ദേ അടുത്തതും.. അത്ഭുതമാകാൻ ഓപ്പോ F9 പ്രൊ എത്തുന്നു!


ഇന്ന് ലോകത്ത് ഏറ്റവുമധികം സ്മാർട്ഫോണുകൾ വിറ്റൊഴിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വില്പനാടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവുമധികം ഫോണുകൾ വിറ്റൊഴിക്കപ്പെടുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തായി കുതിക്കുകയാണ് ഇന്ത്യ. അതിനാൽ തന്നെ ലോകത്തുള്ള സകല സ്മാർട്ഫോൺ കമ്പനികൾക്കും ഇന്ത്യയുടെ മേൽ ഒരു കണ്ണുണ്ട്. ഈ കാരണത്താൽ തന്നെ ഏറെ മികച്ച ഫോണുകൾ ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിൽ ഇന്ത്യയിൽ ഒന്നിന് പിറകെ ഒന്നായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

Advertisement

മികച്ച സവിശേഷതകളും ഡിസൈനുമായി ഓപ്പോ F9 പ്രൊ

ഇന്ത്യൻ ഉപഭോക്താക്കളെ സംബന്ധിച്ചെടുത്തോളം ഏറ്റവും നല്ല നിലവാരത്തിലുള്ള എന്നാൽ കയ്യിൽ ഒതുങ്ങാവുന്ന വിലയിൽ ഫോണുകൾ ലഭ്യമാക്കുമ്പോഴാണ് ആ മോഡലുകൾ വിജയം കൈവരിക്കുക എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. നമ്മുടെ രാജ്യത്ത് പല ആളുകളും ഫോൺ മാറ്റിക്കൊണ്ടിരിക്കുന്നതും ഉപയോഗിക്കുന്നതും പല രീതിയിലാണ്. ചിലർ ഓരോ മൂന്ന് മാസം കൂടുമ്പോഴും ഫോൺ മാറ്റിക്കൊണ്ടിരിക്കുമ്പോൾ ചിലർ നീണ്ട കാലയളവിൽ തങ്ങളുടെ സ്മാർട്ഫോണുകൾ ഉപയോഗിക്കുന്നു. എന്തായാലും ഈ നിരയിലേക്ക് ഇതുപോലെ ഉപഭോക്താവിന്റെ ആവശ്യം പൂർണ്ണമായി മനസ്സിലാക്കിക്കൊണ്ട് ഓപ്പൊയിൽ നിന്നും ഒരു ഫോൺ എത്തുകയാണ്. ഓപ്പോ F9 പ്രൊ എന്ന ഈ മോഡൽ ഈ മാസം അവസാനത്തോടെയാണ് എത്തുന്നത്. ഫോണിന്റെ പ്രധാന സവിശേഅഹ്‌തകളിലൂടെ കടന്നുപോകുകയാണ് ഇപ്പോൾ.

Advertisement
VOOC ഫ്ലാഷ് ചാർജ്ജ്

ഇന്നത്തെ തലമുറ ആവശ്യപ്പെടുന്ന എല്ലാ സവിശേഷതകളും ഈ ഫോണിൽ ലഭ്യമാണ് എന്നതിന്റെ ആദ്യ തെളിവാണ് VOOC ഫ്ലാഷ് ചാർജ്ജിങ് സംവിധാനം. നിലവിലെ അതിവേഗ ചാർജ്ജിങ് സൗകര്യങ്ങളെക്കാൾ മികച്ച സവിശേഷതകൾ ആണ് ഈ VOOC ചാർജ്ജിങ് കൊണ്ട് സാധ്യമാകുക എന്നതാണ് കമ്പനിയുടെ അവകാശം. കാരണം നിലവിലെ 5V/1A ചാർജ്ജിങ് രീതിയെക്കാൾ മികച്ച 5V/4A സംവിധാനത്തിൽ നാല് മടങ്ങ് അധികം വേഗത്തിലാണ് ഇതുവഴിയുള്ള ചാർജ്ജിങ് സാധ്യമാകുക.

മികച്ച മൾട്ടിമീഡിയ അനുഭവം

ഓപ്പോ F9 പ്രൊ എത്തുന്നത് മികച്ച മൾട്ടിമീഡിയ അനുഭവം പ്രദാനം ചെയ്യുന്ന ഒരുപിടി സവിശേഷതകളുമായാണ്. ഡിസ്‌പ്ലേയുടെ മികച്ച അനുപാതം കൂടിയാകുമ്പോൾ സ്‌ക്രീനിൽ ദൃശ്യങ്ങൾ കൂടുതൽ വിസ്‌തൃതിയിൽ നിറഞ്ഞു കാണാനാവും. വീഡിയോസും ഗെയിംസുമെല്ലാം ഇതുവരെ നമ്മൾ കണ്ടുശീലിച്ചു പോന്നതിനേക്കാൾ വ്യത്യസ്തമായി ഇനി ഈ സ്‌ക്രീനിൽ ആസ്വദിക്കാം. ഓപ്പോയുടെ റിപ്പോർട്ട് അനുസരിച്ച് ഡിസ്‌പ്ലേയിൽ നോച്ച് കൂടെയുണ്ടാവും. ആപ്പുകളും മറ്റും എളുപ്പം നാവിഗേറ്റ് ചെയ്തെടുക്കുന്നതിന് ഇത് സഹായകമാകും.

തിരഞ്ഞെടുക്കാൻ വ്യത്യസ്തങ്ങളായ നിറങ്ങൾ

പണ്ടൊക്കെ വെറും കറുപ്പ്, അല്ലെങ്കിൽ വെളുപ്പ് മാത്രമായിരുന്നു മിക്ക ഫോണുകളിലും ഉള്ള നിറങ്ങൾ. ഇന്നും പല കമ്പനികളും ഈ രണ്ടു നിറങ്ങൾ തന്നെയാണ് പിന്തുടർന്ന് വരുന്നത്. എന്നാൽ ഇതിന് പുറമെയായി വ്യത്യസ്തങ്ങളായ നിറങ്ങൾ പരീക്ഷിക്കുന്നവരും കുറവല്ല. അത്തരത്തിൽ വ്യത്യസ്ത വർണ്ണങ്ങളിൽ ഇന്ന് പല ഫ്‌ളാഗ്‌ഷിപ്പ് ഫോണുകളും ഇറങ്ങുന്നുമുണ്ട്. ഈ നിരയിൽ കഴിവ് തെളിയിച്ച കമ്പനിയാണ് ഓപ്പോ എന്നതിൽ സംശയമില്ല. കമ്പനിയുടെ പല പഴയ മോഡലുകളും അതിന് മികച്ച ഉദാഹരണങ്ങളുമാണ്.

ക്യാൻ, ചുവപ്പ്, പർപ്പിൾ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

ഉടൻ ഇറങ്ങാനിരിക്കുന്ന ഓപ്പോ F9 പ്രൊയിലും കമ്പനി ഈ പതിവ് തെറ്റിക്കുന്നില്ല. ക്യാൻ, ചുവപ്പ്, പർപ്പിൾ തുടങ്ങ്ഗി വ്യത്യസ്തങ്ങളായ നിറങ്ങൾ മനോഹരമായ ഡിസൈനിൽ അവതരിപ്പിക്കുകയാണ് കമ്പനി ഈ ഫോണിൽ. അതിനാൽ തന്നെ ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് വ്യത്യസ്തങ്ങളായ നിറങ്ങൾ തിരഞ്ഞെടുക്കാൻ ഇവിടെ സൗകര്യം ലഭിക്കും.

Best Mobiles in India

English Summary

OPPO F9 Pro is tailor-made for today’s tech-savvy generation.