ലോകത്തിലെ ആദ്യത്തെ 10 ജിബി റാമുള്ള ഫോണുമായി ഓപ്പോ!


ലോകത്തിലെ ആദ്യത്തെ 10 ജിബി റാമുള്ള ഫോണുമായി ഓപ്പോ എത്തുന്നു. ഈയടുത്ത കാലത്തിറങ്ങിയ ഓപ്പോയുടെ ഏറ്റവും വലിയ ഫോൺ ആയ ഓപ്പോ ഫൈൻഡ് എക്സ് ആണ് 10 ജിബി റാമിൽ എത്തുന്നത്. ചൈനയിൽ ഇതിന്റെ സെർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ജോലികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം ആഴ്ചകൾക്കുള്ളിൽ തന്നെ ഫോൺ പുറത്തിറങ്ങും. 59,990 രൂപയാണ് നിലവിലുള്ള 8 ജിബി മോഡലിന് ഇന്ത്യയിൽ വിലവരുന്നത്.

Advertisement

ഓപ്പോ ഫൈൻഡ് എക്സ് എത്തിയത് ലോകത്തിലെ ആദ്യത്തേത് എന്ന് ആധികാരികമായി പറയാവുന്ന പൊങ്ങിവരുന്ന ക്യാമറയുമായിട്ടായിരുന്നു. മുമ്പ് ചില കമ്പനികൾ ഈ ഡിസൈൻ പരീക്ഷിച്ചിരുന്നെങ്കിലും ഒപ്പോയായിരുന്നു ഈ രൂപകൽപ്പന വിജയകരമായി അവതരിപ്പിച്ചത്. ഫോണിന്റെ സവിശേഷതകൾ ഇനിയും അറിയാത്തവർക്ക് ചുവടെ വായിക്കാം.

Advertisement

പൊങ്ങിവരുന്ന ക്യാമറ

ഫോണിന്റെ മുൻഭാഗം മുഴുവനായും സ്ക്രീൻ മാത്രമാക്കുമ്പോഴുള്ള പ്രധാന പ്രശ്നം മുൻക്യാമറയും സെന്സറുകളുമെല്ലാം എവിടെ വെക്കും എന്നതായിരുന്നു. അതിനുള്ള പരിഹാരമായി ഒരു സ്ലൈഡർ സംവിധാനമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. അൺലോക്ക് ചെയ്യാനും ക്യാമറ ഉപയോഗിക്കാനായി ഈ സ്ലൈഡർ മുകളിലേക്ക് ഉയർന്ന് വരും.

AI ക്യാമറകൾ

ഓപ്പോ ഫൈൻഡ് എക്‌സിൽ മൂന്ന് ക്യാമറകളാണ് നമുക്ക് ലഭിക്കുക. ഇരട്ട ക്യാമറകൾ പിറകിലും ഒരു സെൽഫി ക്യാമറ മുൻ വശത്തും. പിറകിലെ ക്യാമറകൾ 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ചേർന്നതാണ്. മുൻവശത്ത് 25 എംപി ക്യാമറയും ഉണ്ട്.

ആനിമേറ്റഡ് 3ഡി ഇമോജിസ്

AI അധിഷ്ഠിത 3ഡി ഇമോജികൾ കൊണ്ട് സമ്പന്നമാണ് ഇപ്പൊ ഫൈൻഡ് എക്സ്. പല ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ബിൽറ്റ് ഇൻ ആയി കാണുന്ന ഈ സംവിധാനം ഒപ്പോയിലും നമുക്ക് കാണാം. 3ഡി ഒമോജി എന്നാണ് ഓപ്പോ ഇതിനെ വിളിക്കുന്നത്.

35 മിനിറ്റിൽ ഫുൾ ചാർജ്ജ് ചെയ്യാൻ VOOC

3730mAh ബാറ്ററിയുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. എന്നാൽ ഇത്രയും ബാറ്ററി ചാർജ്ജ് ചെയ്യാൻ ആവശ്യമായ സമയം വെറും 35 മിനിറ്റ് മാത്രമാണ്. VOOC ഫ്ലാഷ് ചാര്ജിങ്ങ് സംവിധാനമാണ് ഓപ്പോ ഇവിടെ ഉപയോഗിക്കുന്നത്.

93.8% സ്ക്രീൻ ടു ബോഡി അനുപാതം

93.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലുള്ള സ്ക്രീനിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്. ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത് നോച്ച് ഇല്ലാത്ത അവിടെയും കൂടെ ഡിസ്പ്ളേ ഉൾപ്പെടുന്ന സ്‌ക്രീനുമായാണ്. 1080 x 2340 പിക്‌സൽസ്‌ ഉള്ള ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലെയുടെ അനുപാതം 19.5:9 ആണ്.

3ഡി ഫേസ് അണ്ലോക്ക്

ഓ ഫേസ് റെക്കഗ്നീഷൻ എന്ന പേരിൽ വിളിക്കപ്പെടുന്ന പുത്തൻ ഫേസ് റെക്കഗ്നീഷൻ സംവിധാനവുമായാണ് ഓപ്പോ ഫൈൻഡ് എക്സ് എത്തുന്നത്. ഫോണിന് ആണെങ്കിൽ ഫിംഗർ പ്രിന്റ് സ്‌കാനർ ഇല്ല. പകരം ഈയൊരു ഫേസ് അൺലോക്ക് സംവിധാനമാണ് ഉള്ളത്. 15000 ഫേഷ്യൽ ഡോട്ടുകളെ തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന ഈ ഫേസ് അൺലോക്ക് സംവിധാനം ഏറെ പുതുമ നിറഞ്ഞതാണ്.

നാല് ക്യാമറകളുമായി റെഡ്മി നോട്ട് 6 പ്രൊ എത്തി!

Best Mobiles in India

English Summary

Oppo Find X Variant With 10GB RAM to Launch Soon.