സെക്കൻഡുകൾക്കകം വിറ്റൊഴിഞ്ഞ് വൺപ്ലസ് 6T പുറത്തിറക്കൽ ചടങ്ങിന്റെ ടിക്കറ്റുകൾ!


വൺപ്ലസ് 6T വരാൻ ഇനി അധികം ദിവസങ്ങളില്ല. ആരാധകരും സ്മാർട്ഫോൺ പ്രേമികളുമെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡൽ എത്താൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. ഈ ഒക്ടോബർ 30ന് ആണ് വൺപ്ലസ് 6T എത്തുന്നത്. ഇതിനോടകം തന്നെ ഫോണിന്റെ സവിശേഷതകളും മറ്റുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സവിശേഷതകളെല്ലാം തന്നെ ഫോണിനായി നിരവധി പേരെ കാത്തിരിക്കാൻ പ്രേരിപ്പിച്ചിട്ടുമുണ്ട്.

Advertisement

2018ലെ ഏറ്റവും മികച്ച സ്മാർട്ഫോണുകളിൽ ഒന്നായിരിക്കും വൺപ്ലസ് 6T എന്ന കാര്യത്തിൽ ഏകദേശം എല്ലാവർക്കും പ്രതീക്ഷയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കമ്പനി ഫോണുമായി ബന്ധപ്പെട്ട് ഇറക്കിയ പല പ്രസ്താവനകളും അതിലേക്ക് വിരൽ ചൂണ്ടുന്നതുമാണ്. അതേപോലെ കമ്പനിയുടെ മാർക്കറ്റിങ് വശങ്ങളിലേക്ക് കടക്കുമ്പോൾ ഓരോ ഫോണുകളും കമ്പനി ഏറെ വ്യത്യസ്തമായ രീതിയിലാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കാറുള്ളത്. ആ പതിവ് കമ്പനി ഇവിടെയും തുടരുകയാണ്.

Advertisement

സെക്കൻഡുകൾക്കകം വിറ്റൊഴിഞ്ഞ് വൺപ്ലസ് 6T പുറത്തിറക്കൽ ചടങ്ങിന്റെ ടിക്കറ്റുകൾ

ഒരു ഫോണിന്റെ പുറത്തിറക്കാൻ ചടങ്ങിൽ പങ്കെടുക്കുന്ന ആളുകൾക്ക് എന്തുകൊണ്ടും ആ ഫോണിനെ കൂടുതൽ അടുത്തറിയാനും നേരിട്ട് കണ്ട് വാങ്ങാൻ പറ്റുന്ന മോഡലാണോ എന്ന് കൂടുതലായി അറിയാനും സാധിക്കാറുണ്ട്. ഇവിടെ വൺപ്ലസ് 6Tയുടെ കാര്യത്തിലേക്ക് വരുമ്പോൾ ചടങ്ങിനായി ആരാധകർക്കായി നീക്കിവെച്ച ടിക്കറ്റുകളെല്ലാം തന്നെ ഒരൊറ്റ മിനിറ്റിൽ തന്നെ തീർന്നിരിക്കുകയാണ് എന്നതാണ് അതിശയകരമായ കാര്യം.

പുറത്തിറക്കൽ ഒക്ടോബർ 30 രാത്രി 8.30ന്

999 രൂപയ്ക്കായിരുന്നു വൺപ്ലസ് 6Tയുടെ പുറത്തിറക്കൽ ചടങ്ങിന്റെ ടിക്കറ്റുകൾ കമ്പനി വെബ്സൈറ്റിൽ വിൽപ്പനയ്ക്ക് വെച്ചിരുന്നത്. എന്നാൽ വിൽപ്പനയ്ക്ക് വെച്ച് നിമിഷങ്ങൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റൊഴിയുകയായിരുന്നു. ഇന്ന് രാവിലെ 10 മണിക്കായിരുന്നു വിൽപ്പന ആരംഭിച്ചത്. എന്നാൽ ആരംഭിച്ചതും തീർന്നതുമെല്ലാം ഒരു നിമിഷം കൊണ്ടായിരുന്നു എന്ന് മാത്രം. ന്യുഡൽഹിയിലെ ഗാന്ധി സ്പോർട്സ് കോംപ്ലക്‌സിലെ KDJW സ്റ്റേഡിയത്തിൽ ഒക്ടോബർ 30 രാത്രി 8.30ന് ആണ് പുറത്തിറക്കാൻ ചടങ്ങ്.

ആൻഡ്രോയ്ഡ് പൈ ആദ്യം കിട്ടുന്ന ഫോണുകളിൽ ഒന്ന്

ആൻഡ്രോയിഡ് 9 പൈ ആദ്യം കിട്ടുന്ന ഫോണുകളിൽ ഒന്നുകൂടിയാണ് വൺപ്ലസ് 6. അതും ഔട്ട് ഓഫ് ബോക്സ് ആൻഡ്രോയിഡ് 9ൽ ആയിരിക്കും വൺപ്ലസ് 6 എത്തുക. അതോടോപ്പം തന്നെ വൺപ്ലസിന്റെ കസ്റ്റം ഒഎസ് ആയ ഓക്സിജൻ ഒഎസിന്റെ കരുത്തുകൂടിയാകുമ്പോൾ ഏറ്റവും മികവുറ്റ സ്മാർട്ഫോൺ അനുഭവം തന്നെയായിരിക്കും ഉപഭോക്താക്കൾക്ക് ലഭ്യമാകുക.

മെച്ചപ്പെടുത്തിയ ഓക്സിജൻ ഒഎസ്

ഏറെ മെച്ചപ്പെടുത്തിയ പുതിയ ഓക്സിജൻ ഒഎസിൽ ആണ് വൺപ്ലസ് 6T എത്തുക. 'ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ഒരു കാര്യം ചെയ്യാന്‍ ഏറ്റവും കുറഞ്ഞ സമയമേ എടുക്കാവൂ. ഓഫ്‌സ്‌ക്രീന്‍ ജെസ്റ്റേഴ്‌സ്, ക്വിക്ക്‌പേ എന്നിവ ഇത്തരത്തില്‍ തയ്യാറാക്കിയിരിക്കുന്നവയാണ്. കാര്യങ്ങള്‍ ചെയ്യുന്നതിനായി ഫോണ്‍ സ്‌ക്രീനില്‍ നടത്തുന്ന സ്പര്‍ശനത്തിന്റെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംതുലിതമായി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം അനായാസമാക്കാനാകുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.' കമ്പനിയുടെ ബ്ലോഗില്‍ പറയുന്നു. അതോടൊപ്പം തന്നെ സ്നാപ്ഡ്രാഗൺ 845ന്റെ കരുത്ത് കൂടിയാകുമ്പോൾ കാര്യങ്ങൾ ഒന്നുകൂടെ സുഗമമാകും.

ഇന്‍ - ഡിസ്‌പ്ലേ അൺലോക്ക്

അത്യാധുനികമായ സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചറോട് കൂടിയായിരിക്കും വണ്‍പ്ലസ് 6T ഉപഭോക്താക്കളിലേക്കെത്തുകയെന്ന് നേരത്തേ തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു. ഇക്കാര്യം കമ്പനി സിഇഒ പീറ്റ് ലൗ വ്യക്തമാക്കുകയും ചെയ്തു. അതിശകരമായ വേഗതയുള്ള ഇന്‍- ഡിസ്‌പ്ലേ അൺലോക്ക് ആയിരിക്കും ഫോണില്‍ ഉണ്ടാവുക. സ്‌ക്രീന്‍ അണ്‍ലോക്ക് സാങ്കേതികവിദ്യയെ കുറിച്ചുള്ള ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു.

ഇന്‍- ഡിസ്‌പ്ലേ അൺലോക്ക് സവിശേഷതകൾ

ബയോമെട്രിക് വിവരങ്ങള്‍ പ്രീലോഡ് ചെയ്യുന്നതിന് ശേഷിയുള്ള ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് 6T-യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവ കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മാത്രമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറില്‍ പ്രത്യേക ട്രസ്റ്റ് സോണ്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട വിര്‍ച്വല്‍ സോണ്‍ പോലെ ട്രസ്റ്റ് സോണ്‍ പ്രവര്‍ത്തിക്കും. അതിനാല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടും.

ഡാഷ് ചാർജിങ് സൗകര്യം

മുന്‍ മോഡലുകളെക്കാള്‍ ശേഷിയുള്ള ബാറ്ററിയാണ് 6T-യില്‍ ഉള്ളത്. ബാറ്ററി ശേഷിയില്‍ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നും മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ ഏറെ മുന്നിലാണ്. ആ പ്രതീക്ഷ 6T-യും തെറ്റിക്കുകയില്ല. ഡാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതായത് കണ്ണടച്ചുതുറക്കുന്ന വേഗതയില്‍ 6T ചാര്‍ജ് ചെയ്യാനാകും.

Best Mobiles in India

English Summary

OnePlus 6T launch event vouchers sold out within seconds of going live.