ഓപ്പോ F7; ഫോട്ടോഗ്രാഫി പ്രേമികൾക്കായൊരു സ്മാർട്ട്ഫോൺ


ഫോട്ടോഗ്രാഫി പ്രേമികളെ സംബന്ധിച്ചെടുത്തോളം ഏറെ സന്തോഷകരമായ മാറ്റങ്ങളാണ് സ്മാർട്ഫോൺ ക്യാമറ ടെക്‌നോളജിയിൽ ഈയടുത്തായി നടന്നുകൊണ്ടിരിക്കുന്നത്. മികച്ച റെസൊല്യൂഷൻ, മെഗാപിക്സൽ, സോഫ്ട്‍വെയർ, ഹാർഡ്‌വെയർ, ലെൻസുകൾ എന്നിങ്ങനെ എല്ലാ മേഖലകളിലും സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫി പുതിയ മാനങ്ങൾ തേടുമ്പോൾ ആ കൂട്ടത്തിലേക്ക് ഈയടുത്തായി എത്തിച്ചേർന്ന ഒന്നാണ് AI ടെക്‌നോളജി. അതായത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്.

Advertisement

ആർട്ടിഫിഷ്യൻ ഇന്റലിജൻസ് എന്ന ആശയവും അതുപയോഗിച്ചുകൊണ്ടുള്ള ഉപകരണങ്ങളും സംവിധാനങ്ങളുമെല്ലാം തന്നെ വന്നിട്ട് ഒരുപാട് കാലമായി എങ്കിലും ഇപ്പോഴാണ് മൊബൈൽഫോൺ ഫോട്ടോഗ്രാഫിയിൽ ഫലവത്തായ രീതിയിൽ അതുപയോഗിച്ചു തുടങ്ങിയത്. കാര്യങ്ങൾ സ്വയം തിരിച്ചറിയാനും അതിനനുസരിച്ചു കൊണ്ട് പ്രവർത്തിക്കാനുമുള്ള യന്ത്രങ്ങളുടെയും സോഫ്ട്‍വെയറുകളുടെയും കഴിവാണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്ന് എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാം.

Advertisement

ഈ രീതിയിൽ ഈയടുത്തിറങ്ങിയ പല ക്യാമറ ഫോണുകളും കാര്യമായ മികവ് പുലർത്തിയിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് ഈയിടെ ഇറങ്ങിയ ഓപ്പോ F7. തീർത്തും അതിശയിപ്പിക്കുന്നത് തന്നെയാണ് ഇതിന്റെ AI ക്യാമറ എന്ന് സമ്മതിക്കാതെ വയ്യ. എന്തൊക്കെയാണ് F7 AI ക്യാമറയുടെ പ്രത്യേകതകളും സവിശേഷതകളും എന്ന് നോക്കാം.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് 25 മെഗാപിക്സൽ മുൻക്യാമറ, റിയൽ ടൈം HDR

25 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്നത് എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്തുകൊണ്ടും എടുത്തുപറയേണ്ട ഏറ്റവും വലിയ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ ഏറെ സഹായകമാകുന്ന ക്യാമറ. ക്യാമറയുടെ മെച്ചപ്പെടുത്തിയ സെൻസറും ടെക്‌നോളജിയും തെളിച്ചമുള്ള, വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സഹായകമാകും എന്ന് തീർച്ച. സ്ഥലവും സന്ദർഭവും സമയവുമെല്ലാം മനസ്സിലാക്കി കൂടുതൽ തെളിമയാർന്ന ചിത്രങ്ങളെടുക്കാൻ ഓപ്പോളുടെ ഈ ക്യാമറ സഹായിക്കും.

ഓപ്പോ F5ലൂടെയാണ് നമ്മൾ ഏറ്റവും മികച്ച ബ്യൂട്ടിഫൈ മോഡ് പരിചയപ്പെട്ടത്. ഇനി വരാൻ പോകുന്ന ഓപ്പോളുടെ ഈ F7 മോഡലിൽ AI Beauty 2.0 ആണ് ചേർത്തിരിക്കുന്നത്. ഇത് കൂടുതൽ മികച്ച രീതിയിൽ ചിത്രങ്ങൾ ഭംഗിയിൽ എടുക്കാൻ സാധിക്കും. വസ്തുക്കളെയും രംഗങ്ങളെയുമെല്ലാ പ്രത്യേകം തിരിച്ചറിഞ്ഞു ഭംഗികൊടുക്കുന്ന ജോലി ഈ മോഡ് തനിയെ ചെയ്തുകൊള്ളും.

കരുത്തുറ്റ പിൻക്യാമറ

സെൽഫിയെടുക്കാൻ മുൻക്യാമറ 25 മെഗാപിക്സൽ കരുത്ത് പകരുമ്പോൾ പിൻക്യാമറയും ഒട്ടും മോശമല്ല. 16 മെഗാപിക്സലിന്റെ പിറകുവശത്തെ ക്യാമറ f/1.8 ൽ ഏത് ഇരുണ്ട വെളിച്ചത്തിൽ വരെ മനോഹരമായ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നതാണ്.

ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് സംവിധാനവും പിൻക്യാമറയിലുണ്ട്. ബൊക്ക എഫക്ട്സ്, പോർട്ടയ്റ്റ് ചിത്രങ്ങൾ എന്നിവയെല്ലാം തന്നെ മനോഹരമായി ഈ ക്യാമറയിലൂടെ പകർത്താനാകും. ഫോണിലെ ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെ കരുത്ത് ഇവിടെയും ശക്തിപകരും.

 

സെൻസർ HDR ടെക്‌നോളജിയും വിവിഡ് മോഡും

പൊതുവെ സ്മാർട്ഫോണുകളുടെ മുൻക്യാമറകൾ പലപ്പോഴും വെളിച്ചക്കുറവുണ്ടെങ്കിൽ നല്ല ചിത്രങ്ങൾ നമുക്ക് തരാറില്ല. ഇതിനൊരു അപവാദമായിരിക്കും ഓപ്പോ എഫ് സെവൻ എന്ന് പ്രതീക്ഷിക്കാം. 25 മെഗാപിക്സലിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വരുന്നത് റിയൽ ടൈം എച്.ഡി.ആർ. മോഡിനോട് കൂടിയാണ്. ഇതിലൂടെ ഏത് ഇരുണ്ട വെളിച്ചത്തിലും തെളിച്ചമുള്ള വ്യക്തതയുള്ള ചിത്രങ്ങൾ എടുക്കാൻ സാധിക്കും.

നിലവിലുള്ള ഏറ്റവും മികച്ച മുൻക്യാമറാ പോർട്ടൈറ്റുകൾ ഇനി ഈ ഫോണിലൂടെ എടുക്കാൻ സാധിക്കുമെന്ന് ചുരുക്കം. സെൽഫി എടുക്കലുകൾക്ക് കൂടുതൽ ഭംഗി പകരുന്നതിനായി ഈ 25 മെഗാപിക്സൽ ക്യാമറയിൽ സോണിയുടെ 576 സെൻസർ കൂടെ കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇതോടൊപ്പം 'വിവിഡ് മോഡ്' സൗകര്യവും ഓപ്പോ തങ്ങളുടെ 25 മെഗാപിക്സൽ ക്യാമറയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വ്യത്യസ്തമായ നിർണലിലൂടെ നിങ്ങളുടെ ചിത്രങ്ങളെ കൂടുതൽ സുന്ദരമാക്കാൻ ഇത് സഹായിക്കും. വെറും ഒറ്റ പ്രസ്സിൽ തന്നെ നിങ്ങൾക്ക് ഇത് ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയുമെല്ലാം ചെയ്യാം.

 

Best Mobiles in India

English Summary

OPPO F7 is undoubtedly the most intelligent camera smartphone in its respective price-point.The smartphone extensively utilizes the power of machine learning to deliver unmatched camera results that are far better than any other handset in the market today. Let's get into details to find out more about OPPO F7's camera prowess.