മൂന്ന് പിൻ ക്യാമറയുമായി ഓപ്പോ R17 പ്രോ വിപണിയിലെത്തുന്നു


പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ R17 പ്രോയെ വിപണിയിലെത്തിക്കുന്നു. ഡിസൈനിംഗിലും ക്യാമറ ക്വാളിറ്റിയിലും പ്രമുഖരായ ഓപ്പോ വരുന്ന ഡിസംബർ മാസം ഏഴിനാകും ഓപ്പോ R17 പ്രോയെ വിപണിയിലെത്തിക്കുക. ഡിസംബർ 1 മുതൽ ഫോണിൻറെ പ്രീ ഓർഡർ ആരംഭിക്കും. മുംബൈയിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഓപ്പോ R17 പുറത്തിറക്കുക. ഇതിനായുള്ള മാധ്യമ ക്ഷണം നൽകിക്കഴിഞ്ഞു.

Advertisement

ചടങ്ങിൽ പ്രഖ്യാപിക്കും

അത്യാധുനിക ഫീച്ചറുകൾക്കും ക്യാമറ സവിശേഷതകൾക്കും പേരുകേട്ടതാണ് ഓപ്പോയുടെ ആർ സീരീസ് മോഡലുകൾ. മൂന്നു പിൻ ക്യാമറകൾക്കു പുറമേ വാട്ടർ നോച്ച് ഡിസ്പ്ലേ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസർ, സൂപ്പർ വോക് ചാർജിംഗ് എന്നീ സവിശേഷതകൾ ഓപ്പോ R17 പ്രോയിലുണ്ട്. 8 ജി.ബിയാണ് റാം ശേഷി. ഫോണിൻറെ വില സംബന്ധിച്ച വിവരങ്ങൾ മുംബൈയിൽ നടക്കുന്ന പുറത്തിറക്കൽ ചടങ്ങിൽ പ്രഖ്യാപിക്കും. നിലവിൽ ചൈനയിൽ പ്രചാരത്തിലുള്ള മോഡലാണ് ഓപ്പോ R17 പ്രോ. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 44,100 രൂപയാണ് ചൈനയിലെ വിപണി വില.

Advertisement
ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.

ചൈനയിൽ 44,100 രൂപയായതു കൊണ്ടുതന്നെ ഏകദേശം 40,000 രൂപയ്ക്കടുത്ത് R17 പ്രോയിന് ഇന്ത്യൻ വില പ്രതീക്ഷിക്കാം. എമറാൾഡ് ഗ്രീൻ, എൻചാൻറിംഗ് മിസ്റ്റ് എന്നീ നിറഭേദങ്ങളിൽ ഫോൺ ലഭിക്കും. മുന്നു ക്യാമറ തന്നെയായിരിക്കും പുറത്തിറക്കൽ ചടങ്ങിലെ മുഖ്യ ആകർഷണം. R17 പ്രോയുടെ സൂപ്പർ വോക്ക് ഫ്ലാഷ് ചാർജിംഗ് സംവിധാനത്തിലും സാമൂഹിക മാധ്യമങ്ങളിലടക്കം മികച്ച പ്രതികരണമുണ്ട്. ഓപ്പോയുടെ ഔദ്യോഗിക അഭിപ്രായ സർവെയിൽത്തന്നെ ഈ ഫീച്ചറുകളെയാണ് ആരാധകർ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.

ഓപ്പോ R17 പ്രോ സവിശേഷതകൾ

6.4 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് ഓപ്പോ R17 പ്രോയിലുള്ളത്. 2080X2340 പിക്സലാണ് റെസലൂഷൻ. 19.5:9 ആണ് ആസ്പെക്ട് റേഷ്യോ. സ്ക്രീൻ-ടു ബോഡി റേഷ്യോ 9..5 ശതമാനമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 710 ചിപ്പ്സെറ്റിനൊപ്പം 8ജി.ബി റാമും ചേർന്നാണ് ഫോണിനു കരുത്തു പകരുന്നത്. 128 ജി.ബിയാണ് ഇൻറേണൽ മെമ്മറി കരുത്ത്. ക്യാമറ സവിശേഷതകൾ നോക്കിയാൽ പിന്നിൽ ഉപയോഗിച്ചിരിക്കുന്നത് മൂന്നു ക്യാമറകളാണ്.

ഫോണിൻറെ പ്രത്യേകതയാണ്

12 മെഗാപിക്സലിൻറെ ക്യാമറാ സെൻസറും 20 മെഗാപിക്സലിൻറെ രണ്ടു സെൻസറുകളുമാണ് പിൻ ക്യാമറയ്ക്ക് കരുത്തു പകരുന്നത്. മുന്നിൽ ഉപയോഗിച്ചിരിക്കുന്നത് 25 മെഗാപിക്സലിൻറെ സെൽഫി ക്യാമറകളാണ്. മികച്ച ചിത്രമെടുക്കുന്നതോടൊപ്പം നിരവധി സവിശേഷതകളും മുൻ ക്യാമറയിലുണ്ട്. 3,700 മില്ലി ആംപയറിൻറെ കരുത്തൻ ബാറ്ററിയും ഫോണിൻറെ പ്രത്യേകതയാണ്. അതിവേഗ ചാർജിംഗിന് സഹായിക്കുന്നതാണ് ഓപ്പോ R17 പ്രോയുടെ ബാറ്ററി.

സ്റ്റാറ്റസ് കാണുന്നതിൽ പരിഷ്കാരവുമായി വാട്സ് ആപ്പ്

Best Mobiles in India

English Summary

Oppo R17 Pro India launch confirmed for December 7th