ഇതാണ് ഫോൺ; ഇതാവണം ഫോൺ! സവിശേഷതകൾ ആകാശത്തോളം! ഡിസൈൻ അതിഗംഭീരം!


സ്മാർട്ഫോൺ വിപണിയിലേക്ക് പുത്തൻ മുന്നേറ്റങ്ങൾ കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് വിവോ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഓപ്പോ ഫൈൻഡ് എക്സ്. പല ഫ്ലാഗ്ഷിപ്പ് ഫോണുകളെയും പിന്നിലാക്കുന്ന ഫുൾ ഡിസ്പ്ളേ ഡിസൈൻ കൊണ്ടാണ് വിവോ വിപണി പിടിക്കാൻ എത്തുന്നത്. ഐഫോൺ എക്‌സിനോ പിക്സൽ 2 വിനോ ഗാലക്‌സി എസ് 9 നോ അവകാശപ്പെടാൻ സാധിക്കാത്ത അത്രയും മികച്ച ഡിസൈനുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. 93.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലാണ് ഈ ഫോൺ എത്തുന്നത്. ഫോണിന്റെ 8 പ്രധാന സവിശേഷതകൾ വിവരിക്കുകയാണ് ഇവിടെ.

Advertisement

3ഡി ഫേസ് റെക്കഗ്നീഷൻ

ഓ ഫേസ് റെക്കഗ്നീഷൻ എന്ന പേരിൽ വിളിക്കപ്പെടുന്ന പുത്തൻ ഫേസ് റെക്കഗ്നീഷൻ സംവിധാനവുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. ഫോണിന് ആണെങ്കിൽ ഫിംഗർ പ്രിന്റ് സ്‌കാനർ ഇല്ല. പകരം ഈയൊരു ഫേസ് അൺലോക്ക് സംവിധാനമാണ് ഉള്ളത്. 15000 ഫേഷ്യൽ ഡോട്ടുകളെ തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന ഈ ഫേസ് അൺലോക്ക് സംവിധാനം ഏറെ പുതുമ നിറഞ്ഞതാണ്.

Advertisement
നോച്ചിന് വിട; ഇനി പൂർണ്ണമായും ഡിസ്പ്ളേ മാത്രം

നോച് സംവിധാനം ഐഫോൺ എക്സ് കൊണ്ടുവന്നതിന് പിന്നാലെ എല്ലാ ഫോണുകളും അന്ധമായി നോച്ച് അനുകരിക്കുന്ന തിരക്കിലാകുമ്പോൾ ഓപ്പോ ഫൈൻഡ് എക്സ് ഇവിടെ എത്തുന്നത് നോച്ച് ഇല്ലാത്ത അവിടെയും കൂടെ ഡിസ്പ്ളേ ഉൾപ്പെടുന്ന സ്‌ക്രീനുമായാണ്. 1080 x 2340 പിക്‌സൽസ്‌ ഉള്ള ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലെയുടെ അനുപാതം 19.5:9 ആണ്.

ഐഫോൺ എക്‌സിനേക്കാളും അധികം സ്ക്രീൻ

വേണമെങ്കിൽ ഐഫോൺ എക്‌സിനെ ഒരു തരത്തിൽ അനുകരിച്ചതാണ് ഓപ്പോ ഫൈൻഡ് എക്സ് എന്ന് പറയാം. എന്നാൽ ഐഫോൺ എക്‌സിനേക്കാൾ എന്തുകൊണ്ടും മനോഹരവും അധഃകമുള്ളതുമാണ് ഇതിന്റെ സ്ക്രീൻ. 93.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലുള്ള സ്ക്രീനിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്.

സ്ലൈഡർ

ഫോണിന്റെ മുൻഭാഗം മുഴുവനായും സ്ക്രീൻ മാത്രമാക്കുമ്പോഴുള്ള പ്രധാന പ്രശ്നം മുൻക്യാമറയും സെന്സറുകളുമെല്ലാം എവിടെ വെക്കും എന്നതായിരുന്നു. അതിനുള്ള പരിഹാരമായി ഒരു സ്ലൈഡർ സംവിധാനമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. അൺലോക്ക് ചെയ്യാനും ക്യാമറ ഉപയോഗിക്കാനായി ഈ സ്ലൈഡർ മുകളിലേക്ക് ഉയർന്ന് വരും.

ആനിമേറ്റഡ് 3ഡി ഇമോജിസ്

AI അധിഷ്ഠിത 3ഡി ഇമോജികൾ കൊണ്ട് സമ്പന്നമാണ് ഇപ്പൊ ഫൈൻഡ് എക്സ്. പല ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ബിൽറ്റ് ഇൻ ആയി കാണുന്ന ഈ സംവിധാനം ഒപ്പോയിലും നമുക്ക് കാണാം. 3ഡി ഒമോജി എന്നാണ് ഓപ്പോ ഇതിനെ വിളിക്കുന്നത്.

35 മിനിറ്റിൽ ഫുൾ ചാർജ്ജ്

3730mAh ബാറ്ററിയുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. എന്നാൽ ഇത്രയും ബാറ്ററി ചാർജ്ജ് ചെയ്യാൻ ആവശ്യമായ സമയം വെറും 35 മിനിറ്റ് മാത്രമാണ്. VOOC ഫ്ലാഷ് ചാര്ജിങ്ങ് സംവിധാനമാണ് ഓപ്പോ ഇവിടെ ഉപയോഗിക്കുന്നത്.

3 ക്യാമറകൾ

ഓപ്പോ ഫൈൻഡ് എക്‌സിൽ മൂന്ന് ക്യാമറകളാണ് നമുക്ക് ലഭിക്കുക. ഇരട്ട ക്യാമറകൾ പിറകിലും ഒരു സെൽഫി ക്യാമറ മുൻ വശത്തും. പിറകിലെ ക്യാമറകൾ 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ചേർന്നതാണ്. മുൻവശത്ത് 25 എംപി ക്യാമറയും ഉണ്ട്.

256 ജിബി മെമ്മറി

Snapdragon 845 പ്രോസസറിന്റെ കരുത്തിൽ എത്തുന്ന ഓപ്പോ ഫൈൻഡ് എക്‌സിൽ 8 ജിബി ആണ് റാം ഉള്ളത്. ഇത് കൂടാതെ ഫോണിലെ ഇൻ ബിൽറ്റ് മെമ്മറി വരുന്നത് 256 ജിബിയുമാണ്. ഏതായാലും ഈ സവിശേഷതകൾ എലാം ഒത്തുചേരുമ്പോൾ നിലവിൽ വിപണിയിലുള്ള ഒരുവിധം എല്ലാ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കും ഓപ്പോ ഫൈൻഡ് എക്സ് ഭീഷണിയാകുമെന്ന കാര്യം തീർച്ച. ഉടൻ ഇന്ത്യയിൽ എത്തുമെന്നും പ്രതീക്ഷിക്കാം.

Best Mobiles in India

English Summary

Oppo Find X Launched: Here Are 8 Revolutionary Features