വണ്‍പ്ലസ് 6T എത്തുന്നു ഏറ്റവും വലിയ പ്രത്യേകതകളുമായി..!


ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആരാധകരെ ഏറെ സൃഷ്ടിച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് വണ്‍പ്ലസ്. വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ്‍പ്ലസ് 6T അടുത്ത മാസം പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. നല്ല ഹാര്‍ഡ്‌വയര്‍ ഉപയോഗിച്ചുളള മികച്ച മോഡല്‍ ആയിരിക്കും വണ്‍പ്ലസ് 6T എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. ആദാധകരെ സന്തോഷിപ്പിക്കുന്ന രീതിയില്‍ അധുനിക സാങ്കേതികവിദ്യ അടക്കം ചെയ്തായിരിക്കും ഈ ഫോണ്‍ എത്തുന്നത്.

Advertisement

വണ്‍പ്ലസ് 6ന്റെ പിന്‍ഗാമിയാണ് വണ്‍പ്ലസ് 6T. എല്ലായിപ്പോഴും ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ലോകത്ത് ഒരു ചലനം സൃഷ്ടിക്കുന്ന കമ്പനിയാണ് വണ്‍പ്ലസ്.

Advertisement

വരാനിരിക്കുന്ന വണ്‍പ്ലസ് 6Tയെ കുറിച്ച് അനേകം മാര്‍ക്കറ്റിംഗ് ആശയങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പരസ്യ ലോകത്തു നിലനില്‍പ്പു സൃഷ്ടിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഒരു സൂക്ഷമ കലയാണ് വണ്‍പ്ലസ്. അത് എങ്ങനെയാണെന്നു നമുക്ക് നോക്കാം.

സൂക്ഷമതയുളളവ ഫലവത്തായിരിക്കും

വണ്‍പ്ലസ് 6Tയുടെ ലോഞ്ച് അടുത്തിരിക്കുന്നതോടെ ഫോണിനെ കുറിച്ച് ധാരാളം കാര്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. വണ്‍പ്ലസ് ഒരു ബസ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. കമ്പനി തങ്ങളുടെ ഈ ഉത്പന്നം ഒരു തനതായ രീതിയില്‍ പ്രചരിക്കുന്ന രീതിയിലാണ് അറിയപ്പെടുന്നത്.

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ഒരു പരസ്യത്തിലൂടെയാണ് വണ്‍പ്ലസ് 6T ഔദ്യോഗികമായി അറിയിച്ചത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു അമിതാഭ് ബച്ചന്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. ടിവി, ഹോട്ട്‌സ്റ്റാര്‍ എന്നിവയില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടയില്‍ വണ്‍പ്ലസ് 6T യുടെ ഈ സ്വാധീനമുളള പരസ്യം ഉണ്ടായിരുന്നു.

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ആസ്വദിക്കുന്നതിനിടയില്‍ ഒരു പുതിയ 6T ഐക്കണ്‍ നിങ്ങള്‍ക്കു കാണാനാകും. അവിടെ നിങ്ങള്‍ക്ക് ഓരോ പന്തുകളിലും ഗെയിം പ്രവചനങ്ങള്‍ നടത്താനും കഴിയും. ഇത് ഓരോ സമവും വരാന്‍ പോകുന്ന ഉത്പന്നത്തെ പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയാണ്.

 

പരസ്യങ്ങളിലെ രസകരമായ വിവരങ്ങള്‍

വരാനിരിക്കുന്ന വണ്‍പ്ലസ് 6Tയുടെ ഔദ്യോഗിക പരസ്യത്തിലെ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനും വണ്‍പ്ലസ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ്. അദ്ദേഹവും ഈ ഫോണിന്റെ ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനറിന്റെ വിശദീകരണം നല്‍കി. ഒരു പ്രീമിയം ലുക്കിലാണ് ഈ ഫോണ്‍ എത്തുന്നതെന്നും പരസ്യത്തില്‍ നല്‍കിയിരുന്നു. ഒപ്പം ഈ ഫോണ്‍ ഒരു ആമസോണ്‍ ഉത്പന്നമായിരിക്കുമെന്നും ഉണ്ട്. വണ്‍പ്ലസ് 6T യുടെ പതിവ് അപ്‌ഡേറ്റ് ലഭിക്കുന്നതിനായി ആമസോണിലെ 'Notify me' ഇനേബിള്‍ ചെയ്യാവുന്നതാണ്.

വളരെ ശക്തമായ ഫോണാണ് വണ്‍പ്ലസ് 6T

വണ്‍പ്ലസ് എല്ലായിപ്പോഴും ഒരു ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡാണ് എന്നത് വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആഗോള തലത്തില്‍ തന്നെ വണ്‍പ്ലസ് വലുതായതിനാല്‍ കണ്‍സ്യൂമര്‍മാര്‍ എല്ലായിപ്പോഴും വണ്‍പ്ലസില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

'Screen Unlock' എന്നു പേരുളള ഒരു ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണില്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചു. കൂടാതെ ചുരുങ്ങിയ ബെസലുകള്‍ ഉളള ഒരു ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും ഫോണിലുണ്ടാകും. ഉയര്‍ന്ന ദൃശ്യവല്‍ക്കരണ വീഡിയോകള്‍ സ്ട്രീം ചെയ്യുന്നതിനും ഗെയിമുകള്‍ കളിക്കുന്നതിനും വാട്ടര്‍ഡ്രോപ്പ് നോച്ചും ഉണ്ടാകും.

ഇതിനു മുന്‍പുളള പല വാര്‍ത്തകളിലും വണ്‍പ്ലസ് 6Tയ്ക്ക് ഒരു ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോഴും രഹസ്യമാണ്. എപ്പോഴും ഒരു ഫ്‌ളാഗ്ഷിപ്പ് ഉപകരണങ്ങളില്‍ ഏറ്റവും ഉന്നതമായ ക്യാമറ പ്രകടനമാകും എന്നതില്‍ യാതൊരു മാറ്റവുമില്ല.

ഏറ്റവും വേഗത

വേഗത്തിലുളള ചാര്‍ജ്ജിംഗ് കഴിവുകളെ കുറിച്ച് ഇതിനകം തന്നെ വണ്‍പ്ലസ് തെളിയിച്ചു കഴിഞ്ഞു. ഈ പുതിയ ഫ്‌ളാഗ്ഷിപ്പില്‍ കമ്പനി വേഗത്തിലും അതിലുപരി മികച്ചതുമാണ് ചെയ്യാന്‍ പോകുന്നത്. അതായത് കമ്പനിയുടെ ഡാഷ് ചാര്‍ജ്ജിംഗ് ടെക്‌നോളജിയില്‍ മെച്ചപ്പെടുത്തിയ പതിപ്പാണ് വരാന്‍ പോകുന്ന വണ്‍പ്ലസ് 6Tയില്‍ പിന്തുണ നല്‍കുന്നത്. ഈ പുതിയ ചാര്‍ജ്ജിംഗ് ടെക്‌നോളജി എങ്ങനെ ബാറ്ററി പ്രകടനത്തെ മെച്ചപ്പെടുത്തുമെന്ന് അറിവായിട്ടില്ല. എന്നാല്‍ ഇത് തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടുന്നൊരു സവിശേഷതയായിരിക്കും.

ഓഡിയോ അനുഭവം

ഒരു കൂട്ടം പുതിയ ബുളളറ്റ് ഇയര്‍ഫോണുകള്‍ക്കൊപ്പം ടൈപ്പ്-സി ജാക്കുമൊത്താണ് വരുന്നത്. വയര്‍ലെസ് ഓഡിയോ അനുഭവത്തിന് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി തയ്യാറെടുക്കുകയാണ്. അതിനാല്‍ മൊത്തത്തിലുളള ബാറ്ററി ലൈഫ് മെച്ചപ്പെടുത്താനും അതു പോലെ ഓഡിയോ അനുഭവം മെച്ചപ്പെടുത്താനും 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് നീക്കം ചെയ്തിരിക്കുന്നത്. ഓഡിയോ ജാക്ക് നീക്കം ചെയ്തു കൊണ്ട് ഒരു ശക്തമായ ബാറ്ററി യൂണിറ്റ് ചേര്‍ക്കാന്‍ വണ്‍പ്ലസ് എഞ്ചിനീയര്‍മാരെ പ്രാപ്തമാക്കി. അതായത് നിങ്ങള്‍ ഒരു ജോഡി വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും വലിയ ബാറ്ററി സെല്‍ ഉളളതിനാല്‍ ബാറ്റി ലൈഫിനെ ബാധിക്കില്ല.

Best Mobiles in India

English Summary

OnePlus proves it's the master of marketing with 6T's latest advertising campaign