മെച്ചപ്പെട്ട ക്യാമറ സവിശേഷതകളുമായി വൺപ്ലസ് 6ന് ഓക്സിജൻ ഒഎസ് 5.1.9 അപ്‌ഡേറ്റ്


കൃത്യമായ അപ്‌ഡേറ്റ് നൽകുന്ന കാര്യത്തിൽ വൺപ്ലസ് ഫോണുകൾ എന്നും മാതൃക കാണിക്കാറുണ്ട്. പല കമ്പനികളും തങ്ങളുടെ ഒന്നോ രണ്ടോ വർഷം പഴക്കമായ മോഡലുകൾക്ക് വരെ അപ്‌ഡേറ്റുകൾ കൊടുക്കുന്നത് നിർത്തുമ്പോൾ അവിടെയാണ് വൺപ്ലസ് മാതൃകയാകുന്നത്. തങ്ങളുടെ പഴയ മോഡലുകളിൽ ഒരുവിധം ഫോണുകൾക്കെല്ലാം തന്നെ പുതിയ അപ്‌ഡേറ്റുകൾ കമ്പനി ലഭ്യമാക്കാറുണ്ട്.

Advertisement

വൺപ്ലസ് 6ന്റെ വരവോടെ ലഭ്യമായ പല ഓക്സിജൻ ഒഎസ് സവിശേഷതകളും വൺപ്ലസ് 5, 5ടി, വൺപ്ലസ് 3, 3ടി എന്നീ മോഡലുകൾക്കും കമ്പനി അപ്‌ഡേറ്റ് വഴി നൽകിയതും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ വൺപ്ലസ് 6ലേക്ക് പുതിയൊരു ഓക്സിജൻ ഒഎസ് അപ്‌ഡേറ്റ് കൂടെ ലഭ്യമാക്കുകയാണ്. ക്യാമറ അപ്‌ഡേറ്റുകൾ അടക്കം പലതും ഉൾപ്പെടുന്നതാണ് പുതിയ അപ്‌ഡേറ്റ്. ഓക്സിജൻ ഒഎസ് 5.1.9 ആണ് ഏറ്റവും പുതിയ ഈ അപ്‌ഡേറ്റ്.

Advertisement

ആഗോളതലത്തിൽ ഓക്സിജൻ ഒഎസ് 5.1.9 വേർഷനും ചൈനീസ് മോഡലിൽ ഹൈഡ്രോജൻ 5.1.11 വേർഷനുമാണ് പുതിയ അപ്‌ഡേറ്റുമായി എത്തുന്നത്. പുതിയ അപ്‌ഡേറ്റ് പ്രകാരം വൺപ്ലസ് 6ന് പ്രകടമായ ചില സവിശേഷതകളും സൗകര്യങ്ങളും ലഭ്യമാകും. വൺപ്ലസ് ഔദ്യോഗിഗ ഫോറം വഴി ഏറ്റവും പുതിയ ഈ 5.1.9 അപ്‌ഡേറ്റിന്റെ പൂർണ്ണ വിവരങ്ങൾ നിങ്ങൾക്ക് വായിക്കാം. ഫോറത്തിൽ പുതിയ അപ്‌ഡേറ്റിന്റെ changelog ലഭ്യമാണ്.

342 എംബിയാണ് ഈ പുതിയ അപ്‌ഡേറ്റ് സൈസ് വരുന്നത്. ഓക്സിജൻ ഒഎസ് 5.1.9 അപ്‌ഡേറ്റിൽ ഹൈഡ്രോജൻ ഒഎസ് 5.1.11ൽ വരുന്ന മാറ്റങ്ങൾ തന്നെയാണ് നമുക്ക് കാണാൻ കഴിയുക. എടുത്തുപറയേണ്ടത് ക്യാമറയാണ്. ഗൂഗിൾ ലെന്സ് മോഡ് കൂടെ പുതിയ അപ്‌ഡേറ്റിൽ ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisement

ഈ അപ്‌ഡേറ്റ് ക്യാമറ വഴി കാണുന്ന കാര്യങ്ങൾ എന്താണെന്ന് അറിയാൻ നിങ്ങളെ സഹായിക്കും. ഇതിനോടകം ചില ഫോണുകളിലെല്ലാം തന്നെ ഗൂഗിൾ ലെൻസ് മികച്ച സവിശേഷതകളുമായി പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ വൺപ്ലസ് 5, 5ടി മോഡലുകൾക്കും ഓപ്പൺ ബീറ്റ വഴി ഈ അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

ലോകത്തിലെ ഏറ്റവും അപകടകാരികളായ 8 കുട്ടികൾ!

Best Mobiles in India

Advertisement

English Summary

OnePlus 6 OxygenOS 5.1.9 update brings camera improvements