6.2 ഇഞ്ച് ഡിസ്പ്ളേ, 4230 mAh ബാറ്ററി, ഇരട്ട ക്യാമറ.. ഓപ്പോ A3s എത്തി; വില 10,990 മാത്രം!


ഓപ്പോ ഇന്ത്യ തങ്ങളുടെ പുതിയ ബജറ്റ് ഫോൺ ആയ ഓപ്പോ A3s ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 10999 രൂപയാണ് വിലയിട്ടിരിക്കുന്നത്. 2 ജിബി റാം 16 ജിബി മെമ്മറി എന്ന ഒരൊറ്റ വേരിയന്റ് ആയി മാത്രമാണ് ഓപ്പോ A3 എത്തുന്നത്.

Advertisement

ഫോണിന്റെ ഏറ്റവും മികച്ച സവിശേഷതകൾ വരുന്നത് പിറകിലെ ഇരട്ട ക്യാമറകൾ, സൂപ്പർ ഫുൾ സ്ക്രീൻ ഡിസ്‌പ്ലെ, 4230 mAh ബാറ്ററി, ഒക്ടാകോർ Snapdragon 450 പ്രൊസസർ, ഓപ്പോ AI ബ്യുട്ടി സെൽഫി ക്യാമറ എന്നിവയാണ്.

Advertisement

ഒപ്പോയെ സംബന്ധിച്ചെടുത്തോളം ഈ വിലയിൽ 13 മെഗാപിക്സൽ, 2 മെഗാ പിക്സൽ എന്നീ ഇരട്ട ക്യാമറകൾ, ഒപ്പം 8 മെഗാപിക്സൽ മുൻക്യാമറ എന്നിവ ലഭ്യമാകുന്ന സൗത്ത് ഏഷ്യൻ വിപണിയിലെ തങ്ങളുടെ ആദ്യ ഫോണാണിത്. 6.2 ഇഞ്ച് ഡിസ്പ്ളേ വരുന്നതും നോച്ചും 88.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതവും എടുത്തുപറയേണ്ട സവിശേഷതകളാണ്.

ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.1 ഓറിയോ അടിസ്ഥാനമായ ColorOS 5.1, വലിയ 6.2 ഇഞ്ച് എച്ച്ഡി+ 720x1520 പിക്സൽ സൂപ്പർ ഫുൾസ്ക്രീൻ ഡിസ്പ്ലെ, 1.8 ജിഗാഹെർഡ്സ് ക്ലോക്ക് സ്പീഡ്, 2 ജിബി റാം, ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 450 പ്രൊസസർ എന്നിവയാണ് പ്രധാന സവിശേഷതകൾ. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, രണ്ട് മെഗാപിക്സൽ സെക്കൻഡറി സെൻസർ, എൽഇഡി ഫ്ളാഷ് എന്നിവയുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് പിറകിലും സെൽഫിക്ക് വേണ്ടി AI മുൻ വശത്തും ഉണ്ട്.

Advertisement

16 ജി.ബി. ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാനുള്ള സൗകര്യം, കണക്ടിവിറ്റിക്ക് 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നീ സൗകര്യങ്ങളുണ്ട്. ജൂലായ് 15 മുതൽ ഫ്ലിപ്കാർട്ട്, ആമസോൺ, പേടിഎം, റീറ്റെയ്ൽ ഷോപ്പുകൾ എന്നിവ വഴിയെല്ലാം ലഭ്യമാകും.

Best Mobiles in India

Advertisement

English Summary

Oppo A3s With Dual Rear Cameras, 6.2-Inch Display, 4230mAh Battery Launched in India.