16,990 രൂപയ്ക്ക് ഓപ്പോ കെ1 പുറത്തിറങ്ങി; ഹോണര്‍ പ്ലേ, ഷവോമി പോക്കോ എഫ്1, നോക്കിയ 5.1 പ്ലസ് എന്നിവ പ്രധാന എതിരാളികള്‍


20,000 രൂപയ്ക്കു താഴെയുള്ള ശ്രേണിയില്‍ ഓപ്പോ തങ്ങളുടെ പുത്തന്‍ മോഡലിനെ പുറത്തിറക്കി. ഓപ്പോ കെ1 എന്നാണ് മോഡലിന്റെ പേര്. 16,990 രൂപയാണ് വിപണി വില. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറോടെയെത്തുന്ന വില കുറഞ്ഞ ഫോണ്‍ എന്ന പ്രത്യേകതയും ഇനി കെ1ന് സ്വന്തം. ഹോണര്‍ പ്ലേ, ഷവോമി പോക്കോ എഫ്1, നോക്കിയ 5.1 എന്നീ മോഡലുകളാണ് കെ1ന്റെ പ്രധാന എതിരാളികള്‍.

Advertisement

സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ നാലു ഫോണുകളെയും വിവരിക്കുകയാണ് ഈ എഴുത്തിലൂടെ. മികച്ച മോഡല്‍ ഏതെന്ന് ഈ എഴുത്തിലൂടെ വായനക്കാര്‍ക്ക് തെരഞ്ഞെടുക്കാം. തുര്‍ന്നു വായിക്കൂ.

Advertisement

നോക്കിയ 5.1; കൂട്ടത്തില്‍ വിലക്കുറവ്

മേല്‍പ്പറഞ്ഞ നാലു മോഡലുകളില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് നോക്കിയയുടെ 5.1. 16,490 രൂപയാണ് വില. മറ്റു മോഡലുകളുടെ വില ചുവടെ.

ഓപ്പോ കെ1 പ്ലസ് - 16,990 രൂപ (4+64ജി.ബി)

ഹോണര്‍ പ്ലേ - 19,999 രൂപ (4+64ജി.ബി)

നോക്കിയ 5.1പ്ലസ് - 16,499 രൂപ (6+64ജി.ബി)

ഷവോമി പോക്കോ എഫ്1 - 19,999 രൂപ (6+64ജി.ബി)

ലേറ്റസ്റ്റ് ആന്‍ഡ്രോയിഡ് ഓ.എസ് നോക്കിയ 5.1ല്‍

നോക്കിയ 5.1 തന്നെയാണ് ഓ.എസിന്റെ കാര്യത്തിലും കേമന്‍. ഏറ്റവും ലേറ്റസ്റ്റ് ഓ.എസായ ആന്‍ഡ്രോയിഡ് 9.0 പൈയാണ് 5.1ലുള്ളത്. ബാക്കി മോഡലുകള്‍ ഓറിയോ അധിഷ്ഠിതമാണ്.

ഓപ്പോ കെ1 - ആന്‍ഡ്രോയിഡ് 8.1 ഓറിയോ(കളര്‍ ഓ.എസ് 5.2)

ഹോണര്‍ പ്ലേ - ആന്‍ഡ്രോയിഡ് 8.1 ഓറിയോ(ഇ.എം.യു.ഐ)

ഷവോമി പോക്കോ എഫ്1 - ആന്‍ഡ്രോയിഡ് 8.1 ഓറിയോ(എം.ഐ.യു.ഐ)

നോക്കിയ 5.1 പ്ലസ് - ആന്‍ഡ്രോയിഡ് 9.0 പൈ

ഓപ്പോ കെ1; ഡിസ്‌പ്ലേ കരുത്തന്‍

ഡിസ്‌പ്ലേ കരുത്തന്റെ കാര്യത്തില്‍ ഓപ്പോ കെ1 തന്നെയാണ് കേമന്‍. 6.4 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് കെ1 ലുള്ളത്. മറ്റു മോഡലുകളുടെ ഡിസ്‌പ്ലേ സവിശേഷതകള്‍ ചുവടെ.

ഓപ്പോ കെ1 - 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

ഹോണര്‍ പ്ലേ - 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

ഷവോമി പോക്കോ എഫ്1 - 6.18ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

നോക്കിയ 5.1 - 5.86 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ

ഹൈ-എന്‍ഡ് പ്രോസസ്സര്‍ മികവില്‍ ഹോണര്‍ പ്ലേയും ഷവോമി പോക്കോ എഫ് വണും

കരുത്തന്‍ പ്രോസസ്സറിന്റെ കാര്യത്തില്‍ ഹോണര്‍ പ്ലേയും ഷവോമി പോക്കോ എഫ് വണും കൈകോര്‍ക്കുകയാണ്. ഇരു മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത് ഹൈ-എന്‍ഡ് പ്രോസസ്സറുകളാണ്. സവിശേഷതകള്‍ ചുടവടെ.

ഓപ്പോ കെ1 - ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍

ഹോണര്‍ പ്ലേ - ഹൈസിലിക്കണ്‍ കിരിന്‍ 970 പ്രോസസ്സര്‍

ഷവോമി പോക്കോ എഫ്1 - ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍

നോക്കിയ 5.1 പ്ലസ് - ഒക്ടാകോര്‍ മീഡിയാടെക്ക് ഹീലിയോ പി60 പ്രോസസ്സര്‍

6ജി.ബി റാം

ഷവോമി പോക്കോ എഫ് വണ്ണിലും നോക്കിയ 5.1 പ്ലസിലും കരുത്തു പകരുന്നത് 6ജി.ബിയുടെ കരുത്തന്‍ റാമാണ്. മറ്റു രണ്ടു മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നതാകട്ടെ 4ജി.ബി റാമും.

ഓപ്പോ കെ1 - 4ജി.ബി റാം

ഹോണര്‍ പ്ലേ - 4ജി.ബി റാം

പോക്കോ എഫ്1 - 6ജി.ബി റാം (8ജി.ബി വേരിയന്റിലും ലഭ്യം)

നോക്കിയ 5.1 പ്ലസ് - 6ജി.ബി റാം (3/4 ജി.ബി വേരിയന്റിലും ലഭ്യം)

സ്റ്റോറേജ്

ഇന്റേണല്‍ സ്റ്റോറേജിന്റെ കാര്യത്തില്‍ ഷവോമി പോക്കോ എഫ് 1 ആണ് മികച്ചത്. 128 ജി.ബിയുടെ സ്റ്റോറേജാണ് ഈ മോഡലിനുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

ഓപ്പോ കെ1 - 64 ജി.ബി സ്റ്റോറേജ്

ഹോണര്‍ പ്ലേ - 64 ജി.ബി സ്റ്റോറേജ്

ഷവോമി പോക്കോ എഫ്1 - 64, 128, 256 ജി.ബി സ്റ്റോറേജ് വേരിയന്റകള്‍

നോക്കിയ 5.1 പ്ലസ് - 64 ജി.ബി സ്റ്റോറേജ്

പിന്‍ ക്യാമറ കരുത്ത്

ക്യാമറ കരുത്തന്റെ കാര്യത്തില്‍ ഓപ്പോ കെ1, ഹോണര്‍ പ്ലേ എന്നീ മോഡലുകള്‍ മികവു പുലര്‍ത്തുന്നു. 16+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ സംവിധാനമാണ് ഈ മോഡലുകളിലുള്ളത്.

ഓപ്പോ കെ1 - 16+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

ഹോണര്‍ പ്ലേ - 16+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

പോക്കോ എഫ്1 - 12+5 മെഗാപിക്‌സലിന്റെ മോണോക്രോം ക്യാമറ

നോക്കിയ 5.1 പ്ലസ് - 13+5 മെഗാപിക്‌സലിന്റെ മോണോക്രോം ക്യാമറ

സെല്‍ഫി ക്യാമറയില്‍ കേമന്‍ ഓപ്പോ

നാലു മോഡലുകളില്‍ സെല്‍ഫി ക്യാമറയുടെ കാര്യത്തില്‍ മികച്ച മോഡല്‍ ഓപ്പോ കെ1 ആണ്. 25 മെഗാപിക്‌സലിന്റെ കരുത്തന്‍ മുന്‍ ക്യാമറയാണ് ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഓപ്പോ കെ1 - 25 എം.പി മുന്‍ ക്യാമറ

ഹോണര്‍ പ്ലേ - 16 എം.പി മുന്‍ ക്യാമറ

പോക്കോ എഫ്1 - 20 എം.പി മുന്‍ ക്യാമറ

നോക്കിയ 5.1 പ്ലസ് - 8 എം.പി മുന്‍ ക്യാമറ

ബാറ്ററി കരുത്ത്

ഷവോമി പോക്കോ എഫ്1 ആണ് ബാറ്ററി കരുത്തിന്റെ കാര്യത്തില്‍ മിടുക്കന്‍. 4,000 മില്ലി ആംപയറിന്റെ ബാറ്ററിയാണ് മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും കൂട്ടിനുണ്ട്.

ഓപ്പോ കെ1 - 3,600 മില്ലി ആംപയര്‍ ബാറ്ററി

ഹോണര്‍ പ്ലേ - 3,750 മില്ലി ആംപയര്‍ ബാറ്ററി(ഫാസ്റ്റ് ചാര്‍ജിംഗ്)

പോക്കോ എഫ്1 - 4,000 മില്ലി ആംപയര്‍ ബാറ്ററി(ഫാസ്റ്റ് ചാര്‍ജിംഗ്)

നോക്കിയ 5.1 പ്ലസ് - 3,060 മില്ലി ആംപയര്‍ ബാറ്ററി

കളര്‍ വേരിയന്റുകള്‍

ഓപ്പോ കെ1ന് വളരെ കുറച്ച് നിറഭേദങ്ങള്‍ മാത്രമാണുള്ളത്. പിയാനോ ബ്ലാക്ക്, ആസ്ട്രല്‍ ബ്ലൂ എന്നീ രണ്ടു നിറങ്ങളില്‍ കെ1 ലഭിക്കും.


ഓപ്പോ കെ1 - പിയാനോ ബ്ലാക്ക്, ആസ്ട്രല്‍ ബ്ലൂ

ഹോണര്‍ പ്ലേ - ബ്ലാക്ക്, ബ്ലൂ, വയലെറ്റ്

ഷവോമി പോക്കോ എഫ്1 - ഗ്രാഫൈറ്റ് ബ്ലാക്ക്, സ്റ്റീല്‍ ബ്ലൂ, റോസോ റെഡ്

നോക്കിയ 5.1 പ്ലസ് - ഗ്ലോസി ബ്ലാക്ക്, ഗ്ലോസി വൈറ്റ്, ഗ്ലോസി മിഡ്‌നൈറ്റ് ബ്ലൂ


Best Mobiles in India

English Summary

Oppo K1 launched at Rs 16,990: How it compares to Honor Play, Xiaomi Poco F1 and Nokia 5.1 Plus