ചരിത്രം മാറ്റി കുറിച്ച് വണ്‍പ്ലസ് 6 എത്തുന്നു


ഉടന്‍ പുറത്തിറങ്ങാന്‍ പോവുകയാണ് വണ്‍പ്ലസ് 6. അതിനു മുന്‍പു തന്നെ ഫോണിന്റെ ഡിസ്‌പ്ലേയും മറ്റു സവിശേഷതകളും പുറത്തിറങ്ങി. ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 845 സിപിയു, 8ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

Advertisement

ഹാര്‍ഡ്‌വയര്‍ മാത്രമല്ല വണ്‍പ്ലസ് 6ന്റെ മറ്റു പല സവിശേഷതകളും ഈ ഫോണിനെ വരും മാസങ്ങളില്‍ ഏറെ ആകര്‍ഷണീയമാക്കും. ഈ പുതിയ ഹാന്‍സെറ്റ് പുതിയ രൂപത്തിലും ഭാവത്തിലുമാണ് എത്തുന്നത്.

Advertisement

കമ്പനിയുടെ മുന്‍കാല ഹാന്‍സെറ്റുകളായ വണ്‍പ്ലസ് 5T, വണ്‍പ്ലസ് 3T എന്നീ ഫോണുകള്‍ ഇതിനു മുന്‍പ് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഈ ഫോണുകളെ പോലെ തന്നെ വണ്‍പ്ലസ് 6 ഒരു ഇന്‍-ഹാന്‍ഡ് അനുഭവം വാഗ്ദാനം ചെയ്യുന്നു.

ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങള്‍ പ്രകാരം വണ്‍പ്ലസ് 6ന് 6 ഇഞ്ച് ഇഞ്ച് എഡ്ജ്-ടൂ-എഡ്ജ് ഡിസ്‌പ്ലേയാണ്. ഇതിനോടൊപ്പം ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലുളള നോച്ചും (notch) ഉണ്ടായിരിക്കും. ബിസില്‍-ലെസ് ഡിസ്‌പ്ലേയിലെത്തിയ ഫോണില്‍ വെബ്ബ്രൗസിംഗ്, ഗെയിമിംഗ്, വീഡിയോ പ്ലേബാക്ക് എന്നിവയ തൃപ്തികരമായ രീതിയില്‍ ഉപയോഗിക്കാം.

വണ്‍പ്ലസ് 6ന്റെ നോച്ചില്‍ സെല്‍ഫി ക്യാമറളേയും ഫേസ് അണ്‍ലോക്കിനു വേണ്ട സെന്‍സറുകളേയും ഉള്‍ക്കൊളളിക്കും. ഈ ഫോണിന് മൃദുവായ വളവും മൃദുലമായ വശങ്ങളും ഉണ്ടാകും. ഈ ഒരു സവിശേഷതയുളളതിനാല്‍ നിങ്ങളുടെ സൗകര്യത്തില്‍ നിങ്ങളുടെ കൈയ്യിലൊതുങ്ങുന്ന രീതിയില്‍ തന്നെയിതുണ്ടാകും ഈ ഫോണ്‍.

Advertisement

'Alert Slider' എന്ന സവിശേഷത നിങ്ങളുടെ ദൈനംദിന ജീവിതത്തിന് ഏറെ സഹായകരമാകും. കൂടാതെ ഓഡിയോ പ്രൊഫൈലുകള്‍ക്കിടയില്‍ പരിധികളില്ലാതെ മാറാന്‍ സഹായിക്കുന്ന ചുവപ്പു നിറത്തിലുളള അലേര്‍ട്ട് സ്ലൈഡര്‍ ഫീച്ചറും വണ്‍പ്ലസ് 6നുണ്ടാകും.

വണ്‍പ്ലസ് 6ന്റെ ഡിസൈന്‍ എല്ലാ ആധുനിക നിലവാരവും പാലിക്കും. 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ പ്രീയപ്പെട്ട ട്രാക്കുകള്‍ ട്യൂണ്‍ ചെയ്യുന്നതിന് സ്റ്റാന്‍ഡേര്‍ഡ് വയര്‍ഡ് ഹെഡ്‌ഫോണുകളും ഉപയോഗിക്കാന്‍ സാധിക്കും.

ഇനി പുതിയ വണ്‍പ്ലസ് 6നെ കാത്തിരിക്കാം. ഇതില്‍ പ്രീയപ്പെട്ട എല്ലാ പ്രകടനവും പരാമര്‍ശിക്കും കൂടാതെ പുതിയ മാനദണ്ഡങ്ങളും സജ്ജമാക്കുകയും ചെയ്യും. വണ്‍പ്ലസ് 6ന്റെ ഔദ്യോഗക ലോഞ്ച് അടുത്തിരിക്കുകയാണ്. പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക.

Advertisement

സ്മാര്‍ട്ട് മിറര്‍ സ്ഥാപിക്കുന്നതിനിടയില്‍ ഞാന്‍ മനസ്സിലാക്കിയ അഞ്ച് കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു..!!

Best Mobiles in India

English Summary

OnePlus 6, the upcoming flagship killer is said flaunt an impressive design. The smartphone is likely to arrive with a sturdy build, sleek profile and most used useful accessory ports. Take a look why we say that it is a smartphone with a futuristic design from here.