ഓപ്പോ F9 പ്രൊ വാങ്ങാൻ 7 കാരണങ്ങൾ!


നല്ലൊരു സ്മാർട്ഫോൺ വാങ്ങുക എന്നത് ഇന്നത്തെ കാലത്ത് അത്രയും എളുപ്പമുള്ള ഒന്നല്ല. കാരണം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്കനുസരിച്ച് പുത്തൻ സൗകര്യങ്ങൾ ഓരോ ഫോണിലും വരുമ്പോൾ ഏത് ഫോൺ വാങ്ങണം, ഏതു ഫോണിലാണ് മികച്ച സൗകര്യങ്ങൾ ഉണ്ടാവുക എന്നതെല്ലാം അന്വേഷിച്ച് നമ്മൾ അല്പം ബുദ്ധിമുട്ടിലാകും. ഓരോ ദിവസം കഴിയുംതോറും വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി അതിനൊത്ത മാറ്റങ്ങൾ ഓരോ പുതിയ ഫോണുകളിലും വന്നുകൊണ്ടിരിക്കുമ്പോൾ ഏറ്റവും മികച്ചത് എന്ന വാക്കിന് പ്രസക്തി നഷ്ടമാവും. എന്നാലും നിലവിൽ ഏറ്റവും മികച്ച സ്മാർട്ഫോൺ എന്ന രീതിയിൽ ചിന്തിക്കുകയാണെങ്കിൽ ചില സ്മാർട്ഫോൺ മോഡലുകൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരും.

Advertisement

ഇന്നത്തെ കാലഘട്ടത്തിൽ വെറും കോളും മേസേജ്ഉം മൾട്ടിമീഡിയ സൗകര്യങ്ങളും മാത്രമല്ല ഒരു മികച്ച ഫോൺ എന്ന് തെളിയിക്കുന്നതാണ് നിത്യവും നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയിലെ പുത്തൻ മാറ്റങ്ങളും അതിനൊത്ത് പരിഷ്കരിച്ചുകൊണ്ട് എത്തുന്ന ഫ്‌ളാഗ്‌ഷിപ്പ് ഫോണുകളും. ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യം നല്ല ഒരു ഫോൺ എന്നുപറയുമ്പോൾ അതിൽ ഉണ്ടാകേണ്ടതാണ് നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപിടി കാര്യങ്ങളുണ്ട്. നമ്മളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഈ പറഞ്ഞ സവിശേഷതകൾ എല്ലാം തന്നെയുള്ള ഒരു ഫോൺ എന്ന നിലയിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്ന ഫോണാണ് ഓപ്പോയുടെ ഓപ്പോ F9 പ്രൊ. 23,990 രൂപക്ക് ലഭിക്കുന്ന ഈ ഫോൺ എന്തുകൊണ്ട് ശ്രദ്ധനേടുന്നു എന്ന് വിവരിക്കുകയാണ് ഇവിടെ. VOOC ഫ്ലാഷ് ചാർജ്ജിങ് സാങ്കേതികവിദ്യയടക്കം നിരവധി പുത്തൻ സാങ്കേതിക വിദ്യകളും കൊണ്ട് സമ്പന്നവുമാണ് ഈ ഫോൺ.

Advertisement

ഏറ്റവും മികച്ച മൾട്ടിമീഡിയ അനുഭവം

മികച്ച മൾട്ടിമീഡിയ അനുഭവം ആണ് ഓപ്പോ F9 പ്രൊ നൽകുന്നത് എന്നത് സമ്മതിക്കാതെ വയ്യ. 90.8% സ്ക്രീൻ ടു ബോഡി അനുപാതവുമായാണ്. 6.3 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയുമായാണ് ഓപ്പോ F9 പ്രൊ എത്തുന്നത്. 19.5:9 അനുപാതമാണ് ഡിസ്പ്ളേക്ക് ഉള്ളത്. ഇത്രയും വലിയ ഒരു സ്ക്രീൻ ഉണ്ടെന്ന് കരുതി അതിന്റെ വലിപ്പക്കൂടുതൽ പക്ഷെ ഫോണിൽ അനുഭവപ്പെടില്ല. കാരണം ബെസൽ അത്രയ്ക്കും കുറച്ചു എന്നത് തന്നെ. സിനിമ കാണൽ, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്‌ക്കെല്ലാം ഏറെ വിശാലമായ എന്നാൽ കയ്യിൽ ഒതുങ്ങുന്ന ഒരു ഫോൺ ആയി ഓപ്പോ F9 പ്രൊ മാറും.

പ്രീമിയം ഡിസൈൻ

ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേക അതിന്റെ ഡിസൈൻ ആണ്. ഏറ്റവും ആകർഷണീയമായ രൂപത്തിലും ഭാവത്തിലുമാണ് ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഈയടുത്തിറങ്ങിയ പല ഫോണുകളിലും നമ്മൾ കണ്ടുവരുന്ന നോച്ച് സൗകര്യം ചിലർക്ക് ഇഷ്ടമായിട്ടുണ്ടെങ്കിലും പലർക്കും വേണ്ടത്ര താല്പര്യം സൃഷ്ടിക്കാത്തവയാണ്. അതിനാൽ തന്നെ ഇവിടെ ഓപ്പോ തങ്ങളുടെ ഡിസ്പ്ളേയിൽ നോച്ച് പരമാവധി കുറച്ചിട്ടുണ്ട്. ഒപ്പം ഈ നോച്ച് കാഴ്ചയിൽ മനോഹരവുമാണ്. അതേപോലെത്തന്നെ വാട്ടർഡ്രോപ് ഡിസ്പ്ളേയാണ് ഫോണിനുള്ളത് എന്നതും ശ്രദ്ധേയമാണ്. സ്റ്റാറി പർപ്പിൾ, സൺറൈസ് റെഡ്, ട്വിലൈറ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

ഏറ്റവും വേഗതയിലുള്ള ചാർജ്ജിങ്

പുത്തൻ സാങ്കേതികവിദ്യകളോടെ ഏറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഒരു മേഖലയാണ് ഫോണിലെ ബാറ്ററിയുടെ കരുത്തും അതിന്റെ ചാർജ്ജിങ് സംവിധാനങ്ങളും. ഇവിടെ ഫോൺ ചാർജ്ജറിൽ കുത്തിയിട്ട് അതും കാത്ത് മണിക്കൂറുകളോളം ഇരിക്കേണ്ട ആവശ്യം നമുക്ക് വരുന്നില്ല. കാരണം നിലവിലെ അതിവേഗ ചാർജ്ജിങ് സൗകര്യങ്ങളെക്കാൾ മികച്ച സവിശേഷതകൾ ഉള്ള VOOC ചാർജ്ജിങ് ആണ് ഈ മോഡലിൽ നമുക്ക് കാണാൻ കഴിയുക. നിലവിലെ 5V/1A ചാർജ്ജിങ് രീതിയെക്കാൾ മികച്ച 5V/4A സംവിധാനത്തിൽ നാല് മടങ്ങ് അധികം വേഗത്തിലാണ് ഇതുവഴിയുള്ള ചാർജ്ജിങ് സാധ്യമാകുക. ഇതിനാൽ വളരെ കുറഞ്ഞ സമയം ചാർജ്ജ് ചെയ്‌താൽ തന്നെ ഒരുപാട് നേരത്തേക്ക് ഫോൺ ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും.

AI അധിഷ്ഠിത ക്യാമറ സൗകര്യങ്ങൾ

ക്യാമറയുടെ കാര്യത്തിലും കാലത്തിനൊത്ത മാറ്റങ്ങളോട് കൂടിയുള്ള സവിശേഷതകളുമായാണ് ഈ ഫോൺ എത്തുന്നത്. 16MP+2MP ഇരട്ട ക്യാമറ സെറ്റപ്പ് പിറകിലും 25MP സെൽഫി ആവശ്യങ്ങൾക്കായുള്ള മുൻക്യാമറയുമാണ് ഫോണിലുള്ളത്. 25MP ഫ്രണ്ട് ഫേസിംഗ് ക്യാമറ f / 2.0 അപ്പെർച്ചർ പ്രവർത്തിക്കുന്നതിനാൽ സോഫ്റ്റ്വെയർ ഡ്രൈവിലൂടെയുള്ള ബോക എഫക്റ്റ് സൃഷ്ടിക്കാനാകും. ഫോണിന്റെ ഡിസ്പ്ലേയിൽ നിങ്ങൾ കാണുന്ന എല്ലാ നിറങ്ങളും വികസിപ്പിക്കുന്ന സൂപ്പർ വിവിഡ് മോഡ് കൂടിയാണ് ഇത്. ബോക്കെ മോഡ് പ്രവർത്തനക്ഷമമാകുമ്പോൾ, നിങ്ങളുടെ ചിത്രങ്ങൾ ഒരു പ്രൊഫഷണൽ രൂപവും ഭാവവും നൽകാൻ വ്യത്യസ്ത സ്റ്റുഡിയോ ലൈറ്റിംഗ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും കഴിയും. മുൻവശത്തെ 25MP ക്യാമറ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ് തുടങ്ങിയ ലൈവ് വിഡിയോകൾക്കായി മികച്ച അനുഭവം നൽകും. നിങ്ങൾ സ്ഥിരമായി ഫേസ്ബുക്ക് ലീവിൽ വരുന്ന ആൾ ആണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ഒരു വീഡിയോ റിവ്യൂ ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഏറെ വ്യക്തതയോടെയും പ്രകാശത്തോടെയും ഒപ്പിയെടുക്കാൻ സാധിക്കുന്നതാണ് ഈ ക്യാമറ. ഒപ്പം ഓപ്പോയുടെ AI അധിഷ്ഠിത ക്യാമറ സൗകര്യങ്ങളും ലഭ്യമാകും.

മൂന്ന് സ്ലോട്ടുകൾ

രണ്ടും സിം കാർഡുകൾ, ഒരു മെമ്മറി കാർഡ് എന്നിവ ഇടാനുള്ള മൂന്ന് സ്ലോട്ടുകൾ ആണ് ഫോണിലുള്ളത് എന്നതാണ് മറ്റൊരു സവിശേഷത. ഇത് എടുത്തുപറയാൻ കാരണം ഇന്നുള്ള പല ഫോണുകളിലും വരുന്ന സിം കാർഡ്, അല്ലെങ്കിൽ മെമ്മറി കാർഡ് സ്ലോട്ടുകൾ പരിശോധിച്ചാൽ ഒന്നുകിൽ ഒരു സിം + ഒരു മെമ്മറി കാർഡ്, അല്ലെങ്കിൽ രണ്ടു സിം എന്ന രീതിയിലെ ഇടാൻ സാധിക്കൂ. എന്നാൽ ഇവിടെ ഫോൺ മൂന്ന് സ്ലോട്ടുകൾ നൽകുന്നതോടെ ആ പ്രശ്നത്തിനും പരിഹാരമാകുന്നു.

മികച്ച ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾ

ഹാർഡ്‌വെയർ സവിശേഷതകളുടെ കാര്യത്തിലും ഓപ്പോ F9 പ്രൊ ഒട്ടും പിന്നിലല്ല. കാരണം ഒരു മികച്ച ഫോൺ എന്ന് പറയുമ്പോൾ വെറും ക്യാമറയും ചാർജ്ജിങ് സവിശേഷതകളും മാത്രമായാൽ പോരല്ലോ. അതിനാൽ തന്നെ ഓപ്പോ F9 പ്രൊ എത്തുന്നത് 6 ജിബി റാമിന്റെ കരുത്തുമായാണ്. ഒരു ഫോണിൽ ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങൾക്കും ഈ 6 ജിബി റാം എന്തുകൊണ്ടും പര്യാപ്തമാണ്. അതോടൊപ്പം തന്നെ 64 ജിബി ഇൻബിൽറ്റ് മെമ്മറിയും ഫോണിലുണ്ട്. സോഫ്ട്‍വെയറിൻെറ കാര്യത്തിൽ Color OS 5.2 അധിഷ്ഠിത ആൻഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണിലുള്ളത്.

മികവുറ്റ സ്മാർട്ഫോൺ അനുഭവം

അങ്ങനെ മൊത്തത്തിൽ പറഞ്ഞുവരുമ്പോൾ നേരത്തെ മുകളിൽ പറഞ്ഞപോലെ നിങ്ങൾക്ക് എന്തുകൊണ്ടും വാങ്ങാൻ പറ്റുന്ന ഒരു സ്മാർട്ഫോൺ മോഡൽ ആകുകയാണ് ഓപ്പോ F9 പ്രൊ. ഏറ്റവും മികച്ച മൾട്ടിമീഡിയ അനുഭവം, പ്രീമിയം ഡിസൈൻ, ഏറ്റവും വേഗതയിലുള്ള ചാർജ്ജിങ്, AI അധിഷ്ഠിത ക്യാമറ സൗകര്യങ്ങൾ, രണ്ടും സിം കാർഡുകൾ, ഒരു മെമ്മറി കാർഡ് എന്നിവ ഇടാനുള്ള മൂന്ന് സ്ലോട്ടുകൾ, മികച്ച ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾ തുടങ്ങി കൊടുക്കുന്ന വിലക്ക് മികച്ച ഒരു സ്മാർട്ഫോൺ അനുഭവം തന്നെ ഓപ്പോ F9 പ്രൊ നമുക്ക് നൽകും.

Best Mobiles in India

English Summary

OPPO F9 Pro: Next gen. technology features without compromising on basics.