5 ഇഞ്ച് HD ഡിസ്‌പ്ലെയുമായി ഒപ്പൊ N1 മിനി ലോഞ്ച് ചെയ്തു


ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അടുത്തകാലത്തായി സ്വന്തമായി സ്ഥാനം നേടിയ കമ്പനിയാണ് ഒപ്പൊ. കമ്പനിയുടെ N1 സ്മാര്‍ട്‌ഫോണ്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. കറങ്ങുന്ന ക്യാമറയായിരുന്നു ഫോണിന്റെ പ്രധാന പ്രത്യേകത.

Advertisement

ഇപ്പോള്‍ ഒപ്പൊ N1 -ന്റെ ചെറിയ പതിപ്പായ N1 മിനി ലോഞ്ച് ചെയ്തു. ഒപ്പൊ മലേഷ്യയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ഇതുസംബന്ധിച്ച അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. ജൂലൈ 31-നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ ഒപ്പൊ സ്‌റ്റോറിലും N1 മിനി ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Advertisement

ഒപ്പൊ N1 മിനിയുടെ പ്രത്യേകതകള്‍

5 ഇഞ്ച് HD ഡിസ്‌പ്ലെ, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 ചിപ്‌സെറ്റ്, 1.6 GHz കോര്‍ടെക്‌സ് A7 പ്രൊസസര്‍, 2 ജി.ബി റാം, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 13 എം.പി ക്യാമറ എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലബീന്‍ അടിസ്ഥാനമാക്കി ഒപ്പൊ രൂപകല്‍പന ചെയ്ത കളര്‍ ഒ.എസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

2140 mAh ബാറ്ററി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, 4 ജി LTE എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

Best Mobiles in India

Advertisement

English Summary

Oppo N1 mini Officially Launched with 5-inch HD Display, 13MP Snapper, Oppo N1 Mini Smartphone Launched, Oppo N1 Mini with 5 Inch Display Launched, Read More...