വിപണിയിലെ മികച്ച ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍; വണ്‍പ്ലസ് 7 ഫസ്റ്റ് ഇംപ്രഷന്‍


വണ്‍പ്ലസിനെക്കുറിച്ച് കൂടുതല്‍ വിവരണത്തിന്റെ ആവശ്യമില്ലെന്നറിയാം. വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ കരുത്തും ലുക്കും ജിസ്‌ബോട്ട് വായനക്കാര്‍ വായിച്ചും അനുഭവിച്ചും അറിഞ്ഞതാണ്. അതിനാല്‍ത്തന്നെ ബ്രാന്‍ഡിന്റെ ചരിത്രം വിവരിക്കുന്നില്ല. ഇന്നിവിടെ എഴുതാന്‍ പോകുന്നത് വണ്‍പ്ലസില്‍ നിന്നുള്ള ഏറ്റവും പുതിയ ചുള്ളനായ വണ്‍പ്ലസ് 7 നെ കുറിച്ചാണ്.

Advertisement

വണ്‍പ്ലസ് 7ന്റെ ബേസ് മോഡലിന് 32,999 രൂപായണ് വില നിശ്ചയിച്ചിരിക്കുന്നത്. 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ ഈ മോഡലിലുണ്ട്. ഹൈ-എന്‍ഡ് വേരിയന്റില്‍ 8 ജി.ബി റാം 256 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത് എന്നിവയുണ്ട്. 37,999 രൂപയാണ് ഈ മോഡലിന്റെ വിപണി വില. മിറര്‍ ബ്ലാക്ക്, മിറര്‍ ഗ്രേ, റെഡ് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. മെയ് 16 മുതല്‍ വണ്‍പ്ലസ് 7 ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണ്‍ വഴിയാണ് ഫോണിന്റെ വില്‍പ്പന.

Advertisement

ഡിസൈന്‍/ബിള്‍ഡ്

വണ്‍പ്ലസ് 6റ്റിയെ അനുസ്മരിപ്പിക്കും വിധമാണ് 7ന്റെയും ഡിസൈന്‍. ഇരട്ട ക്യാമറ യൂണിറ്റില്‍ എല്‍.ഇ.ഡി ഫ്‌ളാഷുണ്ടെന്ന മാറ്റമാണുള്ളത്. ഓള്‍ ഗ്ലാസ് ഡിസൈനാണ് ഫോണിനുള്ളത്. 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസൈന്‍ ഫോണിനു പ്രത്യേക രൂപഭംഗി നല്‍കുന്നുണ്ട്.

ഹാര്‍ഡ് വെയര്‍ കരുത്ത്

വണ്‍പ്ലസ് 7 പ്രോയില്‍ നിന്നും വ്യത്യസ്തമായി ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് 7നുള്ളത്. ഇരട്ട ക്യാമറ സംവിധാനവുമുണ്ട്. ഡെപ്ത്ത് സെന്‍സറായാണ് സെക്കന്ററി ക്യാമറ ഉപയോഗിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റ് ഫോണിനു കരുത്തേകുന്നു. 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ ബേസ് വേരിയന്റിലുണ്ട്. 7പ്രോയിലെ പോലെത്തന്നെ യു.എഫ്.എസ് 3.0 സ്റ്റോറേജ് മോഡ്യൂള്‍ 7ലുമുണ്ട്.

ക്യാമറ

ഇരട്ട ക്യാമറ സംവിധാനമാണ് വണ്‍പ്ലസ് 7ലുള്ളത്. 48 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 5 മെഗാപിക്‌സലിന്റെ സെക്കന്ററി സെന്‍സറുമാണ് പിന്‍ഭാഗത്തുള്ളത്. സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ് മികച്ച ഫോട്ടോകളെടുക്കാന്‍ സഹായിക്കും. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത്. 1080 പി ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ ചിത്രീകരിക്കാന്‍ കഴിവുള്ളതാണ് മുന്‍ ക്യാമറ.

സോഫ്റ്റ് വെയര്‍

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് വണ്‍പ്ലസിന്റെ സ്വന്തം ഓക്‌സിജന്‍ 9.0 യു.ഐയുമുണ്ട്. ബ്ലോട്ട് ഫ്രീ യു.ഐ ആയതുകൊണ്ടുതന്നെ ലാഗ് ലെസ് പെര്‍ഫോമന്‍സ് ഫോണ്‍ നല്‍കുമെന്നുറപ്പ്. വരും ദിവസങ്ങളില്‍ ആന്‍ഡ്രോയിഡ് ക്യൂ ബീറ്റാ സപ്പോര്‍ട്ടും ലഭിക്കുമെന്നറിയുന്നുണ്ട്.

ചുരുക്കം

വിപണിയില്‍ ലഭ്യമായ മികച്ച ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലൊന്നാണ് വണ്‍പ്ലസ് 7. 32,999 രൂപയില്‍ വില ആരംഭിക്കുന്ന മോഡലാണെങ്കിലും ഉപയോഗത്തില്‍ വില മതിക്കുമെന്നുറപ്പ്. കിടിലന്‍ ഹാര്‍ഡ് വെയറും പ്രീമിയം ഡിസൈനും ഏവരെയും ആകര്‍ഷിക്കും. സോഫ്റ്റ് വെയര്‍ ഭാഗത്തും ക്യാമറ ഭാഗത്തും ഒട്ടും പിന്നിലല്ല.

Best Mobiles in India

English Summary

oneplus-7-first-impression-mostly-flagship-smartphone