പുതിയ യുഐ-യുമായി വണ്‍പ്ലസ് 6T ഇന്ത്യയിലെത്തും; കൂടെ അഡ്വാന്‍സ് ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡും


ഒക്ടോബര്‍ 30-ന് ലോകത്തെ മറ്റ് വിപണികള്‍ക്കൊപ്പം ഇന്ത്യയിലും വണ്‍പ്ലസ് 6T എത്തും. രുപകല്‍പ്പന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, വാട്ടര്‍ഡ്രോപ് നോച്ച് എന്നിവയാണ് എടുത്തുപറയത്തക്ക മാറ്റങ്ങള്‍. പൂര്‍ണ്ണമായും പുതുക്കിയ യുഐ, ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡ്, പുതുക്കിയ ജെസ്റ്റേഴ്‌സ് എന്നിവയും പ്രതീക്ഷിക്കാം.

Advertisement

ബ്ലോഗിലൂടെ വ്യക്തമാക്കി

ഉപയോഗം അനായാസമാക്കത്തക്ക വിധത്തിലാണ് ഓരോ മാറ്റങ്ങളും അവതരിപ്പിക്കുന്നതെന്ന് വണ്‍പ്ലസ് ബ്ലോഗിലൂടെ വ്യക്തമാക്കി. യുഐയില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ അനുഭവിച്ച് അറിയേണ്ടതാണ്. ക്യാമറയുടെ മികവ് മെച്ചപ്പെടുത്തുന്നതിനും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നു ബ്ലോഗ് പോസ്റ്റ് പറയുന്നു.

Advertisement
ഗൂഗിള്‍ അസിസ്റ്റന്റ്

സ്‌ക്രീനിന്റെ താഴ്ഭാഗത്തുനിന്ന് വലതുഭാഗത്തേക്ക് പെട്ടെന്ന് ഫ്‌ളിക്ക് ചെയ്താല്‍ ഏറ്റവുമവസാനം കൂടുതലായി ഉപയോഗിച്ച ആപ്പുകള്‍ കിട്ടും. പവര്‍ ബട്ടണില്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ച് ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും. ഇവ രണ്ടുമാണ് പുതുതായി ചേര്‍ക്കപ്പെട്ട ജെസ്റ്റേഴ്‌സ്.

ബാറ്ററി ചാര്‍ജ്

എഐ അടിസ്ഥാന അല്‍ഗോരിതം ഉപയോഗിച്ചിരിക്കുന്നതിനാല്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC പശ്ചാത്തല ഉപയോഗം പരമാവധി കുറയ്ക്കുകയും ബാറ്ററി ചാര്‍ജ് സംരക്ഷിക്കുകയും ചെയ്യും.

സോഫ്റ്റ്‌വെയര്‍

'ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ഒരു കാര്യം ചെയ്യാന്‍ ഏറ്റവും കുറഞ്ഞ സമയമേ എടുക്കാവൂ. ഓഫ്‌സ്‌ക്രീന്‍ ജെസ്റ്റേഴ്‌സ്, ക്വിക്ക്‌പേ എന്നിവ ഇത്തരത്തില്‍ തയ്യാറാക്കിയിരിക്കുന്നവയാണ്. കാര്യങ്ങള്‍ ചെയ്യുന്നതിനായി ഫോണ്‍ സ്‌ക്രീനില്‍ നടത്തുന്ന സ്പര്‍ശനത്തിന്റെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംതുലിതമായി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം അനായാസമാക്കാനാകുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.' ബ്ലോഗില്‍ പറയുന്നു.

ഡാഷ് ചാര്‍ജിംഗ്

ആമസോണില്‍ വണ്‍പ്ലസ് 6T-യുടെ ബുക്കിംഗ് പുരോഗമിക്കുകയാണ്. 1000 രൂപ നല്‍കി ഫോണ്‍ ബുക്ക് ചെയ്യാം. ഇവര്‍ക്ക് യുഎസ്ബി-സി ടൈപ്പ് ഇയര്‍ഫോണ്‍ സൗജന്യമായി ലഭിക്കും. മാത്രമല്ല 500 രൂപ ആമസോണ്‍ പേ ക്യാഷ്ബാക്ക് നേടാനും അവസരമുണ്ട്.

ഡാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യയോട് കൂടിയ 3700 mAh ബാറ്ററിയാണ് വണ്‍പ്ലസ് 6T-യുടെ ആകര്‍ഷണങ്ങളിലൊന്ന്.

സ്മാർട്ഫോണുകൾ മാത്രമല്ല, ലാപ്ടോപ്പുകളും സംരക്ഷിക്കേണ്ടതുണ്ട്; എങ്ങനെയെന്ന് മനസ്സിലാക്കാം!

 

 

Best Mobiles in India

English Summary

OnePlus 6T to Ship With a ‘Whole New UI’, ‘Advanced’ Do Not Disturb Mode