ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ നിറയെ സവിശേഷതകളുമായി വൺപ്ലസ് 6T!


മികച്ച ഒരുപിടി സ്മാർട്ഫോണുകളിലൂടെ ലോകത്തിന്റെ മൊത്തം ശ്രദ്ധ നേടിയ ബ്രാൻഡാണ് വൺപ്ലസ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ വൺപ്ലസിനെ സഹായിച്ചത് ഈ ഫോണുകളുടെ നിലവാരവും മികച്ച ഗുണമേന്മയുള്ള നിർമ്മാണവും മികവുറ്റ വില്പനാന്തര സേവനങ്ങളും ആണ്. അവസാനമിറങ്ങിയ വൺപ്ലസ് 6ഉം ഈ കൂട്ടത്തിൽ ഏറെ വിജയം കണ്ട ഒരു മോഡലായിരുന്നു. ഇപ്പോഴിതാ പുതിയൊരു ഫോൺ കൂടെ ഈ നിരയിലേക്ക് എത്തുകയാണ്.

Advertisement

വൺപ്ലസ് 6Tയാണ് അത്തരത്തിൽ അടുത്തതായി വിപണിയിൽ എത്തുന്നത്. ഒരുപക്ഷെ വൺപ്ലസ് 6 ഇറങ്ങിയ നാൾ മുതൽ ആരാധകർ ചിന്തിച്ചിട്ടുണ്ടാകും വൺപ്ലസ് 6Tയെ കുറിച്ച്. അതിനിടയിൽ ഓൺലൈനിലൂടെ ഫോണിന്റെ വിവരങ്ങൾ പുറത്തുവന്നതും ഫോണിന്റെ സവിശേഷതകൾ പുറത്തായതുമെല്ലാം ഫോൺ ഇറങ്ങുന്നത് വരെ അക്ഷമയോടെ കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി മാറുകയും ചെയ്തു. ഏതായാലും കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ഈ മോഡൽ അടുത്ത മാസം എത്തുകയാണ്.
വരാൻ പോകുന്ന വൺപ്ലസ് 6Tയിൽ നമുക്ക് ഉറപ്പായും പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കുകയാണ് ഇവിടെ.

Advertisement

ഏറെ കരുത്തുറ്റ ബാറ്ററി

വൺപ്ലസ് 6T എത്തുന്നത് കൂടുതൽ മെച്ചപ്പെട്ട ബാറ്ററിയോടെ ആയിരിക്കും എന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്. ബാറ്ററിയുടെ കരുത്ത് എത്രത്തോളം ഉണ്ടെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയില്ലെങ്കിലും മികച്ച കരുത്തുള്ള ബാറ്ററിയുമായിട്ടാണ് ഫോൺ എത്തുക എന്നത് ഉറപ്പിക്കാം. നിലവിൽ പല ഫ്ലാഗ്ഷിപ്പ് ഫോണുകളുടെയും ഏറ്റവും വലിയ പോരായ്മ ആയിരുന്നു എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നല്ലൊരു ബാറ്ററി ഇല്ലാ എന്നത്. ആ പ്രശ്നം പരിഹരിച്ചുകൊണ്ടായിരിക്കും വൺപ്ലസ് 6T എത്തുക.

ടൈപ്പ് സി ബുള്ളറ്റ് ഇയർഫോണുകൾ

3.5mm ഓഡിയോ ജാക്ക് പുതുതായി എത്താൻ പോകുന്ന വൺപ്ലസ് 6Tയിൽ ഇനി ഉണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം. ഇത്തരത്തിൽ 3.5mm ഓഡിയോ ജാക്ക് ഒഴിവാക്കുന്ന സംവിധാനം ഇത് ആദ്യമായിട്ടല്ല ഒരു ഫോണിൽ വരുന്നത്. പല കമ്പനികളും പരീക്ഷിച്ചതും ഇനി പരീക്ഷിക്കാൻ പോകുന്നതുമായ ഒന്നാണ് 3.5mm ഓഡിയോ ജാക്ക് ഇല്ലാത്ത ഫോണുകൾ. കൂടുതൽ സൗകര്യം കുറഞ്ഞ സ്ഥലത്ത് ലഭ്യമാക്കാൻ ഇത്തരം പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നതിനാൽ അതിന്റെ ഭാഗമായാണ് വൺപ്ലസും ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് തയ്യാറാകുന്നത്. കമ്പനി തരുന്നതോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങിയതോ ആയ യുഎസ്ബി സി ടൈപ്പ് പോർട്ടിൽ നിന്ന് ഓഡിയോ ജാക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്ന ഒരു കണ്ടക്ടർ വാങ്ങി അതുവഴി ബന്ധിപ്പിക്കാം. ഈയടുത്ത് വൺപ്ലസ് പുറത്തിറക്കിയ ബുള്ളറ്റ്‌സ് ഇയർഫോണുകളും ഉപയോഗിക്കാം. അതുകൂടാതെ ബ്ലൂടൂത്ത് വഴിയും ബന്ധിപ്പിക്കാം.

ഗൂഗിളുമായുള്ള പാർട്ണർഷിപ്പ്

ഇവിടെ ഏറെ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന മറ്റൊന്നാണ് വൺപ്ലസിന്റെ ഗൂഗിളുമായുള്ള പാർട്ണർഷിപ്പ്. പാർട്ണർഷിപ്പ് എന്നുപറയുമ്പോൾ വൺപ്ലസ് ഗൂഗിളുമായി ചേർന്ന് ഉപഭോക്താക്കൾക്ക് ഒരു മത്സരം സംഘടിപ്പിക്കുകയാണ്. സെപ്റ്റംബർ 18 മുതലാണ് ഇത് തുടങ്ങുക. Crackables എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം ഒരു പ്രത്യേക പേജ് ആയി വൺപ്ലസ് വെബ്സൈറ്റിൽ ലഭ്യമാകും. വ്യത്യസ്തങ്ങളായ മത്സരങ്ങൾ കളിച്ച് അതിൽ നിങ്ങൾക്ക് വിജയിക്കാനും സമ്മാനങ്ങൾ നേടാനാകും.

സ്‌ക്രീനിനുള്ളിൽ തന്നെ ഫിംഗർപ്രിന്റ് സ്‌കാനിങ്

വൺപ്ലസ് 6ഉം വൺപ്ലസ് 6Tയും തമ്മിൽ ഏറ്റവുമധികം എടുത്തുകാണിക്കുന്ന വ്യത്യാസമായി നമുക്ക് പറയാൻ പറ്റുന്ന സവിശേഷതയായിരിക്കും സ്‌ക്രീനിനുള്ളിൽ തന്നെയുള്ള ഫിംഗർപ്രിന്റ് സ്‌കാനിങ് സംവിധാനം. 'സ്ക്രീൻ അൺലോക്ക്' എന്ന പേരിൽ കമ്പനി വിളിക്കുന്ന ഈ സൗകര്യം ഇന്ന് ലോകത്ത് വളരെ ചുരുക്കം ഫോണുകളിൽ മാത്രമേ ഉള്ളൂ. എങ്ങനെയാണ് വൺപ്ലസ് 6Tയിൽ സ്‌ക്രീനിൽ തന്നെ കമ്പനി ഫിംഗർപ്രിന്റ് സ്കാനർ ഉൾകൊള്ളിക്കുക എന്നത് നമുക്ക് ഇപ്പോൾ വ്യക്തമല്ല. എന്നാൽ എന്തുകൊണ്ടും ഈ സൗകര്യം ഫോണിൽ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വലിയ മെച്ചപ്പെട്ട ഡിസ്പ്ളേ

വൺപ്ലസ് 6 എത്തിയത് അപ്പോഴത്തെ ഏറ്റവും മികച്ച എഡ്ജ് ടു എഡ്ജ് ഡിസ്പ്ളേ സംവിധാനങ്ങളും നോച്ചുമായിട്ടായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വൺപ്ലസ് 6Tയിലേക്ക് എത്തുമ്പോൾ ഒന്നുകൂടെ മികച്ച സവിശേഷതകളാണ് ഡിസ്പ്ളേയിൽ നമുക്ക് പ്രതീക്ഷിക്കാവുന്നത്. നോച്ച് ഒന്നുകൂടെ ചെറുതാവും. ഒരുപക്ഷെ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ളേ ആയിരിക്കും ഫോണിന് ഉണ്ടാകുക എന്നും പ്രതീക്ഷിക്കാം. അതിനാൽ തന്നെ ഒന്നുകൂടെ മെച്ചപ്പെട്ട ഡിസ്പ്ളേ അനുഭവം നമുക്ക് ലഭ്യമാകുകയും ചെയ്യും.

വേഗതയേറിയ ഡാഷ് ചാർജ്ജ് സംവിധാനം

സ്മാർട്ഫോൺ രംഗത്ത് ചാർജ്ജിങ് മേഖലയിലുള്ള ഏറ്റവും മികച്ച സംവിധാനങ്ങളിൽ ഒന്നായ ഡാഷ് ചാർജിങ് സൗകര്യം ഇവിടെ വൺപ്ലസ് 6Tയിലും നമുക്ക് ലഭ്യമാകും. നിലവിലുള്ള ഡാഷ് ചാർജ്ജിങ് സംവിധാനം ഒന്നുകൂടി മെച്ചപ്പെടുത്തുന്ന രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയായിരിക്കും ഈ ഡാഷ് ചാർജ്ജിങ് എത്തുക. എത്രത്തോളം ഏതെല്ലാം വിധത്തിൽ ഫാസ്റ്റ് ചാർജ്ജിങ് സാധ്യമാകും എന്നതെല്ലാം ഫോൺ ഇറങ്ങുമ്പോൾ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.

പിറകിൽ മൂന്ന് ക്യാമറകൾ

എല്ലാ നിലക്കും എതിരാളികളോട് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് വൺപ്ലസ് എന്നത് വ്യക്തമാക്കുന്നതാണ് പിറകിൽ എത്തുന്ന മൂന്ന് ലെൻസുകൾ. വിശ്വാസയോഗ്യമായ ചില റിപ്പോർ്‌ട്ടുകൾ പ്രകാരം വരാൻ പോകുന്ന വൺപ്ലസ് 6Tയിൽ പിറകിൽ മൂന്ന് ലെൻസുകൾ ഉണ്ടാകുമെന്ന് വിശ്വസിക്കാം. എന്നാൽ ഈ മൂന്നാമതുള്ള ലെൻസ് എന്ത് ആവശ്യത്തിനാണ് എന്നതും എനനെയായിരിക്കും ലെന്സുകളുടെ പൊസിഷൻ എന്നതുമെല്ലാം ഫോൺ ഇറങ്ങുമ്പോഴേ അറിയാൻ പറ്റൂ.

Best Mobiles in India

English Summary

OnePlus 6T: Most technologically advanced and future driven flagship smartphone.