വണ്‍പ്ലസ് 6T-യില്‍ ഒളിപ്പിച്ചിരിക്കുന്ന ക്യാമറ ലെന്‍സ് എന്തിനുവേണ്ടി?


സമാനമായ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല അതിനെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള സ്മാര്‍ട്ട്‌ഫോണുകളും വണ്‍പ്ലസ് 6T-യില്‍ നിന്ന് കടുത്ത മത്സരം നേരിടുകയാണ്. മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന കമ്പനിയുടെ തീരുമാനം തന്നെയാണ് ഇതിന് കാരണം. ആകര്‍ഷകമായ ഡിസ്‌പ്ലേ, ശക്തമായ പ്രോസസ്സര്‍, ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി, ശരാശരിയെക്കാള്‍ ഉയര്‍ന്ന ക്യാമറകള്‍ എന്നിവയാണ് വണ്‍പ്ലസ് 6T-യെ വിപണിക്ക് പ്രിയപ്പെട്ടതാക്കുന്നത്.

പിന്നില്‍ രണ്ട് ക്യാമറകളും മുന്നില്‍ ഒരു ക്യാമറയും ഫോണിലുണ്ട്. അടുത്തിടെ ഫോണ്‍ പൊളിച്ച് നടത്തിയ പരിശോധനയില്‍ മറ്റൊരു ക്യാമറ കൂടി കണ്ടെത്തിയിരിക്കുന്നു. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറിന് തൊട്ടുതാഴെയായാണ് നാലാമത്തെ ക്യാമറ സെന്‍സര്‍ ഒളിപ്പിച്ചിരിക്കുന്നത്. എന്തിനാണ് ഇങ്ങനെയൊരു ക്യാമറ?

വണ്‍പ്ലസ് 6T പ്രശസ്ത യൂട്യൂബ് ചാനലായ ജെറിറിഗ്എവരിതിംഗില്‍ എത്തിയിരുന്നു. അവിടെ ഫോണിന്റെ ഓരോ ഭാഗങ്ങളായി അഴിച്ചെടുത്തു. ആദ്യം ഇളക്കിയത് ഗ്ലാസ് ബാക്കാണ്. പിന്നാലെ ബാറ്ററിക്ക് മുകളിലെ സ്‌ക്രൂവും ബാറ്ററിയും പുറത്തുവന്നു. ബാറ്ററി അനായാസം ഇളക്കിമാറ്റിയതിന് ശേഷം എന്‍എഫ്‌സി, മദര്‍ബോര്‍ഡ് എന്നിവ അഴിച്ചെടുത്തു.

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, സ്പീക്കര്‍, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയ്ക്ക് മുകളിലുള്ള സ്‌ക്രൂകള്‍ ഇളക്കി ഇവ ഓരോന്നായി ഇളക്കിയെടുത്ത് പരിശോധിച്ചപ്പോഴാണ് നാലാമത്തെ ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്.

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ ഭാഗമാണ് ഈ ക്യാമറ. ഇതിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായാണ് ഒരു ക്യാമറ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൂചനയുണ്ട്. ക്യാമറ സ്‌കാനറിന്റെ കൃത്യത വര്‍ദ്ധിപ്പിക്കുമത്രേ.

AMOLED ഡിസ്‌പ്ലേയ്ക്ക് സമീപത്തായാണ് ഇതിന്റെ സ്ഥാനം. ക്യാമറ മാറ്റുമ്പോള്‍ ഡിസ്‌പ്ലേയുടെ അടിഭാഗം കാണാന്‍ കഴിയുന്നുണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനറിന് പിന്നില്‍ ക്യാമറ സ്ഥാപിച്ചത് പോലെ ഭാവിയില്‍ സെല്‍ഫി ക്യാമറകള്‍ ഡിസ്‌പ്ലേയ്ക്ക് അകത്താകാന്‍ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. അതോടെ നോച് എന്ന പ്രശ്‌നം ഇല്ലാതാകുമല്ലോ?

ഇന്ന് തന്നെ പരീക്ഷിക്കേണ്ട 10 ആന്‍ഡ്രോയ്ഡ് ഫീച്ചറുകള്‍

Most Read Articles
Best Mobiles in India
Read More About: oneplus mobile news

Have a great day!
Read more...

English Summary

OnePlus 6T has a 'hidden' camera lens, here's what it does