4,230 മില്ലി ആംപയര്‍ കരുത്തില്‍ ഓപ്പോ എ5 എസ് ഇന്ത്യയിലേക്ക്


പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ പുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ഓപ്പോ എ5 എസ് എന്നാണ് മോഡലിന്റെ പേര്. ചൈനയില്‍ മാര്‍ച്ചില്‍ പുറത്തിറങ്ങിയ മോഡല്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. ഏപ്രില്‍ പകുതിയോടെത്തന്നെ എ5 എസിന്റെ വില്‍പ്പന ആരംഭിക്കും.

Advertisement

പുറത്തുവരുന്ന വിവരമനുസരിച്ച് ഓപ്പോയുടെ 'എ' സീരീസില്‍പ്പെട്ട മറ്റു മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമെന്നാണറിയുന്നത്. കാരണം ബഡ്ജറ്റ് ശ്രേണിയില്‍ മികച്ച് മോഡലുകളാണ് എ സീരീസില്‍ നല്‍കിവരുന്നത്. ഇതിന് ആവശ്യക്കാര്‍ ഏറെയുണ്ടുതാനും. 15,000 രൂപയാണ് എ5 എസിന്റെ ഇന്ത്യയിലെ വിപണിവില. ഓണ്‍ലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും ഫോണ്‍ ലഭിക്കും. ആമസോണിലൂടെയോ ഫ്‌ളിപ്കാര്‍ട്ടിലൂടെയോ എക്‌സ്‌ക്ലൂസീവ് വില്‍പ്പനയുണ്ടാകുമെന്നാണറിയുന്നത്.

Advertisement

സവിശേഷതകള്‍

തികച്ചുമൊരു ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണാണ് എ5 എസ്. മീഡിയാടെക്ക് ഹീലിയോ പി35 പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്. 3/4/6 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 32ജി.ബി, 64 ജി.ബി എന്നിങ്ങനെയാണ് ഇന്റേണല്‍ മെമ്മറി ശേഷി.

ഇന്റേണല്‍ മെമ്മറി അധികം ആവശ്യമെങ്കില്‍ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ശേഷി 256 ജി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്നതാണ്. 6.2 ഇഞ്ചാണ് ഡിസ്‌പ്ലേ വലിപ്പം. ഇന്‍-സെല്‍ എച്ച്.ഡി പ്ലസ് പാനലാണ് ഫോണിനുള്ളത്. ഫോട്ടോഗ്രഫിയുടെ കാര്യത്തിലും ഫോണ്‍ മികവു പുലര്‍ത്തുന്നുണ്ട്.

13+2 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 13 മെഗാപിക്‌സലിന്റെത് മെയിന്‍ സെന്‍സറും 2 മെഗാപിക്‌സലിന്റേത് ഡെപ്ത്ത് സെന്‍സറുമാണ്. സെല്‍ഫിക്കായി 8 മെഗാപിക്‌സലിന്റെ സെന്‍സറാണ് മുന്നില്‍ ഘടിപ്പിച്ചിരിക്കുന്നത്. 4,230 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

Best Mobiles in India

Advertisement

English Summary

Oppo A5s with 4,230mAh battery to go official in India this month for Rs 15,000