ബജറ്റ് ഹാൻഡ്സെറ്റായ ഒപ്പോ എ5എസ് ഇന്ത്യൻ വിപണിയിൽ

4230 എംഎഎച്ച് ആണ് ബാറ്ററി. 13.5 മണിക്കൂർ ദൈർഘ്യമേറിയ വിഡിയോ കാണാൻ സാധിക്കും, കൂടാതെ ക്വിക്ക് ചാർജിങ് എന്ന പ്രത്യകതയും ഉൾപ്പെടുത്തിയിട്ടുണ്ട്.


രാജ്യത്തെ സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ. ഒപ്പോ എ5എസ് ബജറ്റ് ഹാൻഡ്സെറ്റായാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. കൂടിയ ബാറ്ററി, സ്റ്റൈലിഷ് ഡിസൈൻ, വാട്ടർഡ്രോപ് സ്ക്രീൻ എന്നിവയാണ് പ്രധാന സവിശേഷതകൾ.

Advertisement

മെഡിടെക് ഹീലിയോ പി35

മെഡിടെക് ഹീലിയോ പി35 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഒപ്പോ എ5എസിൽ എഐ അൽഗോരിതം സവിശേഷതയും പ്രവർത്തിക്കുന്നുണ്ട്. പവർ ഉപയോഗം കുറയ്ക്കാൻ ഇതുവഴി സാധിക്കും.

Advertisement
4230 എംഎഎച്ച് ബാറ്ററി

4230 എംഎഎച്ച് ആണ് ബാറ്ററി. 13.5 മണിക്കൂർ ദൈർഘ്യമേറിയ വിഡിയോ കാണാൻ സാധിക്കും, കൂടാതെ ക്വിക്ക് ചാർജിങ് എന്ന പ്രത്യകതയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒപ്പോ എ5എസ്

2 ജി.ബി റാം, 32 ജി.ബി സ്റ്റോറേജ് വേരിയന്റിന്റെ വില 9990 രൂപയാണ്. 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ് വേരിയന്റും പുറത്തിറങ്ങിയിട്ടുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ടാറ്റാ ക്ലിക്യു, പേടിഎം തുടങ്ങിയ ഓൺലൈൻ സ്റ്റോറുകളിൽ നിന്നെല്ലാം ഒപ്പോ എ5എസ് സ്വന്തമാക്കാം.

ആമസോൺ, ഫ്ലിപ്കാർട്ട്

6.2 ഇഞ്ച് എൽ.സി.ഡി വാട്ടർഡ്രോപ് സ്ക്രീൻ, മെഡിയടെക് ഹീലിയോ പി 35, റിയർ ഫിംഗർപ്രിന്റ് സ്കാനാർ, എട്ടു മെഗാപിക്സല്‍ സെൽഫി ക്യാമറ, 13+2 മെഗാപിക്സല്‍ റിയർ ക്യാമറ, കളർ.ഒ.എസ് 5.2.1, വിഡിയോ എഡിറ്റിങ് ടൂൾ തുടങ്ങി നിരവധി സവിശേഷതകളോടു കൂടിയാണ് ഒപ്പോ എ5എസ് എത്തുന്നത്.

Best Mobiles in India

English Summary

Oppo has unveiled a new smartphone that has a display with waterdrop notch and a big battery – the Oppo A5s. The newly launched device is powered by the MediaTek Helio P35 SoC paired with 2GB of RAM and a 4,230mAh battery.