ഈ പുതിയ ഫോണുകള്‍ നിങ്ങള്‍ക്ക് 30,000 രൂപയ്ക്കുളളില്‍ വാങ്ങാം..!


വിവിധ കമ്പനികളിലെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളായ ഓപ്പോ എഫ്11 പ്രോ, വിവോ വി15 പ്രോ എന്നിവ ഈ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഈ രണ്ട് ഉപകരണങ്ങളും 20,000 രൂപയ്ക്കും 30,000 രൂപയ്ക്കുമിടയിലാണ്. അതു പോലെ പോക്കോ എഫ്1 ഉും നോക്കിയ 8.1 ഉും ഈ വിഭാഗത്തില്‍ പെടുന്നു.

Advertisement

നിങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങാന്‍ അനുയോജ്യമായ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

Advertisement

Oppo F11 Pro

ഓപ്പോ എഫ്11 പ്രോയുടെ വില 24,990 രൂപയാണ്. ഈ ഫോണിന്റെ ഏറ്റവും ആകര്‍ഷണീയമായ സവിശേഷത എന്നു പറയുന്നത് അതിന്റെ 16എംപി പോപ്-അപ്പ് സെല്‍ഫി ക്യാമറയാണ്. മാര്‍ച്ച് 15 മുതല്‍ ഈ ഫോണിന്റെ വില്‍പന ആരംഭിക്കും. 6ജിബി റാം, 64ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

6.5 ഇഞ്ച് FHD+ സ്‌ക്രീന്‍, ഹീലിയോ P70 പ്രോസസര്‍, ആന്‍ഡ്രോയിഡ് 9.0 പൈ, 4000എംഎഎച്ച് ബാറ്ററി, 48എംപി പ്രൈമറി ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Vivo V15 Pro

വിവോ V15 പ്രോയ്ക്ക് 32എംപി പോപ്-അപ്പ് സെല്‍റി ക്യാമറയാണ്. 6ജിബി റാം, 128ജിബി സ്റ്റോറേജിന്റെ വില പ്രഖ്യാപിച്ചിരിക്കുന്നത് 28,990 രൂപയാണ്.

6.39 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആന്‍ഡ്രോയിഡ് 9.0 പൈ, 48എംപി+8എംപി+5എംപി ക്യാമറ, 2.0GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസര്‍, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 3700എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Nokia 8.1

നോക്കിയ 8.1 4ജിബി റാം, 64ജിബി സ്‌റ്റോറേജ് വേരിയന്റിന് 26,999 രൂപയാണ്. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 3500എംഎഎച്ച് ബാറ്ററി, എന്നിവ നോക്കിയ 8.1ന്റെ പ്രധാന സവിശേഷതകളാണ്.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംപി പ്രൈമറി ക്യാമറയും 133എംപി സെക്കന്‍ഡറി ക്യാമറയുമാണ്. മുന്‍ ക്യാമറ 20എംപിയും. ഈ ക്യാമറകളില്‍ 'ബോത്തി' ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Poco F1

ഷവോമിയുടെ ഉപബ്രാന്‍ഡായ പോക്കോയുടെ ആദ്യ ഫോണാണ് പോക്കോ എഫ്1. സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറില്‍ എത്തിയ ഈ ഫോണിന്റെ വില 19,999 രൂപയാണ്.

6.18 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ്. 4000എംഎഎച്ച് ബാറ്ററിയുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845യിലാണ്. 12എംപി പ്രൈമറി ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ, 20എംപി മുന്‍ ക്യാമറ എന്നിവ ക്യാമറ സവിശേഷതകളാണ്.

 

OnePlus 6T

വണ്‍പ്ലസ് 6T ഫോണിന്റെ വില 37,999 രൂപയാണ്. സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് ഫോണില്‍. കൂടാതെ ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറില്‍ എത്തിയ ഈ ഫോണില്‍ 16എംപി മുന്‍ ക്യാമറയും ഡ്യുവല്‍ റിയര്‍ ക്യാമറയുമാണ്. നിലവിലെ ഏറ്റവും മികച്ച ആഡ്രോയിഡ് ഫോണാണ് വണ്‍പ്ലസ് 6T.

Best Mobiles in India

English Summary

വിവിധ കമ്പനികളിലെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളായ ഓപ്പോ എഫ്11 പ്രോ, വിവോ വി15 പ്രോ എന്നിവ ഈ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഈ രണ്ട് ഉപകരണങ്ങളും 20,000 രൂപയ്ക്കും 30,000 രൂപയ്ക്കുമിടയിലാണ്.