വരവറിയിച്ച് വൺപ്ലസ്‌ 6T; സവിശേഷതകളെല്ലാം ഗംഭീരം!


ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒരു കൂട്ടം ഫോണുകളിലൂടെ ലോകത്തിന്റെ മൊത്തം ശ്രദ്ധ നേടിയ ബ്രാൻഡാണ് വൺപ്ലസ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ വൺപ്ലസിനെ സഹായിച്ചത് ഈ ഫോണുകളുടെ നിലവാരവും മികച്ച ഗുണമേന്മയുള്ള നിർമ്മാണവും മികവുറ്റ വില്പനാന്തര സേവനങ്ങളും ആണ്. അവസാനമിറങ്ങിയ വൺപ്ലസ് 6ഉം ഈ കൂട്ടത്തിൽ ഏറെ വിജയം കണ്ട ഒരു മോഡലായിരുന്നു. ഇപ്പോഴിതാ വൺപ്ലസ് 6T കൂടെ ഈ നിരയിലേക്ക് എത്തുകയാണ്.

Advertisement

കുറച്ചുനാളായി വൺപ്ലസ് 6T വാർത്തകളിൽ നിറയുന്നുണ്ട്. ഒരുപക്ഷെ വൺപ്ലസ് 6 ഇറങ്ങിയ നാൾ മുതൽ ആരാധകർ ചിന്തിച്ചിട്ടുണ്ടാകും വൺപ്ലസ് 6Tയെ കുറിച്ച്. അതിനിടയിൽ ഓൺലൈനിലൂടെ ഫോണിന്റെ വിവരങ്ങൾ പുറത്തുവന്നതും ഫോണിന്റെ സവിശേഷതകൾ പുറത്തായതുമെല്ലാം ഫോൺ ഇറങ്ങുന്നത് വരെ അക്ഷമയോടെ കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി മാറുകയും ചെയ്തു. ഏതായാലും കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് വൺപ്ലസ്‌ 6T എത്തുകയാണ് അടുത്ത മാസം.

Advertisement

നേരത്തെ ഞാൻ മുകളിൽ പറഞ്ഞല്ലോ വരാൻ പോകുന്ന ഫോണിനെ കുറിച്ച് ഇന്റർനെറ്റിൽ മൊത്തം പല തരത്തിലുള്ള വാർത്തകളും അഭ്യൂഹങ്ങളുമെല്ലാം പരന്നിട്ടുണ്ട് എന്ന്. അതിന്റെ പശ്ചാത്തലത്തിൽ വരാൻ പോകുന്ന വൺപ്ലസ് 6Tയിൽ നമുക്ക് ഉറപ്പായും പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കുകയാണ് ഇവിടെ.

സ്‌ക്രീനിനുള്ളിൽ തന്നെ ഫിംഗർപ്രിന്റ് സ്‌കാനിങ്

വൺപ്ലസ് 6ഉം വൺപ്ലസ് 6Tയും തമ്മിൽ ഏറ്റവുമധികം എടുത്തുകാണിക്കുന്ന വ്യത്യാസമായി നമുക്ക് പറയാൻ പറ്റുന്ന സവിശേഷതയായിരിക്കും സ്‌ക്രീനിനുള്ളിൽ തന്നെയുള്ള ഫിംഗർപ്രിന്റ് സ്‌കാനിങ് സംവിധാനം. 'സ്ക്രീൻ അൺലോക്ക്' എന്ന പേരിൽ കമ്പനി വിളിക്കുന്ന ഈ സൗകര്യം ഇന്ന് ലോകത്ത് വളരെ ചുരുക്കം ഫോണുകളിൽ മാത്രമേ ഉള്ളൂ. എങ്ങനെയാണ് വൺപ്ലസ് 6Tയിൽ സ്‌ക്രീനിൽ തന്നെ കമ്പനി ഫിംഗർപ്രിന്റ് സ്കാനർ ഉൾകൊള്ളിക്കുക എന്നത് നമുക്ക് ഇപ്പോൾ വ്യക്തമല്ല. എന്നാൽ എന്തുകൊണ്ടും ഈ സൗകര്യം ഫോണിൽ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നോച്ച് വീണ്ടും ചെറുതാവുന്നു..

വൺപ്ലസ് 6 എത്തിയത് അപ്പോഴത്തെ ഏറ്റവും മികച്ച എഡ്ജ് ടു എഡ്ജ് ഡിസ്പ്ളേ സംവിധാനങ്ങളും നോച്ചുമായിട്ടായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വൺപ്ലസ് 6Tയിലേക്ക് എത്തുമ്പോൾ ഒന്നുകൂടെ മികച്ച സവിശേഷതകളാണ് ഡിസ്പ്ളേയിൽ നമുക്ക് പ്രതീക്ഷിക്കാവുന്നത്. നോച്ച് ഒന്നുകൂടെ ചെറുതാവും. ഒരുപക്ഷെ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ളേ ആയിരിക്കും ഫോണിന് ഉണ്ടാകുക എന്നും പ്രതീക്ഷിക്കാം. അതിനാൽ തന്നെ ഒന്നുകൂടെ മെച്ചപ്പെട്ട ഡിസ്പ്ളേ അനുഭവം നമുക്ക് ലഭ്യമാകുകയും ചെയ്യും.

പിറകിൽ മൂന്ന് ക്യാമറകൾ

എല്ലാ നിലക്കും എതിരാളികളോട് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് വൺപ്ലസ് എന്നത് വ്യക്തമാക്കുന്നതാണ് പിറകിൽ എത്തുന്ന മൂന്ന് ലെൻസുകൾ. വിശ്വാസയോഗ്യമായ ചില റിപ്പോർ്‌ട്ടുകൾ പ്രകാരം വരാൻ പോകുന്ന വൺപ്ലസ് 6Tയിൽ പിറകിൽ മൂന്ന് ലെൻസുകൾ ഉണ്ടാകുമെന്ന് വിശ്വസിക്കാം. എന്നാൽ ഈ മൂന്നാമതുള്ള ലെൻസ് എന്ത് ആവശ്യത്തിനാണ് എന്നതും എനനെയായിരിക്കും ലെന്സുകളുടെ പൊസിഷൻ എന്നതുമെല്ലാം ഫോൺ ഇറങ്ങുമ്പോഴേ അറിയാൻ പറ്റൂ.

ആൻഡ്രോയിഡ് 9

സോഫ്ട്‍വെയർ രംഗത്ത് തങ്ങളുടെ ഫോണുകളിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ എന്നും ശ്രദ്ധ പുലർത്തിപ്പോരുന്ന കമ്പനിയാണ് വൺപ്ലസ് 6 എന്നതിനാൽ ഇത്തവണയും ആ പതിവ് തെറ്റില്ല. ഏറ്റവും പുതിയ ആൻഡ്രോയിഡ് 9 വേർഷനിൽ ആയിരിക്കും ഫോൺ എത്തുക. ഒപ്പം കൂട്ടിന് ഓക്സിജൻ ഒഎസ് കൂടിയാകുമ്പോൾ കാര്യങ്ങൾ ഒന്നുകൂടെ സുഗമമാകും.

വേഗതയേറിയ ഡാഷ് ചാർജ്ജ് സംവിധാനം

സ്മാർട്ഫോൺ രംഗത്ത് ചാർജ്ജിങ് മേഖലയിലുള്ള ഏറ്റവും മികച്ച സംവിധാനങ്ങളിൽ ഒന്നായ ഡാഷ് ചാർജിങ് സൗകര്യം ഇവിടെ വൺപ്ലസ് 6Tയിലും നമുക്ക് ലഭ്യമാകും. നിലവിലുള്ള ഡാഷ് ചാർജ്ജിങ് സംവിധാനം ഒന്നുകൂടി മെച്ചപ്പെടുത്തുന്ന രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയായിരിക്കും ഈ ഡാഷ് ചാർജ്ജിങ് എത്തുക. എത്രത്തോളം ഏതെല്ലാം വിധത്തിൽ ഫാസ്റ്റ് ചാർജ്ജിങ് സാധ്യമാകും എന്നതെല്ലാം ഫോൺ ഇറങ്ങുമ്പോൾ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.

സ്നാപ്ഡ്രാഗൺ 855ന്റെ കരുത്ത്

പുതിയ വൺപ്ലസ് 6T എത്തുമ്പോൾ ആരാധകർ പ്രോസസറിന്റെ കാര്യത്തിൽ സ്നാപ്ഡ്രാഗൺ 855ൽ കുറഞ്ഞതൊന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. കാരണം എന്നുള്ളതിൽ ഏറ്റവും മികച്ച മൊബൈൽ പ്രൊസസർ ആയ സ്നാപ്ഡ്രാഗൺ 855 വൺപ്ലസ് 6Tയിൽ കമ്പനി ഉൾകൊള്ളിക്കുമെന്ന് ആരാധകർക്ക് നല്ലപോലെ അറിയാം. എന്തായാലും ആ പ്രതീക്ഷകൾ തെറ്റിക്കാതെ സ്നാപ്ഡ്രാഗൺ 855ൽ തന്നെയായിരിക്കും വൺപ്ലസ് 6T എത്തുക എന്നാണ് വിശ്വനീയമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും കാത്തിരിക്കാം, കാര്യമായ മാറ്റങ്ങളോടെ ഒപ്പം കാലത്തിനൊത്തുള്ള പുതിയ സംവിധാനങ്ങളോടെ വൺപ്ലസ് 6T എത്തുന്നതിനായി.

Best Mobiles in India

English Summary

ഏതായാലും കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് വൺപ്ലസ്‌ 6T എത്തുകയാണ് അടുത്ത മാസം.