ഓപ്പോ R17 പ്രോയുടെ വിലയില്‍ 6000 രൂപയുടെ കുറവ്; പുതിയ വില 39990 രൂപ


ഇന്ത്യന്‍ വിപണിയില്‍ ഓപ്പോ R17 പ്രോ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത് ഡിസംബറിലായിരുന്നു. 45990 രൂപ വിലയുള്ള ഫോണ്‍ രാജ്യത്തെത്തിയത് R17-ന് ഒപ്പമാണ്. പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് ഫോണിന്റെ വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. 6000 രൂപ കുറഞ്ഞ് 39990 രൂപയാണ് R17 പ്രോയുടെ പുതിയ വില.

കുറഞ്ഞ വിലയില്‍ ആമസോണില്‍ നിന്നും വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഫോണ്‍ സ്വന്തമാക്കാം. റേഡിയന്റ് മിസ്റ്റ്, എമറാള്‍ഡ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. R17 പ്രോയ്ക്ക് പിന്നാലെ R17-ന്റെ വിലയും കുറയുമെന്ന് പ്രതീക്ഷിക്കാം.

ഓപ്പോ R17 പ്രോയുടെ പ്രധാന സവിശേഷതകള്‍

വാട്ടര്‍ഡ്രോപ് നോചോട് കൂടിയ 6.4 ഇഞ്ച് FHD+ AMOLED ഓണ്‍ സെല്‍ ഡിസ്‌പ്ലേയാണ് ഓപ്പോ R17 പ്രോയിലുള്ളത്. ആസ്‌പെക്ട് റേഷ്യോ 19.5:9 ആണ്. ഗൊറില്ല കോര്‍ണിംഗ് ഗ്ലാസ് 6-ന്റെ സംരക്ഷണവും ഡിസ്‌പ്ലേയ്ക്കുണ്ട്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 SoC, അഡ്രിനോ 616 GPU, 8GB റാം, 128 GB സ്‌റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. മെമ്മറി വികസിപ്പിക്കാന്‍ കഴിയുകിയില്ല.

ഫോണിന്റെ പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്. f/1.5-2.4 അപെര്‍ച്ചറോട് കൂടിയ 12MP പ്രൈമറി സെന്‍സര്‍, f/2.6 അപെര്‍ച്ചറോട് കൂടിയ 20MP സെക്കന്‍ഡറി സെന്‍സര്‍, 3D ഫോട്ടോകള്‍ എടുക്കുന്നതിന് ടൈം ഓഫ് ഫ്‌ളൈറ്റ് സെന്‍സര്‍ എന്നിവയാണവ. എല്‍ഇഡി ഫ്‌ളാഷുമുണ്ട്. 3D പോട്രെയ്റ്റ്, എഐ സവിശേഷതകളുള്ള f/2.0 അപെര്‍ച്ചറോട് കൂടിയ 25 MP സെല്‍ഫി ക്യാമറയും എടുത്തുപറയേണ്ടതാണ്.

ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാന കളര്‍ ഒഎസ് 5.1-ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സൂപ്പര്‍ VOOC ഫ്‌ളാഷ് ചാര്‍ജിംഗോട് കൂടിയ 3700 mAh ബാറ്റി, എന്‍എഫ്‌സി, ബ്ലൂടൂത്ത് 5, ഇരട്ട 4G VoLTE എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read Articles
Best Mobiles in India
Read More About: oppo news smartphone

Have a great day!
Read more...

English Summary

Oppo R17 Pro gets Rs. 6,000 price cut in India