വണ്‍പ്ലസ് 6ടി പുതിയ നിറത്തില്‍ ഉടന്‍ എത്തും...!


വണ്‍പ്ലസ് 6 സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയ വണ്‍പ്ലസ് 6ടി. ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നവംബര്‍ 2ന് ഈ ഫോണിന്റെ വില്‍പന ആരംഭിച്ചു.

Advertisement

ചെറിയ ഡിസ്‌പ്ലേ നോച്ചും മികച്ച ക്യാമറ പ്രവര്‍ത്തനമികവും മികച്ച ബാറ്ററിയുമാണ് വണ്‍പ്ലസ് 6ടി ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷതകള്‍. ഫോണ്‍ അവതരിപ്പിച്ച സമയത്ത് മിറര്‍ ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വണ്‍പ്ലസ് 6ടി പുതിയ നിറത്തില്‍ കൂടി ഇറങ്ങാന്‍ പോകുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. Slashleaks എന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ മേക്കര്‍ ആണ് ഈ വിവരം പുറത്തു വിട്ടത്. റിപ്പോര്‍ട്ട് പ്രകാരം 'വണ്‍പ്ലസ് 6ടി തണ്ടര്‍ പര്‍പ്പിള്‍' നിറത്തില്‍ എത്തുമെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റ് പേജിലെ അതിന്റെ ഒദ്യോഗിക പിന്തുണ പേജില്‍ നല്‍കിയിരിക്കുന്നത്. നവംബര്‍ 30ന് തണ്ടര്‍ പര്‍പ്പിള്‍ വേരിയന്റില്‍ 8ജിബി റാം/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് നിങ്ങള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഏകദേശം ഫോണിന്റെ വില 48,300 രൂപയാണ്.

Advertisement

വണ്‍പ്ലസ് 6ടിയുടെ ഇന്ത്യന്‍ വില

മൂന്നു സ്റ്റോറേജ് വേരിയന്റിലാണ് വണ്‍പ്ലസ് 6ടി ഇന്ത്യയില്‍ എത്തിയത്. 6ജിബി റാം/ 128ജിബി സ്റ്റോറേജിന് 37,990 രൂപ, 8ജിബി റം/ 128ജിബി സ്റ്റോറേജിന് 41,999 രൂപ, 8ജിബി റാം/ 256ജിബി സ്റ്റോറേജിന് 45,999 രൂപ എന്നിങ്ങനെയാണ്.

വണ്‍പ്ലസ് 6ടി ഓഫറുകള്‍

വണ്‍പ്ലസ് 6ടി എല്ലാ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമാണ്. അതായത് ആമസോണ്‍.ഇന്‍, വണ്‍പ്ലസ്.ഇന്‍, ക്രോമ സ്‌റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു.

Advertisement

എന്നാല്‍ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 5,400 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. അതായത് വണ്‍പ്ലസ് 6ടി വാങ്ങുന്ന കസ്റ്റമര്‍ക്ക് ആദ്യ 299 രൂപ റീച്ചാര്‍ജ്ജില്‍ 5400 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതാണ്. വ്വൗച്ചറുകളുടെ രൂപത്തിലായിരിക്കും ഈ ഓഫറുകള്‍. 150 രൂപ വിലയുളള 36 വ്വൗച്ചറുകളാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. മൈജിയോ ആപ്പില്‍ ഉപയോക്താക്കള്‍ക്ക് ഈ വ്വൗച്ചറുകള്‍ കണ്ടെത്താം. ഈ വ്വൗച്ചറുകള്‍ നിങ്ങള്‍ക്ക് 299 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.


വണ്‍പ്ലസ് 6ടി സവിശേഷതകള്‍

വണ്‍പ്ലസ് 6ടിയ്ക്ക് 6.41 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. 2340x1080 പിക്‌സല്‍ റസല്യൂഷനാനുളളത്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. വാട്ടര്‍ഡ്രോപ്പ് ആകൃതി നല്‍കി ഡിസ്‌പ്ലേ നോച്ചിന്റെ വലുപ്പം കുറച്ചിട്ടുണ്ട്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് ഫോണില്‍.

Advertisement

16എംപി/20എംപി ഡ്യുവല്‍ ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. സെല്‍ഫി ക്യാമറ 16എംപിയുമാണ്. കുറഞ്ഞ പ്രകാശത്തില്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താനായി പുതിയ നൈറ്റ് സ്‌കേപ്പ് മോഡും ക്യാമറയില്‍ ചേര്‍ത്തിട്ടുണ്ട്. 3700എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. ഫേസ് അണ്‍ലോക്കും ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുളള ഓക്‌സിജന്‍ ഒഎസ് ആണ് ഫോണില്‍.

Best Mobiles in India

English Summary

OnePlus 6T new colour variant Is Coming