വണ്‍പ്ലസ് 6ന്റെ 8ജിബി റാം, 256ജിബി സ്റ്റോറേജ് മോഡൽ ഇന്ത്യയില്‍


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വണ്‍പ്ലസ് അവതരിപ്പിച്ച ആദ്യത്തെ ഗ്ലാസ് നിര്‍മ്മിത ഫോണാണ് വണ്‍പ്ലസ് 6. കയ്യില്‍ ഒതുക്കാവുന്ന ചെറിയ ഉപകരണത്തെില്‍ സവിശേഷതകള്‍ കുത്തിനിറച്ച് സാങ്കേതികവിദ്യയുടെ മായാജാലം കാണിച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഉപയോക്താക്കളെ മയക്കി എടുക്കുന്നത്.

Advertisement

ഇന്ത്യയിലടക്കം ധാരാളം ഉപയോക്താക്കളാണ് വണ്‍പ്ലസിനുളളത്. ഇതു വരെ കമ്പനി അവതരിപ്പിച്ച ഫോണുകളില്‍ വച്ച് ഏറ്റവും മികച്ചത് വണ്‍പ്ലസ് 6 എന്നാണ് പറയപ്പെടുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ സ്വന്തം പാത വെട്ടിത്തുറക്കുന്ന കമ്പനിയാണ് വണ്‍പ്ലസ്. ഇതു കൂടാതെ ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഇത്ര വിലകുറച്ചു വില്‍ക്കാമെന്ന് ലോകത്തിന് ആദ്യം കാണിച്ചു കൊടുത്ത കമ്പനി കൂടിയാണ് വണ്‍പ്ലസ്.

Advertisement

ഇനി നമുക്ക് വണ്‍പ്ലസ് 6 ലേക്കു കടക്കാം. സാങ്കേതികമായി പറഞ്ഞാല്‍ നിലവിലുളള ഏറ്റവും മികച്ച പ്രോസസറുകളില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 845ന്റെ പരമാവധി ക്ലോക്ക് സ്പീഡായ 2.8GHz മായി ഇന്ത്യയില്‍ എത്തുന്ന ആദ്യത്തെ ഫോണാണ് വണ്‍പ്ലസ് 6. ഇപ്പോള്‍ വണ്‍പ്ലസ് 6ന്റെ ഹൈ എന്‍ഡ്- 8ജിബി റാം വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു.

പുതിയ വണ്‍പ്ലസ് 6 മിഡ്‌നൈറ്റ് ബ്ലാക്ക് ജൂലൈ 10 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. ഈ വേരിയന്റിന്റെ വില 43,999 രൂപയാണ്. വണ്‍പ്ലസ്.ഇന്‍ വഴിയോ അല്ലെങ്കില്‍ തിരഞ്ഞെടുത്ത ഓഫ്‌ലൈന്‍ ചാനല്‍ വഴിയോ നിങ്ങള്‍ക്ക് ഈ ഫോണ്‍ വാങ്ങാവുന്നതാണ്. കൂടാതെ വണ്‍പ്ലസ് 6 ന്റെ 'Notify Me' രജിസ്‌ട്രേഷന്‍ ഇപ്പോള്‍ Amazon.in ല്‍ ആരംഭിച്ചു കഴിഞ്ഞു.

Advertisement

വണ്‍പ്ലസ് 6ന്റെ സവിശേഷതകള്‍

1080x2280 പിക്‌സല്‍ റെസൊല്യൂഷനുളള 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 6ന്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയ ഓക്‌സിജന്‍ OSല്‍ ആണ് വണ്‍പ്ലസ് 6 റണ്‍ ചെയ്യുന്നത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറുളള ഈ ഫോണ്‍ രണ്ട് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്, ഒന്ന് 6ജിബി റാം, 64ജിബി സ്‌റ്റോറേജ് മറ്റൊന്ന് 8ജിബി റാം 128ജിബി സ്‌റ്റോറേജ് എന്നിങ്ങനെ.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ വണ്‍പ്ലസ് 6ന് ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. അതില്‍ പ്രൈമറി സെന്‍സര്‍ 16എംപിയും സെക്കന്‍ഡറി സെന്‍സര്‍ 20എംപിയുമാണ്. സെല്‍ഫി ക്യാമറ 16എംപിയുമാണ്. 4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത് v5.0, വൈഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഫോണ്‍ കണക്ടിവിറ്റികളാണ്.

Advertisement

ഡിസ്‌പ്ലെ 6.99 ഇഞ്ച്, ബാറ്ററി 5500 mAh..! വരുന്നു ഷവോമിയിൽ നിന്നും അല്പം വലുത് ഒരെണ്ണം..!

Best Mobiles in India

English Summary

OnePlus 6 Midnight Black with 8GB RAM, 256GB storage launched, priced at Rs 43,999