മൂന്ന് ക്യാമറ, VOOC ചാർജ്ജിങ്, 6.4 ഇഞ്ച് ഡിസ്പ്ളേ.. ഓപ്പോ R17 പ്രൊ എത്തി!


ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ R17 പ്രൊ ചൈനയിൽ പുറത്തിറക്കി. പിറകിൽ മൂന്ന് ക്യമറകൾ, സൂപ്പർ VOOC ചാർജ്ജിങ്, 8 ജിബി റാം, സ്നാപ്ഡ്രാഗൺ 710 പ്രൊസസർ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഇതോടൊപ്പം തന്നെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഓപ്പോ R17 മോഡലിന്റെ വിലയും സവിശേഷതകളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ്, AI അധിഷ്ഠിത ക്യാമറകൾ, സ്‌ക്രീനിൽ ഏകദേശം പൂർണ്ണമായുമുള്ള ഡിസ്പ്ളേ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.

ഓപ്പോ R17 പ്രൊ വിലയും ലഭ്യതയും

4299 ചൈനീസ് യുവാൻ ആണ് ഫോണിന് കമ്പനി വിലയിട്ടിരിക്കുന്നത്. ഏകദേശം 43,800 രൂപയോളം വരും ഇന്ത്യൻ രൂപയിലേക്ക് ഇത് മാറ്റുമ്പോൾ. ഒക്ടോബർ പകുതിയോടെയായിരിക്കും ഫോൺ ചൈനയിൽ വിൽപ്പനയ്ക്ക് എത്തുക. 'Fog gradient' എന്ന പ്രത്യേകയിനം നിനിറത്തിൽ ഫോൺ ലഭ്യമാകും. ഏതായാലും ഇന്ത്യയിൽ എന്നാണ് ഫോൺ ഇറങ്ങുക എന്നതിനെ സംബന്ധിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.

ഓപ്പോ R17 പ്രൊ സവിശേഷതകൾ

സൂപ്പർ VOOC ചാർജ്ജിങ്, 8 ജിബി റാം, സ്നാപ്ഡ്രാഗൺ 710 പ്രൊസസർ, ColorOS 5.2 അധിഷ്ഠിത ആൻഡ്രോയിഡ് 8.1 ഓറിയോ, 6.4 ഇഞ്ച് 1080x2340 പിക്സലുകളോട് കൂടിയ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ളേ, 91.5 സ്ക്രീൻ ടു ബോഡി അനുപാതം, 128 ജിബി ഇന്ബില്റ്റ് മെമ്മറി, 4 ജി VoLTE, വൈഫൈ, ബ്ലൂടൂത്ത് 5.0, എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി പിന്തുണ എന്നിവയും ഫോണിനുണ്ടാകും. 3700 mAh ആണ് ബാറ്ററിയുടെ കറുത്ത വരുന്നത്.

ക്യാമറ

f/1.5-2.4 അപ്പേർച്ചറോട് കൂടിയ 12 മെഗാപിക്സൽ സെൻസർ, f/2.6 അപ്പേർച്ചറോട് കൂടിയ 20 മെഗാപിക്സൽ സെൻസർ, TOF 3D സ്റ്റീരിയോ ക്യാമറ സെൻസർ എന്നിങ്ങനെ മൂന്ന് ക്യാമറകളാണ് പിറകിൽ സ്ഥിതി ചെയ്യുന്നത്.

ദേ അടുത്തതും.. അത്ഭുതമാകാൻ ഓപ്പോ F9 പ്രൊ എത്തുന്നു!

ഓപ്പോ R17 വിലയും സവിശേഷതകളും

പ്രൊ മോഡൽ അവതരിപ്പിച്ച കൂട്ടത്തിൽ ഓപ്പോ R17ന്റെ വിലയും ഏതാനും സവിശേഷതകളും കൂടെ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 3499 ചൈനീസ് യുവാൻ (ഏകദേശം 35,500 രൂപ) ആണ് 8 ജിബി റാം, 128 ജിബി മോഡലിന് വില വരിക. ഇതോടൊപ്പം തന്നെ ലഭ്യമാകുന്ന 6 ജിബി റാം, 128 ജിബി മോഡലിന് 3199 ചൈനീസ് യുവാൻ (ഏകദേശം 32,500 രൂപ) ആണ് വില വരുന്നത്.

Most Read Articles
Best Mobiles in India
Read More About: oppo smartphones android mobiles

Have a great day!
Read more...

English Summary

Oppo R17 Pro Launched with Triple Cameras, Super VOOC Flash Charge.