ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സറുമായി ഓപ്പോയുടെ കരുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍


മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണി കയ്യാളുന്ന ബ്രാന്‍ഡുകളാണ് ഷവോമി, ഓപ്പോ, വിവോ, സാംസംഗ്, ഹോണര്‍ എന്നിവ. അതുകൊണ്ടുതന്നെ തമ്മിലൊരു മത്സരം ഇവര്‍ തമ്മില്‍ എന്നും നിലനില്‍ക്കുന്നുണ്ട്. പുത്തന്‍ മോഡലുകള്‍ പുറത്തിറക്കാനും ഇവര്‍ തമ്മില്‍ മത്സരമുണ്ട്. ഏറ്റവും പുതുതായി കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് കെ സീരീസില്‍ മോഡലിനെ പുറത്തിറക്കിയിരിക്കുകയാണ് ഓപ്പോ.

പുതിയ മോഡലിന്റെ വരവ്

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍ എന്നീ പുത്തന്‍ സാങ്കേതികവിദ്യകളോടെയാണ് പുതിയ മോഡലിന്റെ വരവ്. പിന്‍ഭാഗത്ത് ഭംഗിയോടു കൂടിയ ഗ്രേഡിയന്റ് ഡിസൈനാണുള്ളത്. കൂട്ടിന് ക്ലാസിക് ഗ്ലാസ്&മെറ്റല്‍ ഫിനിഷിംഗുണ്ട്. ഇത് ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു. മുകള്‍ഭാഗം നീല നിറത്തിലും താഴ്ഭാഗം പര്‍പ്പിള്‍ ഷേഡുമുള്ള ആസ്ട്രല്‍ മോഡല്‍ ലുക്കില്‍ കിടിലനാണ്.

കാണാനാകുന്ന ഡിസൈനാണിത്

മറ്റൊരു കിടിലന്‍ ലുക്ക് കളര്‍ വേരിയന്റാണ് പിയാനോ ബ്ലാക്ക്. ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രം കാണാനാകുന്ന ഡിസൈനാണിത്. 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് മോഡലിലുള്ളത്. ഉയര്‍ന്ന സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ഡിസസ്‌പ്ലേയ്ക്ക് പ്രത്യേക രൂപഭംഗി നല്‍കുന്നുണ്ട്. കൂട്ടിന് വാട്ടര്‍ നോച്ച് ഡിസ്‌പ്ലേയുമുണ്ട്. സുരക്ഷയ്ക്കായി ഇന്‍-ബിള്‍ട്ട് ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ശ്രേണിയിലെ മറ്റു മോഡലുകളില്‍ നിന്നും കെ1നെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റാണ് ഫോണിനു കരുത്തു പകരുന്നത്. ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് സമാനമായ ഫീച്ചറാണിത്. ഷവോമി റെഡ്മി നോട്ട് 7ലും ഇതുതന്നെ. മൈക്രോ യു.എസ്.ബി പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നത് പോരായ്മയാണ്. ഫാസ്റ്റ് ചാര്‍ജിംഗിന്റെ കാര്യവും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക അറിയിപ്പില്‍ ഇതു കാണുന്നില്ല.

പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

കൃതൃമബുദ്ധിയുടെ ഉപയോഗം പിന്‍ ക്യാമറയിലും മുന്‍ ക്യാമറയിലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മുന്‍ ക്യാമറയില്‍ ബ്യൂട്ടി അല്‍ഗോറിതവും പിന്‍ ക്യാമറയില്‍ പോര്‍ട്രൈറ്റ് മോഡും കൃതൃമബുദ്ധിക്ക് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കൂട്ടിന് ഓപ്പോയുടം കളര്‍ 5.2വുമുണ്ട്.

വില്‍പ്പന ആരംഭിക്കും

ഫെബ്രുവരി 12ന് ഓപ്പോ കെ 1ന്റെ വില്‍പ്പന ആരംഭിക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് വില്‍പ്പന. 16,990 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 3,6 മാസത്തെ ഇ.എം.ഐ ഓപ്ഷനിലൂടെയും ഫോണ്‍ വാങ്ങാം. സിറ്റി ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിലൂടെ വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. 90 ശതമാനം ബൈ-ബാക്ക് ഗ്യാരന്റിയും നല്‍കുന്നുണ്ട്.

വാട്‌സാപ്പിന്റെ iOS പതിപ്പില്‍ ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയും

ആകര്‍ഷണീയ വിലയില്‍ പരമാവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഈ മോഡലിനു കഴിഞ്ഞിട്ടുണ്ട്. ഷവോമിയും സാംസംഗുമാണ് പ്രധാന എതിരാളികള്‍.


Read More About: oppo mobile smartphone news

Have a great day!
Read more...

English Summary

Oppo K1 with in-display fingerprint sensor and Qualcomm Snapdragon 660 launched in India for ₹16,990