വണ്‍പ്ലസ് 7-ല്‍ 5G ഇല്ല; പുതിയ ശ്രേണിയില്‍ 5G സ്മാര്‍ട്ട്‌ഫോണ്‍ 2019-ല്‍ വിപണിയിലെത്തും


വണ്‍പ്ലസിന്റെ ആദ്യ 5G സ്മാര്‍ട്ട്‌ഫോണ്‍ 2019-ല്‍ പുറത്തിറങ്ങുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. വണ്‍പ്ലസ് 6T-യുടെ പിന്‍ഗാമിയായ വണ്‍പ്ലസ് 7-ല്‍ 5G സൗകര്യം ഉണ്ടാകില്ലെന്നും ഉറപ്പായി.

Advertisement

5G നെറ്റ്‌വര്‍ക്ക്

5G നെറ്റ്‌വര്‍ക്ക് സൗകര്യത്തോട് കൂടിയ ഫോണ്‍ പുതിയ ശ്രേണിയിലാകും വിപണിയിലെത്തുക. 2019 ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫോണ്‍ ഫെബ്രുവരിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2019-ല്‍ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

Advertisement
5G സ്മാര്‍ട്ട്‌ഫോണില്‍ എന്തൊക്കെ പ്രതീക്ഷിക്കാം?

വണ്‍പ്ലസിന്റെ ആദ്യ 5G സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 SoC-ല്‍ ആയിരിക്കും. ഇതിന് പുറമെ വയര്‍ലെസ് 5G നെറ്റ്‌വര്‍ക്കിന് ആവശ്യമായ X50 5G മോഡം, ആന്റിന എന്നിവയും ഉണ്ടാകും.

രൂപകല്‍പ്പനയില്‍

രൂപകല്‍പ്പനയില്‍ വണ്‍പ്ലസ് 6T-ക്ക് സമാനമായിരിക്കും 5G സ്മാര്‍ട്ട്‌ഫോണും. പൂര്‍ണ്ണമായും ഗ്ലാസ് രൂപകല്‍പ്പന, ഇരട്ട ക്യാമറ സജ്ജീകരണം, ഇന്‍-ഡിസ്‌പ്ലേ സ്‌ക്രീന്‍ അണ്‍ലോക്ക് സാങ്കേതികവിദ്യ എന്നിവയും പ്രതീക്ഷിക്കാം. വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യവും വെള്ളം-പൊടിപടലങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷിയും ഫോണിന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സവിശേഷതകളുടെ കാര്യം

സവിശേഷതകളുടെ കാര്യം പരിഗണിച്ചാല്‍ ഇത് വണ്‍പ്ലസിന്റെ ഏറ്റവും വില കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും. എന്നാല്‍ ഫോണിന്റെ വില സംബന്ധിച്ച ഒരു സൂചനയും ഇതുവരെ പുറത്തുവന്നിട്ടില്ല.

താരതമ്യം ചെയ്താല്‍

വണ്‍പ്ലസ് 6T-യുമായി താരതമ്യം ചെയ്താല്‍ വണ്‍പ്ലസ് 7-ലെ പ്രധാന വ്യത്യാസം ഹാര്‍ഡ്‌വെയറിന്റെ കാര്യത്തിലായിരിക്കും. രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. പുതിയ ക്യാമറ സംവിധാനവും പ്രോസസ്സറും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. വണ്‍പ്ലസ് 7-ലും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 SoC ഉള്‍പ്പെടുത്തുമെന്ന് പറയപ്പെടുന്നു.

എയര്‍ടെല്ലിന്റെ പുതിയ 398 രൂപ പ്ലാന്‍ തകര്‍ക്കും...!

Best Mobiles in India

English Summary

OnePlus 7 will not support 5G: OnePlus to start a new series of smartphone with 5G support in 2019