വൻ വിൽപ്പനയുമായി രാജ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ മുമ്പിലെത്തി വൺപ്ലസ്!


ഒരൊറ്റ ഫ്ലാഗ്ഷിപ്പ് ഫോൺ മാത്രം അവതരിപ്പിച്ചുകൊണ്ട് സ്മാർട്ഫോൺ വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച കമ്പനിയാണ് വൺപ്ലസ്. ഏറ്റവും മികവുറ്റ സവിശേഷതകളും മികച്ച രൂപകൽപ്പനയും അതിലേറെ മികവാർന്ന ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള സേവനങ്ങളും എല്ലാം കൊണ്ട് തന്നെ ആരാധകരുടെ മനം കവർന്ന വൺപ്ലസ് ഫോണുകൾ ഓരോന്നും ലോകമൊട്ടുക്കും വിജയകോടി പാറിച്ചവയാണ്.

രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നടത്തപ്പെട്ട ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകളുടെ നിരയിലേക്കും ഇപ്പോൾ വൺപ്ലസ് എത്തിയിരിക്കുകയാണ്. വൺപ്ലസ് 6ന്റെ വൻ വിജയവും വൺപ്ലസ് 6Tയുടെ വരവും എല്ലാം ഇതിന് കാരണമായിട്ടുണ്ട്. ഏറ്റവും പുതിയ കൗണ്ടർപോയിന്റ് റിപ്പോർട്ടുകൾ പ്രകാരം 2018 മൂന്നാം പാദത്തിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് ഫ്ലാഗ്ഷിപ്പ് ഫോണുകൾ നേടിയിരിക്കുന്നത്.

വൻ വിൽപ്പനയുമായി വൺപ്ലസ് ഫോണുകൾ

ഏറ്റവും പുതിയ ഈ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് മൊത്തം ഈ കാലയളവിൽ നടന്ന പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വില്പനയിൽ 83 ശതമാനവും വിട്ടുപോയത് വൺപ്ലസ്, സാംസങ്, ആപ്പിൾ എന്നീ മൂന്ന് കമ്പനികളുടെ ഫോണുകളാണ്. ഇതിൽ 30 ശതമാനവും വൺപ്ലസിന്റെ സംഭാവനയാണെന്ന് അറിയുമ്പോൾ നമുക്ക് മനസ്സിലാകും എന്തുമാത്രം വൺപ്ലസ് സ്മാർട്ഫോണുകൾ രാജ്യത്ത് വിറ്റൊഴിഞ്ഞിട്ടുണ്ടെന്ന്. വൺപ്ലസ് 6ന്റെ വർദ്ധിച്ച തോതിലുള്ള വില്പന കമ്പനിയെ ഈ നിരയിലേക്ക് എത്താൻ ഏറെ സഹായിച്ചു എന്നത് നമുക്കിവിടെ മനസിലാകും.

കൃത്യമായ മാർക്കറ്റിങ്

വിപണിയിൽ കൃത്യമായ തന്ത്രങ്ങളോടെ സൂക്ഷ്മമായ വിലയിരുത്തലുകൾക്ക് വിധേയയാക്കിയ മാർക്കറ്റിങ് നടത്തിയാൽ മാത്രമേ വിജയക്കൊടി പാറിപ്പിക്കാനാവൂ എന്ന കാര്യം കമ്പനിക്ക് നല്ലപോലെ അറിയാം. അതിനാൽ തന്നെ ഏറ്റവും നൂതനവും ഒപ്പം വ്യത്യസ്തവും ആരാധകരെയും ഉപഭോക്താക്കളെയും എല്ലാം തന്നെ ഒരേപോലെ തൃപ്തിപ്പെടുത്തുന്നതുമായ വിപണനതന്ത്രങ്ങളാണ് കമ്പനി തങ്ങളുടെ ഏറ്റവും ആദ്യത്തെ വൺപ്ലസ് മോഡൽ പമുതൽ പുലർത്തിപ്പോരുന്നത്.

മികവാർന്ന വില്പനാനന്തര സേവനങ്ങൾ

തങ്ങളുടെ സ്റ്റോക്കുള്ള ഫോണുകൾ എങ്ങനെയെങ്കിലും വിറ്റൊഴിക്കുക എന്ന ലക്‌ഷ്യം ഒരിക്കലും വൺപ്ലസിന് ഇല്ല എന്നതിന് തെളിവാണ് വിൽപ്പനയ്ക്ക് ശേഷവും നടത്തുന്ന മികവാർന്ന വില്പനാനന്തര സേവനങ്ങൾ. ഈയടുത്ത കാലത്ത് രാജ്യത്ത് ഫോൺ സർവീസ് ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾക്കായി വിവിധയിനം സൗകര്യങ്ങളും കമ്പനി ഏർപ്പെടുത്തിയിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ഒരു കപ്പ് കാപ്പി കുടിച്ചു തീരും മുമ്പ് തന്നെ സർവീസ് സാധ്യമാക്കുന്ന സർവീസ് സെന്ററുകൾ ഒരുക്കിക്കൊണ്ട് കമ്പനി ശ്രദ്ധനേടിയിരുന്നു.

രാജ്യത്തെ 9 നഗരങ്ങളിൽ

എന്നാൽ അതോടൊപ്പം തന്നെ വൺപ്ലസ് ഇപ്പോൾ മറ്റൊരു കാര്യം കൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉടൻ വരാൻ പോകുന്ന വൺപ്ലസ് 6T പുറത്തിറങ്ങി രണ്ടു ദിവസം കഴിഞ്ഞു നവംബർ 2ന് രാജ്യത്തെ 9 നഗരങ്ങളിൽ 12 സ്ഥലങ്ങളിലായി ചടങ്ങുകൾ നടത്തും. അതിനാൽ ഇങ്ങനെയൊരു ചടങ്ങ് വഴി ഉപഭോക്താക്കൾക്ക് ഫോൺ നേരിട്ട് കണ്ട് തൃപ്തിപ്പെട്ടതിന് ശേഷം മാത്രം എടുക്കാനുള്ള ഒരു അവസരം കൂടി ലഭിക്കും.

കമ്പനി ആനുകൂല്യങ്ങൾ

എന്നാൽ വെറും ഫോൺ നേരിട്ടു കാണാൻ സാധിക്കുക എന്നത് മാത്രമായിരിക്കില്ല ഈ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുക. ഒപ്പം വൺപ്ലസിന്റെ പല ഉപഹാരങ്ങളും സ്വന്തമാക്കാനുള്ള ഒരു അവസരം കൂടെ ലഭ്യമാകും. വൺപ്ലസ് ഫോൺ കവറുകൾ, വൺപ്ലസ് സ്കെച്ഛ് ബുക്ക്, വൺപ്ലസ് ടി-ഷർട്ടുകൾ എന്നുതുടങ്ങി പലതും ഈ ചടങ്ങിൽ പങ്കെടുക്കുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നതായുണ്ട്.

വൺപ്ലസ് 6T

സ്നാപ്ഡ്രാഗൺ 845 പ്രൊസസർ, ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്‌കാനർ, ബേസൽ കുറിച്ചുള്ള AMOLED ഡിസ്പ്ളേ തുടങ്ങി ഒരുപാട് സവിശേഷതകൾ കൊണ്ട് സമ്പന്നമായ ഈ ഫോൺ ഇന്ത്യൻ ഫ്ലാഗ്ഷിപ്പ് ഫോൺ വിപണിയിൽ കരുത്തുറ്റ മുന്നേറ്റം ഉണ്ടാക്കും എന്നുറപ്പിക്കാം.

ഫോൺ പുറത്തിറക്കുന്നതിനോട് അനുബന്ധിച്ച് മുൻകൂട്ടി വാങ്ങുന്നവർക്ക് പലതരത്തിലുള്ള ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. കമ്പനി ഓഫറുകൾക്ക് പുറമെ ആമസോണിന്റെ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആമസോണിന്റെ ഫോൺ പ്രീ ബുക്ക് ചെയ്യുന്നവർക്ക് 1000 രൂപയുടെ ഇ-ഗിഫ്റ്റ് കാർഡ്, വൺപ്ലസിന്റെ ഏറ്റവും പുതിയ 1490 രൂപയുടെ ടൈപ്പ് സി ബുള്ളെറ്റ് ഇയർഫോണുകൾ, 500 രൂപയുടെ ആമസോൺ പേ ബാലൻസ് എന്നിവയെല്ലാം കൂടെ ലഭിക്കും.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

OnePlus continues to be consumers' first choice in the Indian market.