ഓപ്പോയുടെ അത്ഭുതഫോൺ എത്തി; അതിമനോഹരം; സവിശേഷതകൾ ഗംഭീരം!!


അങ്ങനെ ഓപ്പോ ഫൈൻഡ് X ഇന്ന് ഇന്ത്യയിൽ എത്തി. ഇന്നലെ ഉച്ചക്ക് 12.30ന് ആണ് ഫോൺ പുറത്തിറക്കിയത്. 59,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. ആഗസ്റ്റ് 3 മുതൽ ഫ്ലിപ്കാർട്ട് വഴി ഫോൺ വാങ്ങാം. പല ഫ്ലാഗ്ഷിപ്പ് ഫോണുകളെയും പിന്നിലാക്കുന്ന ഫുൾ ഡിസ്പ്ളേ ഡിസൈൻ കൊണ്ടാണ് ഓപ്പോ വിപണി പിടിക്കാൻ എത്തുന്നത്.

Advertisement

ഐഫോൺ എക്‌സിനോ പിക്സൽ 2 വിനോ ഗാലക്‌സി എസ് 9 നോ അവകാശപ്പെടാൻ സാധിക്കാത്ത അത്രയും മികച്ച ഡിസൈനും സവിശേഷതകളും ഫോണിനുണ്ട്. ഇന്നിവിടെ ഓപ്പോ ഫൈൻഡ് എക്സിന് മാത്രം അവകാശപ്പെട്ട 6 സവിശേഷതകൾ വിവരിക്കുകയാണ്.

Advertisement

3ഡി ഫേസ് അണ്ലോക്ക്

ഓ ഫേസ് റെക്കഗ്നീഷൻ എന്ന പേരിൽ വിളിക്കപ്പെടുന്ന പുത്തൻ ഫേസ് റെക്കഗ്നീഷൻ സംവിധാനവുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. ഫോണിന് ആണെങ്കിൽ ഫിംഗർ പ്രിന്റ് സ്‌കാനർ ഇല്ല. പകരം ഈയൊരു ഫേസ് അൺലോക്ക് സംവിധാനമാണ് ഉള്ളത്. 15000 ഫേഷ്യൽ ഡോട്ടുകളെ തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന ഈ ഫേസ് അൺലോക്ക് സംവിധാനം ഏറെ പുതുമ നിറഞ്ഞതാണ്.

93.8% സ്ക്രീൻ ടു ബോഡി അനുപാതം

93.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലുള്ള സ്ക്രീനിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്. ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത് നോച്ച് ഇല്ലാത്ത അവിടെയും കൂടെ ഡിസ്പ്ളേ ഉൾപ്പെടുന്ന സ്‌ക്രീനുമായാണ്. 1080 x 2340 പിക്‌സൽസ്‌ ഉള്ള ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലെയുടെ അനുപാതം 19.5:9 ആണ്.

പൊങ്ങിവരുന്ന ക്യാമറ

ഫോണിന്റെ മുൻഭാഗം മുഴുവനായും സ്ക്രീൻ മാത്രമാക്കുമ്പോഴുള്ള പ്രധാന പ്രശ്നം മുൻക്യാമറയും സെന്സറുകളുമെല്ലാം എവിടെ വെക്കും എന്നതായിരുന്നു. അതിനുള്ള പരിഹാരമായി ഒരു സ്ലൈഡർ സംവിധാനമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. അൺലോക്ക് ചെയ്യാനും ക്യാമറ ഉപയോഗിക്കാനായി ഈ സ്ലൈഡർ മുകളിലേക്ക് ഉയർന്ന് വരും.

35 മിനിറ്റിൽ ഫുൾ ചാർജ്ജ് ചെയ്യാൻ VOOC

3730mAh ബാറ്ററിയുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. എന്നാൽ ഇത്രയും ബാറ്ററി ചാർജ്ജ് ചെയ്യാൻ ആവശ്യമായ സമയം വെറും 35 മിനിറ്റ് മാത്രമാണ്. VOOC ഫ്ലാഷ് ചാര്ജിങ്ങ് സംവിധാനമാണ് ഓപ്പോ ഇവിടെ ഉപയോഗിക്കുന്നത്.

ആനിമേറ്റഡ് 3ഡി ഇമോജിസ്

AI അധിഷ്ഠിത 3ഡി ഇമോജികൾ കൊണ്ട് സമ്പന്നമാണ് ഇപ്പൊ ഫൈൻഡ് എക്സ്. പല ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ബിൽറ്റ് ഇൻ ആയി കാണുന്ന ഈ സംവിധാനം ഒപ്പോയിലും നമുക്ക് കാണാം. 3ഡി ഒമോജി എന്നാണ് ഓപ്പോ ഇതിനെ വിളിക്കുന്നത്.

AI ക്യാമറകൾ

ഓപ്പോ ഫൈൻഡ് എക്‌സിൽ മൂന്ന് ക്യാമറകളാണ് നമുക്ക് ലഭിക്കുക. ഇരട്ട ക്യാമറകൾ പിറകിലും ഒരു സെൽഫി ക്യാമറ മുൻ വശത്തും. പിറകിലെ ക്യാമറകൾ 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ചേർന്നതാണ്. മുൻവശത്ത് 25 എംപി ക്യാമറയും ഉണ്ട്.

വാട്‌സാപ്പ് വഴിയുള്ള വ്യാജവാര്‍ത്തയുടെ പ്രചരണം തടയാന്‍ 10 വഴികള്‍

Best Mobiles in India

English Summary

Oppo Find X Launched in India; Top 6 Features.