ഓപ്പോ എഫ്9 പ്രോയ്ക്ക് വീണ്ടും 2,000 രൂപ വിലക്കിഴിവ്


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ കിടിലന്‍ മോഡലായ എഫ്9 പ്രോയ്ക്ക് വീണ്ടും വിലക്കുറവ് പ്രഖ്യാപിച്ചു. 2,000 രൂപയുടെ കിഴിവാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 23,990 രൂപയ്ക്ക് വിപണിയിലെത്തിയ ഈ മോഡലിന് കഴിഞ്ഞ ഡിസംബര്‍ മാസമാണ് ആദ്യമായി വിലക്കുറവ് പ്രഖ്യാപിച്ചിരുന്നത്. 2,000 രൂപയായിരുന്നു അന്നും കിഴിവ് ലഭിച്ചത്.

Advertisement

ഫോണ്‍ ലഭിക്കും.

ഇപ്പോഴിതാ വീണ്ടും 2,000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഓപ്പോ. വിലക്കുറവ് കഴിഞ്ഞ് 19,990 രൂപയ്ക്ക് ഇനിമുതല്‍ എഫ് 9 പ്രോയുടെ 64 ജ.ിബി വേരിയന്റ് വാങ്ങാം. 128 ജി.ബി വേരിയന്റിന് 23,990 രൂപ തന്നെയാണ് വില ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെ ഫോണ്‍ വാങ്ങാന്‍ സൗകര്യമുണ്ട്. സണ്‍റൈസ് റെഡ്, ട്വിലൈറ്റ് ബ്ലൂ, സ്റ്റേരി പര്‍പ്പിള്‍ നിറഭേദങ്ങളല്‍ ഫോണ്‍ ലഭിക്കും.

Advertisement
ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ടി.എഫ്.റ്റി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1080X2340 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 90.8 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ഫോണിനു പ്രത്യേക രൂപഭംഗി നല്‍കുന്നു. മീഡിയാടെക് ഹീലിയോ പി60 പ്രോസസ്സറാണ് ഫോണിലുള്ളത്. പിന്‍ ഭാഗത്തുതന്നെയാണ് സൂരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഇരട്ടക്യാമറ

ഇരട്ടക്യാമറ സംവിധാനമാണ് ഫോണിന്റെ പിന്നിലുള്ളത്. 16+2 മെഗാപിക്‌സലിന്റെ സെന്‍സറുകള്‍ ഇതിനായി ഉപയോഗിച്ചിരക്കുന്നു. 25 മെഗാപിക്‌സലിന്റേതാണ് മുന്‍ ക്യാമറ. കൃതൃമബുദ്ധിയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തിയാണ് ക്യാമറയുടെ സോഫ്റ്റുവെയര്‍ നിര്‍മിച്ചിരിക്കുന്നത്.

ഫോണിന്റെ ഭാരം.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസിനൊപ്പം ഓപ്പോയുടെ സ്വന്തം കളര്‍ ഓ.എസ് 5.2 ഫോണിനു കരുത്തേകുന്നു. 3,500 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്. ഇരട്ട 4ജി LTE, വൈഫൈ, ബ്ലൂടൂത്ത് 4.2, ജി.പി.എസ്, ഗ്ലോണാസ് എന്നീ കണക്ടീവിറ്റി സംവിധാനങ്ങളും 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക് സംവിധാനവും ഫോണിലുണ്ട്. 169 ഗ്രാമാണ് ഫോണിന്റെ ഭാരം.

Best Mobiles in India

English Summary

Oppo F9 Pro price slashed again by Rs 2,000