ഓപ്പോ F11 പ്രോ മാർവല്‍ അവഞ്ചേഴ്സ് ലിമിറ്റഡ‍് എ‍ഡിഷൻ സ്മാർട്ഫോൺ അവതരിപ്പിച്ചു

ഈ മൊബൈൽ ഫോൺ റെക്കോർഡുകൾ തകർക്കുമെന്നാണ് ആദ്യ ദിനത്തിലെ വില്‍പന സൂചിപ്പിക്കുന്നത്. 27,990 രൂപയാണ് ഓപ്പോ F11 പ്രോ മാർവല്‍ അവഞ്ചേഴ്സ് ലിമിറ്റഡ‍് എ‍ഡിഷൻറെ വില.


മാർവൽ സിനിമകളോടുള്ള ആദരസൂചകമായി ഓപ്പോയും മാർവൽ സ്റ്റുഡിയോയും ചേർന്ന് ഓപ്പോ F11 പ്രോ മാർവല്‍ അവഞ്ചേഴ്സ് ലിമിറ്റഡ‍് എ‍ഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്. മെയ് ഒന്നിന് ആമസോണിൽ ഇതിന്റെ വിൽപന ആരംഭിച്ചിട്ടുണ്ട്.

Advertisement

ഓപ്പോ F11 പ്രോ മാർവല്‍ അവഞ്ചേഴ്സ് ലിമിറ്റഡ‍് എ‍ഡിഷൻ

ഈ മൊബൈൽ ഫോൺ റെക്കോർഡുകൾ തകർക്കുമെന്നാണ് ആദ്യ ദിനത്തിലെ വില്‍പന സൂചിപ്പിക്കുന്നത്. 27,990 രൂപയാണ് ഓപ്പോ F11 പ്രോ മാർവല്‍ അവഞ്ചേഴ്സ് ലിമിറ്റഡ‍് എ‍ഡിഷൻറെ വില.

Advertisement
അവഞ്ചേഴ്സിന്റെ ലോഗോയുള്ള ഡിസൈൻ

ക്യാപ്റ്റൻ അമേരിക്കയുടെ യൂണിഫോമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നീലനിറമാണ് ഇതിനുള്ളത്. അവഞ്ചേഴ്സിന്റെ ലോഗോയുള്ള ഡിസൈനിലുള്ളതാണ് ഈ സ്മാർട്ഫോണിന്റെ ബാക് പാനൽ. ക്യാമറാ മൊഡ്യൂളിന് മുകൾ ഭാഗത്തുള്ള അവഞ്ചേഴ്സിന്റെ ചെറിയ ലോഗോയും കാണുവാൻ സാധിക്കും. ക്യാപ്റ്റൻ അമേരിക്കയുടെ കവചത്തിന്റെ ആകൃതിയിലുള്ള റിങ്ങോട് കൂടിയ കെയ്സും ഫോണിനൊപ്പമുണ്ട്.

ഡിസ്‌പ്ലേ സ്ക്രീൻ

ഓപ്പോ F11 പ്രോ മാർവൽസ് അവഞ്ചേഴ്സ് ലിമിറ്റഡ് എഡിഷൻ സൃഷ്ടിക്കാൻ വിവിധ ഘടകങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു. മികച്ച സവിശേഷതകളാണ് ഓരോ ഭാഗത്തിനും നൽകിയിരിക്കുന്നത്. 6.5 ഇഞ്ചിന്റെ എച്ച്.ഡി + ഡിസ്‌പ്ലേകളാണ് ഈ മോഡലുകളിൽ ലഭ്യമായിട്ടുള്ളത്. കൂടാതെ 90.9 സ്ക്രീൻ ബോഡി ബാലൻസും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .

ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റി

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് നീണ്ട ബാറ്ററി ലൈഫ് ഉറപ്പു തരുന്നതാണ് ഈ സ്പെഷ്യൽ എഡിഷൻ ഫോൺ. ഗെയിമെഴ്സിന് അനുയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത്. VOOC 3.0 ഫാസ്റ്റ് ചാർജിങ് സാങ്കേതികതയാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത്, കൂടാതെ ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റി ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട്.

ഹീലിയോ P70 പ്രോസസറുകൾ

ഹീലിയോ P70 പ്രോസസറുകൾ അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനക്ഷമത. 3D സാങ്കേതികതയോട് കൂടിയ ഡിസൈനിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. തണ്ടർ ബ്ലാക്ക്, അറോറ ഗ്രീൻ കൂടാതെ വാട്ടർ ഫാൾ ഗ്രേ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

3D സാങ്കേതികത

അതുപോലെ തന്നെ കമ്പനിയുടെ തന്നെ കളർ ഓ.എസ് 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത്. കളർ ഓ.എസ് 6.0 എന്നത് ആൻഡ്രോയിഡിന്റെ തന്നെ ആൻഡ്രോയിഡ് 9.0 പൈ ബേസ് തന്നെയാണ്.

സെൽഫി പോപ് അപ്പ് ക്യാമറ

പോപ്പ് അപ്പ് ക്യാമറകളോടെയാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. 16 മെഗാപിക്സലിന്റെ എ.ഐ സെൽഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളുമാണ് ഈ മോഡലുകൾക്കുള്ളത്.

Best Mobiles in India

English Summary

The special co-branded variant received an overwhelming response from the Marvel cinematic fans, selling out within 1 hour of its first sale. The offline sale will commence from 4th May 2019.