ഓപ്പോ R17 സവിശേഷതകൾ അറിയാം!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഓപ്പോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഓപ്പോ R17 നിയോ എന്നാണ് സ്മാര്‍ട്ട്‌ഫോണിന്റെ പേര്. ജപ്പാനിലാണ് ഫോണിന്റെ അവതരണം. JPY 38,988 അതായത് ഇന്ത്യന്‍ വില ഏകദേശം 25,500 രൂപയാണ് ഫോണിന്. നീല, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

Advertisement


ഓപ്പോ R17 നിയോയുടെ സവിശേഷതകള്‍

1080x2340 പിക്‌സല്‍ റസൊല്യൂഷനുളള 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഓപ്പോ R17 നിയോ ഫോണിനുളളത്. സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. 4ജിബി റാമുളള ഈ ഫോണിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ്. 128ജിബിയാണ് ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇനിയും സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

Advertisement

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഓപ്പോ R17 നിയോ റണ്‍ ചെയ്യുന്നത്. ഡ്യുവല്‍ സിം പിന്തുണയുളള ഈ ഫോണില്‍ ഇന്‍ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

ക്യാമറ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത തന്നെയാണ്. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന്. അതായത് 16എംപി പ്രൈമറി ക്യാമറയും 2എംപി സെക്കന്‍ഡറി ക്യാമറയുമാണ്. സെല്‍ഫിക്കായി 25എംപി ക്യാമറയും നല്‍കിയിട്ടുണ്ട്.

3600 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജിക്കായി VOOCയാണ് ഉപയോഗിച്ചിരിക്കുന്നത്. 4ജി വോള്‍ട്ട്, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഫോണ്‍ കണക്ടിവിറ്റികള്‍.

Advertisement

ഏറ്റവും അടുത്തിടെ ഓപ്പോയുടെ മറ്റൊരു സ്മാര്‍ട്ട്‌ഫോണായ ഓപ്പോ A3sന്റെ വില 1000 രൂപ വെട്ടിക്കുറച്ചു. അതായത് 10,990 രൂപയ്ക്ക് എത്തിയ ഈ ഫോണ്‍ നിങ്ങള്‍ക്ക് 9,990 രൂപയ്ക്ക് ലഭിക്കുന്നു. 6.2 ഇഞ്ച് സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 13എംപി പ്രൈമറി സെന്‍സര്‍, 2എംപി സെക്കന്‍ഡറി സെന്‍സല്‍ എന്നിവ ഓപ്പോ A3sന്റെ പ്രധാന സവിശേഷതകളാണ്.

Best Mobiles in India

Advertisement

English Summary

Oppo R17 Neo smartphone launched.