സെല്‍ഫിക്ക് പ്രാധാന്യം നല്‍കി പുറത്തിറങ്ങിയ ഓപ്പോ ഫൈന്‍ഡ് X, ജൂലൈ 12ന് ഇന്ത്യയില്‍


പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ഓപ്പോ ഫൈന്‍ഡ് X അവതരിപ്പിച്ചു. സെല്‍ഫിക്ക് പ്രാധാന്യം നല്‍കി പുറത്തിറക്കിയ ഈ ഫോണിന്റെ പ്രധാന സവിശേഷത അതിലെ മൂന്നു പോപ്പ് അപ്പ് ക്യാമറകളാണ്.

ഓപ്പോയുടെ ഈ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ജൂലൈ 12ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് മീഡിയ ക്ഷണങ്ങളിലൂടെ അറിയിച്ചു. 'find out what you have been looking for until now' എന്ന ടാഗ്‌ലൈന്‍ ആണ് ഇതില്‍ കൊടുത്തിരിക്കുന്നത്.

ഗ്യാലക്‌സി S9 പ്ലസിനു സമാനമായ ഒരു വളഞ്ഞ OLED ഡിസ്‌പ്ലേയോടും കൂടിയ 3ഡി ഗ്ലാസ് ഡിസൈന്‍ ആണ് ഫൈന്‍ഡ് Xന്. 2.8 Ghz ക്വാഡ് കോര്‍ പ്രോസസറും ക്രയോ 385+1.8Ghz പ്രോസസറും ഫോണിന് സമാനമായി കരുത്തു നല്‍കും.

8ജിബി റാം, 256 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. കളര്‍ ഒഎസ് അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. സ്ലൈഡറിന്റെ പിന്‍ വശത്തായി 20മെഗാപിക്‌സലിന്റേയും 16 മെഗാപിക്‌സലിന്റേയും ക്യാമറകളും മുന്‍ വശത്തായി 25 മെഗാപിക്‌സലിന്റെ ക്യാമറ സെന്‍സറും ഒരു 3ഡി ഫേഷ്യല്‍ റെകഗ്നിഷന്‍ സെന്‍സറുമാണുളളത്. ഫിങ്കര്‍പ്രിന്റ് സെന്‍സറും ലൈറ്റ് സെന്‍സറും മറ്റു ഫോണിന്റെ പ്രൈവസിക്ക് കരുത്തേകും.

VOOC ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുളള 3730എംഎഎച്ച് ബാറ്ററിയാണ് ഫൈന്‍ഡ് Xല്‍ ഉപയോഗിച്ചിരിക്കുന്നത്. 999 euros , അതായത് ഇന്ത്യന്‍ വില ഏകദേശം 79,000 രൂപയാണ് ഈ ഫോണിന്. അതിന്റെ ഫ്‌ളാഗ്ഷിപ്പ് സ്‌പെക്‌സിനും യുണിക്യൂ ഡിസൈന്‍ ഭാഷയ്ക്കും പ്രത്യേക നന്ദി അറിയിച്ചു കൊളളുന്നു.

ഇന്നു വരെ ഇറങ്ങിയതില്‍ ഓപ്പോയുടെ ഏറ്റവും വില കൂടിയ ഫോണ്‍ ഫൈന്‍ X ആണ്. കൂടാതെ മിഡ്‌റേഞ്ച് വിലയിലും ഓപ്പോയ്ക്ക് ശക്തമായ സാനിധ്യം ഉണ്ടായിരിക്കുന്നു.

അച്ഛനെ അടിച്ച്, ഇട്ട വസ്ത്രത്തിൽ തന്നെ മൂത്രമൊഴിച്ച് അത് പോലും മാറ്റാതെ 9കാരിയുടെ ഗെയിം കളി; അവസാനം.

Most Read Articles
Best Mobiles in India
Read More About: oppo mobile smartphone

Have a great day!
Read more...

English Summary

Oppo Find X set to launch in India on July 12