ററും ഫോണിന് ഉടൻ ലഭ്യമാകും. ഒപ്പം ഫേസ് അൺലോക്ക് പോലെ ഇന്നത്തെ കാലത്തുള്ള ഒരു ഫ്‌ളാഗ്‌ഷിപ്പ് മോഡലിന് ആവശ്യമായ എല്ലാ സവിശേഷതകളും ഫോണിലുണ്ട്.

Best Mobiles in India

English Summary

OnePlus 6 Marvel Avengers Limited Edition to Go on Sale Today.