ഒരു ലക്ഷത്തിന് മേലെ വിലയുണ്ട്; പറഞ്ഞിട്ടെന്താ 30,000 രൂപക്ക് വാങ്ങാൻ കിട്ടുന്ന ഫോണിലെ സൗകര്യം പോലും പുതിയ ഐഫോണിൽ ഇല്ല!


പലരും പലപ്പോഴും എടുത്തുപറയുന്ന ഒരു കാര്യമാണ് ആപ്പിൾ ഐഫോണുകൾ പല കാര്യത്തിലും മുമ്പിൽ ആണെങ്കിലും ചില കാര്യത്തിലെങ്കിലും പലപ്പോഴും പിറകിലാണെന്ന്. ഇപ്പോൾ രണ്ടു ദിവസം മുമ്പ് ഐഫോൺ 2018 മോഡലുകൾ അവതരിപ്പിച്ച സമയത്ത് ഐഫോൺ XR ഇരട്ട സിം പിന്തുണയുമായി എത്തിയപ്പോൾ ലോകത്തിലെ ആദ്യത്തെ ഇരട്ട സിം കാർഡ് പിന്തുണയുള്ള ഐഫോൺ എന്ന് കമ്പനിയും ആരാധകരും ഒരേപോലെ വിശേഷിപ്പിച്ചപ്പോൾ പലർക്കും ഈ സംശയം പിന്നെയും തോന്നിയിട്ടുണ്ടാകും.

Advertisement

ഇരട്ട സിം പിന്തുണയുള്ള ഫോൺ

ഈ ഇരട്ട സിം പിന്തുണയുള്ള ഫോൺ എന്നത് ഇതിനുമാത്രം ഇത്ര വലിയ കാര്യമാണോ എന്നത് തന്നെ കാര്യം. കാരണം രണ്ടും സിം, മൂന്ന് സിം, നാല് സിം പിന്തുണയൊക്കെ ഉള്ള ഒരുപാട് ഫോണുകൾ വിപണിയിൽ വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയിട്ടുണ്ട്. ഇതിപ്പോൾ ഐഫോണിൽ വന്നപ്പോൾ എന്താണിത്ര വലിയ കാര്യം പോലെ പറയാൻഎന്നാണ് പലരും സംശയിക്കുന്നത്. സംശയം അവരെ സംബന്ധിച്ചെടുത്തോളം ശരിയുമാണ്. എന്തായാലും ഇത്തരത്തിൽ ഈയടുത്തുവന്ന ഐഫോണിൽ ഇല്ലാത്ത മറ്റൊരു സാങ്കേതിക വിദ്യയാണ് ഫോണിന് ഉള്ളിൽ തന്നെയുള്ള ഫിംഗർപ്രിന്റ് അൺലോക്ക്.

Advertisement
വൺപ്ലസ് 6T

ഇപ്പോഴിതാ വൺപ്ലസ് 6ന്റെ ഗംഭീര വിജയത്തിന് ശേഷം കമ്പനി അവതരിപ്പിക്കുന്ന വൺപ്ലസ് 6Tയെ കുറിച്ചുള്ള വാർത്തകൾ കേൾക്കുകയാണല്ലോ. ഇതിന്റെ അടിസ്ഥാനത്തിൽ വൺപ്ലസ് 6ഉം വൺപ്ലസ് 6Tയും തമ്മിൽ ഏറ്റവുമധികം എടുത്തുകാണിക്കുന്ന വ്യത്യാസമായി നമുക്ക് പറയാൻ പറ്റുന്ന സവിശേഷതയായിരിക്കും സ്‌ക്രീനിനുള്ളിൽ തന്നെയുള്ള ഫിംഗർപ്രിന്റ് സ്‌കാനിങ് സംവിധാനം.

'സ്ക്രീൻ അൺലോക്ക്'

'സ്ക്രീൻ അൺലോക്ക്' എന്ന പേരിൽ കമ്പനി വിളിക്കുന്ന ഈ സൗകര്യം ഇന്ന് ലോകത്ത് വളരെ ചുരുക്കം ഫോണുകളിൽ മാത്രമേ ഉള്ളൂ. എങ്ങനെയാണ് വൺപ്ലസ് 6Tയിൽ സ്‌ക്രീനിൽ തന്നെ കമ്പനി ഫിംഗർപ്രിന്റ് സ്കാനർ ഉൾകൊള്ളിക്കുക എന്നത് നമുക്ക് ഇപ്പോൾ വ്യക്തമല്ല. എന്നാൽ എന്തുകൊണ്ടും ഈ സൗകര്യം ഫോണിൽ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഒന്ന് ചിന്തിക്കുന്നത് നന്നാകും

അതിനാൽ തന്നെ ഇവിടെ ഇന്നലെ ഇറങ്ങിയ ഐഫോൺ മോഡലുകൾ ഒരു ലക്ഷത്തിന് മേലെ പണം ചിലവാക്കി വാങ്ങുന്നവർ ഈ കാര്യം ഒന്ന് ചിന്തിക്കുന്നത് നന്നാകും. കാരണം 35,000 രൂപ മുതലുള്ള മറ്റു ആൻഡ്രോയിഡ് ഫോണുകളിൽ അതും മികച്ച നിലവാരത്തിലും ഗുണമേന്മയിലുമുള്ള ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സംവിധാങ്ങൾ ലഭ്യമാകുമ്പോൾ എന്തിന് വെറുതെ ലക്ഷങ്ങൾ മുടക്കി ഇതൊന്നുമില്ലാത്ത ഫോൺ വാങ്ങണം എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്. എന്നാൽ അത് ഐഫോൺ ആണ് ഇത് ആൻഡ്രോയിഡ് ആണ് എന്ന അഭിപ്രായക്കാർക്ക് ധൈര്യമായി ഐഫോൺ വാങ്ങുകയും ചെയ്യാം.

ഫോണിൽ ഒരിക്കൽ ഉപയോഗിച്ച വൈഫൈ പാസ്‌വേഡ് എങ്ങനെ കണ്ടെത്താം?

Best Mobiles in India

English Summary

OnePlus 6T Will Have A In Screen Finger Scanner Feature That No iPhone Has