വൺപ്ലസ് 6T ഇന്ത്യയിലെത്തി; വില 37,999 മുതൽ!


സ്മാർട്ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൺപ്ലസ് 6T ഇന്നലെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സൗകര്യവും വാട്ടർഡ്രോപ്പ് ഡിസ്പ്ളേയും തുടങ്ങി സവിശേഷതകൾ വൺപ്ലസ് 6ൽ നിന്നും ചെറുതല്ലാത്ത രീതിയിൽ മാറ്റങ്ങളോടെയാണ് ഫോൺ എത്തുന്നത്.

Advertisement

വിലയും ലഭ്യതയും

37,999 രൂപ മുതലാണ് ഫോണിന് വില വരുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി ഉള്ള മോഡലിന് ആണ് 37,999 രൂപ വരുന്നത്. ഇതിന് പുറമെ 8 ജിബി റാം 128 ജിബി മെമ്മറി ഉള്ള മോഡലിന് 41,999 രൂപയും 8 ജിബി റാം 256 ജിബി മെമ്മറി മോഡലിന് 45,999 രൂപയുമാണ് വില വരുന്നത്. മുൻകൂട്ടിയുള്ള വിൽപ്പന നവംബർ 1നും ഓപ്പൺ സെയിൽ നവംബർ 3നും ആമസോണിൽ തുടങ്ങും.

Advertisement
പുറത്തിറക്കൽ ഓഫറുകൾ

അതുപോലെ നിരവധി ഓഫറുകളും മറ്റും വൺപ്ലസ് 6T വാങ്ങുന്നവർക്ക് ലഭ്യമാകുന്നുണ്ട്. റിലയൻസ് ജിയോയുമായി ചേർന്ന് 'OnePlus 6T Unlock the Speed Offer' കമ്പനി ലഭ്യമാക്കുന്നുണ്ട്. ഇതുപ്രകാരം 299 രൂപയുടെ ആദ്യറീചാർജ്ജ് ചെയ്‌താൽ 5,400രൂപയുടെ കാഷ്ബാക്ക് വൗച്ചറുകൾ ലഭ്യമാകും. ഈ പ്ലാൻ പ്രകാരം 3ജിബി 4ജി ഡാറ്റയും പരിധികളില്ലാത്ത കോളുകളും ലഭ്യമാകും. (www.jio.com) ഇത് കൂടാതെ Kotak Servifyയുമായി ചേർന്ന് 12 മാസത്തേക്ക് ഫോൺ സുരക്ഷയും ലഭ്യമാകും. അതേപോലെ 500 രൂപ വരെ ആമസോൺ കിൻഡിലെക്ക് വൺപ്ലസ് 6T വാങ്ങുന്നവർക്ക് കിഴിവും ലഭിക്കും. ഫോണിന്റെ പ്രധാന സവിശേഷതകൾ ചുവടെ വായിക്കാം.

ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്കാനർ

അത്യാുധുനികമായ സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചറോട് കൂടിയാണ് വണ്‍പ്ലസ് 6T ഉപഭോക്താക്കളിലേക്കെത്തുന്നത്. 0.34 സെക്കന്റിനുള്ളിൽ അൺലോക്ക് ചെയ്യുന്ന അതിശകരമായ വേഗതയുള്ള ഇന്‍- ഡിസ്‌പ്ലേ ലോക്ക് ആണിത്. ബയോമെട്രിക് വിവരങ്ങള്‍ പ്രീലോഡ് ചെയ്യുന്നതിന് ശേഷിയുള്ള ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് 6T-യില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇവ കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മാത്രമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറില്‍ പ്രത്യേക ട്രസ്റ്റ് സോണ്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട വിര്‍ച്വല്‍ സോണ്‍ പോലെ ട്രസ്റ്റ് സോണ്‍ പ്രവര്‍ത്തിക്കും. അതിനാല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടും.

 

ഏറ്റവും മികവുറ്റ ഫ്ലാഗ്ഷിപ്പ് സൗകര്യങ്ങൾ

വിപണിയിലുള്ള ഏറ്റവും മികച്ച ഹാർഡ്‌വെയർ സവിശേഷതകളോടെയാണ് വൺപ്ലസ് 6T എത്തുന്നത്. ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകൾ കൊണ്ടും വൺപ്ലസ് 6T നമ്മെ തൃപ്തിപ്പെടുത്തും. Snapdragon 845 പ്രൊസസർ, 6 ജിബി അല്ലെങ്കിൽ 8 ജിബി റാം, വലിയ 3700 mAh ബാറ്ററി, ഓക്സിജൻ ഒഎസ് സവിശേഷതകൾ എന്നിവയെല്ലാം തന്നെ എടുത്തുപറയേണ്ടവയാണ്.

ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പ്

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് പൈ ഔട്ട് ഓഫ് ദി ബോക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യ നോണ്‍- പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും വണ്‍പ്ലസ് 6T. മെച്ചപ്പെടുത്തിയ ജെസ്റ്റര്‍ നാവിഗേഷന്‍ എടുത്തുപറയേണ്ട സവിശേഷതയാണ്. ആപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ഉപയോഗിക്കാത്ത സമയങ്ങളില്‍ അവ ബാറ്ററി ചാര്‍ജ് തിന്നുതീര്‍ക്കുന്നത് ഫോണ്‍ തടയും. വണ്‍പ്ലസ് 6-ന് വേണ്ടി ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാന ഓക്‌സിജന്‍ ഒഎസ് 9.0 പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വണ്‍പ്ലസ്. കുറച്ചുപേര്‍ക്ക് ഒടിഎ ലഭ്യമായിക്കഴിഞ്ഞു. പോരായ്മകള്‍ പരിഹരിച്ച് വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ പേരിലെത്തിക്കും.

വണ്‍പ്ലസ് ബുള്ളറ്റ് ടൈപ്പ് സി ഇയർഫോൺ

വിപണിയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികളില്‍ ഒന്നാണ് വണ്‍പ്ലസ് ബുള്ളറ്റ് വയര്‍ലെസ് ഹെഡ്‌ഫോണുകള്‍. 6T-യ്‌ക്കൊപ്പമുള്ള ഹെഡ്‌സെറ്റിന്റെ പ്രത്യേകത ടൈപ്പ്-സി ജാക്ക് ആയിരിക്കും. മികച്ച ഓഡിയോ അനുഭവം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്പനി 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക് ഒഴുവാക്കിയതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. മാത്രമല്ല ഇത് ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമത്രേ. ഓഡിയോ ജാക്ക് ഒഴിവാക്കിയതിലൂടെ ലാഭിച്ച സ്ഥലം പ്രയോജനപ്പെടുത്തിയാണ് വലിയ ബാറ്ററി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English Summary

OnePlus 6T launched in India starting at Rs. 37,999; sale debuts on November 1