ഓപ്പോ F7, വിവോ V9; രണ്ടും ഒന്നിനൊന്ന് മെച്ചം; ഏതാണ് വാങ്ങാൻ നല്ലത്?


ഓപ്പോ F7, വിവോ V9 രണ്ടു ഫോണുകളും ഇന്ത്യൻ മാർക്കറ്റിൽ എത്തിയിരിക്കുകയാണ്. ഉടൻ തന്നെ ആവശ്യക്കാർക്ക് ലഭിക്കുകയും ചെയ്യും. പക്ഷെ വിഷയം എന്തെന്ന് വെച്ചാൽ രണ്ടു ഫോണുകളും ഒന്നിനൊന്ന് മെച്ചമാണ്. ഏതാണ് വാങ്ങാൻ നല്ലത് എന്ന ആശയക്കുഴപ്പത്തിലാകും.

Advertisement

ഇരു കമ്പനികളുടെയും നിലവാരം, ചരിത്രം, വന്ന വഴികൾ, ഫോൺ മോഡലുകൾ, മാർക്കറ്റിങ്, ഗുണനിലവാരം, സർവീസിങ് എന്നിവയെല്ലാം ഏകദേശം ഒരേപോലെ തന്നെയാണ്. ഇവിടെ ഓപ്പോ F7, വിവോ V9 എന്നീ മോഡലുകൾ കമ്പനികൾ അവതരിപ്പിച്ചപ്പോൾ മട്ടിലും ഭാവത്തിലും പ്രത്യേകതകളിലുമെല്ലാം തന്നെ ആ സാമ്യം വീണ്ടും തുടർന്നിരിക്കുകയാണ്. എന്തൊക്കെയാണ് ഈ മോഡലുകൾ നൽകുന്നതെന്ന് നോക്കാം.

Advertisement

വില

എല്ലാ പ്രീമിയം പ്രത്യേകതകളോടും കൂടിയാണ് ഈ മോഡലുകൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് ആദ്യമേ പറയട്ടെ. അതിനാൽ തന്നെ രണ്ടു മോഡലുകളുടെയും വില 20000ന് മുകളിലാണ്. ഓപ്പോ F7. 4ജിബി റാമും 64ജിബി മെമ്മറിയുമുള്ള മോഡലിന് 21,990, 6ജിബി റാമും 128ജിബി മെമ്മറിയും ഉള്ള മോഡലിന് 26,990 രൂപയും എന്ന തോതിലാണ് വിലയിട്ടിരിക്കുന്നത്. 22,990 രൂപയാണ് 4ജിബി റാമും 64ജിബി മെമ്മറിയുമുള്ള വിവോ V9ന് വിലയിട്ടിരിക്കുന്നത്. നിലവിൽ ഈയൊരു മോഡൽ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഓപ്പോ F7ന്റെ പ്രധാന പ്രത്യേകതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സഹായത്തോടെയുള്ള 25 മെഗാപിക്സൽ മുൻക്യാമറ, 16 മെഗാപിക്സൽ പിൻക്യാമറ, കൂടുതൽ മികച്ച രീതിയിൽ ചിത്രങ്ങൾ ഭംഗിയിൽ എടുക്കാൻ Beauty 2.0, റിയൽ ടൈം എച്.ഡി.ആർ. മോഡ്, സോണിയുടെ 576 സെൻസർ, വിവിഡ് മോഡ്, ഫേസ് അൺലോക്ക്, ആൻഡ്രോയിഡ് 8.1.0 ഓറിയോ വേർഷനിലുള്ള ColorOS 5.0, 19:9 അനുപാതത്തിലുള്ള 6.23 ഇഞ്ചിന്റെ 1080x2280 ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, നോച്ച്, 4ജിബി, 6ജിബി റാമുകൾ, 64ജിബി, 128ജിബി മെമ്മറി, 64 ബിറ്റ് ഒക്ട കോർ പ്രൊസസർ, 3400 mAh ബാറ്ററി എന്നിവയാണ് ഓപ്പോ F7ന്റെ പ്രധാന പ്രത്യേകതകൾ.

ഈ കുഞ്ഞുഫോൺ ആരെയും ഒന്ന് കൊതിപ്പിക്കും; വിലയോ വെറും 2890 രൂപ മാത്രവും

വിവോ V9ന്റെ പ്രധാന പ്രത്യേകതകൾ

24 മെഗാപിക്സൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ, 16 മെഗാപിക്സൽ പിൻക്യാമറ, 90 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതം, 2.2GHz octa-core സ്നാപ്ഡ്ഡ്രാഗൺ പ്രോസസറിൽ ആൻഡ്രോയിഡ് ഒറിയോ 8.1 വേര്ഷനിലുള്ള FunTouch OS 4.0, നോച്ച്, 19:9 അനുപാതത്തിലുള്ള 6.30 ഇഞ്ചിന്റെ 1080x2280 ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, 4ജിബി, 64ജിബി, Face Beauty video call, HDR, AR stickers, Portrait mode, 3250 mAh ബാറ്ററി എന്നിവയാണ് വിവോ V9നെ സംബന്ധിച്ച് എടുത്തുപറയേണ്ട പ്രധാന പ്രത്യേകതകൾ.

ഏത് വാങ്ങണം..??

ഏകദേശം രണ്ടും ഒരുപോലെ തന്നെ തോന്നുന്നു അല്ലെ. വിലയിൽ വിവോയ്ക്ക് ഒപ്പോയേക്കാൾ 1000 രൂപ കൂടുതലുണ്ട്, മുൻക്യാമറ ഒപ്പോയ്ക്ക് ഒരു മെഗാപിക്സൽ അധികമാണ് എന്നതും ചെറിയൊരു വ്യത്യാസമുണ്ട്. പക്ഷെ ഒപ്പോയുടേത് മീഡിയടെക്ക് പ്രൊസസർ ആണെങ്കിൽ വിവോ പ്രവർത്തിക്കുന്നത് സ്നാപ്ഡ്രാഗണിൽ ആണെന്നത് വിവോയുടെ മേന്മയാണ്. ബാക്കിയെല്ലാം ഏകദേശം ഒരേപോലെ തന്നെ. ബാക്കിയെല്ലാം ഇനി നിങ്ങൾക്ക് വിടുന്നു.

ഫേസ്ബുക്കിൽ നിങ്ങളുടെ ചിത്രം മറ്റുള്ളവർ ഉപയോഗിച്ചാൽ എങ്ങനെ കണ്ടെത്താം

Best Mobiles in India

English Summary

Here are the comparison between Oppo F7 and Vivo V9.