ഓപ്പോ Realme 1; സവിശേഷതകൾ എന്തെല്ലാം? വാങ്ങണോ വേണ്ടയോ?


ഒപ്പോയുടെ കാത്തിരുന്ന മോഡൽ ആയ Realme 1 ഇന്നലെ എത്തിയിരിക്കുകയാണ്. ഇന്നലെ ഉച്ചക്ക് ആമസോൺ വഴിയായിരുന്നു ഫോൺ പുറത്തിറക്കിയത്. ഷവോമിയോട് കടുത്ത മത്സരം തന്നെ കാഴ്ചവെക്കാനുള്ള എല്ലാ സവിശേഷതകളോടും കൂടിയാണ് ഓപ്പോ തങ്ങളുടെ സബ് ബ്രാൻഡായ പുതിയ സീരീസിലെ ആദ്യ ഫോണായ Realme 1 അവതരിപ്പിച്ചത്. വിലയും നന്നേ കുറവാണ് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.

Advertisement

ഫോൺ ഡിസൈൻ അടക്കം കാര്യമായ മാറ്റങ്ങളുണ്ടെന്ന് വ്യക്തമാണ്. ആമസോൺ വഴി മാത്രമായിരിക്കും ഈ ഫോൺ ലഭ്യമാകുക. എന്തൊക്കെയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ എന്ന് നോക്കുകയാണ് ഇവിടെ.

Advertisement

ഫേസ് അണ്ലോക്ക്

പൊതുവേ ഈ വിലയിലുള്ള ഒരു മോഡലിൽ കാണാത്ത ഒരു സവിശേഷതയാണ് ഫേസ് അണ്ലോക്ക് സംവിധാനം. ഇത്ര കുറഞ്ഞ വിലയിലുള്ള ഫോണിൽ ഓപ്പോ ഈ സൗകര്യം ഒരുക്കിയിരിക്കുകയാണ്. 0.1 സെക്കന്റുകൊണ്ട് അൺലോക്ക് ചെയ്യാൻ ഇത് സഹായിക്കും.

മൂന്ന് സ്ലോട്ടുകൾ

പൊതുവേ ഇന്നത്തെ കാലത്തിറങ്ങുന്ന ഫോണുകൾക്ക് രണ്ടു സ്ലോട്ടുകൾ ആണ് ഉണ്ടാവാറുള്ളത്. രണ്ടിലും സിം ഇടാം, അല്ലെങ്കിൽ ഒന്നിൽ സിം കാർഡും ഒന്നിൽ മെമ്മറി കാർഡും ഇടാം എന്ന രീതിയിലാണ് ഇത് ഉപയോഗിക്കുക. എന്നാൽ ഇവിടെ ഓപ്പോ എത്തിയിരിക്കുന്നത് 3 സ്ലോട്ടുകളോടെ ആണ്. രണ്ടു സിം സ്ലോട്ട്, ഒരു മെമ്മറി കാർഡ് സ്ലോട്ട് എന്നിങ്ങനെ 3 സ്ലോട്ടുകൾ ഈ മോഡലിലുണ്ട്.

രണ്ടു 4ജി സിം കാർഡുകൾ ഇടാനുള്ള സൗകര്യം

3 സ്ലോട്ടുകൾ ഉണ്ടെന്നും അതിൽ രണ്ടിലും സിം കാർഡ് ഇടാം എന്നും ഒന്നിൽ മെമ്മറി കാർഡ് ഇടാം എന്നും പറഞ്ഞല്ലോ. ഇതിൽ സിം സ്ലോട്ടുകൾ രണ്ടും തന്നെ 4ജി പിന്തുണയ്ക്കുന്നതാണ് എന്നതാണ് മറ്റൊരു സവിശേഷത. നിങ്ങളുടെ രണ്ട് 4ജി സിമ്മുകളും ഒരേപോലെ ഇതിൽ പ്രവർത്തിപ്പിക്കാം.

6 ജിബി വരെ റാം, ഓറിയോ, കളർ ഒഎസ് 5.0

ഒക്റ്റാ കോർ MediaTek Helio P60 SoC പ്രൊസസർ ആണ് ഫോണിനുള്ളത്. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡൽ, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡൽ, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡൽ എന്നിങ്ങനെ മൂന്ന് വേർഷനുകളാണ് ഫോണിനുള്ളത്.കളർ ഒഎസ് 5.0 അധിഷ്ഠിത ആൻഡ്രോയ്ഡ് 8.1 ഓറിയോ ആണ് ഫോണിന്റെ സോഫ്റ്റ്‌വെയർ.

AI ക്യാമറ

AI സവിശേഷതകൾ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കുന്നതിനായുള്ള പ്രത്യേക AI ബോർഡ് തന്നെ ഫോൺ ബോർഡിൽ ഉൾകൊള്ളിച്ചിരിക്കുകയാണ് കമ്പനി. 296 തരത്തിലുള്ള മുഖത്തിന്റെ ഭാഗങ്ങൾ തൊലിയുടെ നിറവും വയസ്സും എല്ലാം അടിസ്ഥാനമാക്കി സ്വയം തിരിച്ചറിയാൻ ഈ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോൺ ക്യാമറക്ക് കഴിയും. പിറകിലും മുൻഭാഗത്തും ഓരോ ക്യാമറകൾ വീതമാണ് ഓപ്പോ Realme 1ന് ഉള്ളത്. പിറകിൽ 13 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിനുള്ളത്. ഈ ക്യാമറകൾ രണ്ടും മാന്യമായ രീതിയിലുള്ള ചിത്രങ്ങൾ എടുക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ഇവയോടൊപ്പം AI ബ്യൂട്ടി 2.0 സവിശേഷതയും ഈ ക്യാമറക്കുണ്ട്.

10000 രൂപയിൽ താഴെ വില വരുന്ന ആദ്യ ഷവോമി ഡ്യുവൽ ക്യാമറ ഫോൺ റെഡ്മി S2 ജൂൺ 7ന് എത്തും

കരുത്തുറ്റ ബാറ്ററി

3410mAh ബാറ്ററിയാണ് ഫോൺ നൽകുന്നത്. എന്നാൽ ഇത് അഴിക്കാൻ പറ്റാത്ത തരത്തിലുള്ള ബാറ്ററി ആയിരിക്കും. 156x75.3x7.8mm ആണ് ഫോണിന്റെ അളവുകൾ വരുന്നത്. ഭാരം 158 ഗ്രാമും. ഫോൺ ബോർഡിൽ AI അധിഷ്ഠിത ബോർഡും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നും ഓപ്പോ പറയുന്നു.

ഡയമണ്ട് ഡിസൈൻ

പൊതുവേ നമ്മൾ കണ്ടുശീലിച്ച മോഡലുകളിൽ നിന്നും വ്യത്യസ്തമായി പിറകിൽ ഡയമണ്ട് ഡിസൈൻ ആണ് കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുവാക്കളെ ആകർഷിക്കുക എന്ന വ്യക്തമായ അജണ്ട ഇതിന് പിന്നിൽ കമ്പനിക്ക് ഉണ്ട്. ഏത് ദിശയിൽ നിന്നും നോക്കിയാലും പിറകുവശം ഈ ഭംഗി എടുത്തറിയിക്കും. ഡയമണ്ട് ബ്ലാക്ക്, സോളാർ റെഡ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും.

വില

Realme 1 മൂന്ന് വേർഷനുകളിൽ ആണ് ഇറങ്ങിയത് എന്ന് നേരത്തെ പറഞ്ഞല്ലോ. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലിന് 13,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡലിന് 10,990 രൂപയും 3 ജിബി റാമുള്ള 32 ജിബി മെമ്മറിയുള്ള മോഡലിന് 8,990 രൂപയുമാണ് വില.

വാങ്ങണോ വേണ്ടയോ?

ഈ വിലയിൽ ഈ സൗകര്യങ്ങൾ നൽകാൻ ഷവോമി മാത്രമേ വിപണിയിൽ ഉണ്ടായിരുന്നുള്ളൂ. അതിലേക്കാണ് ഇപ്പോൾ ഓപ്പോയും എത്തിയിരിക്കുന്നത്. 14000 രൂപക്ക് 6ജിബി റാം ഉള്ള 128 ജിബി മെമ്മറി ഉള്ള ഫോൺ എന്നത് നല്ല ആശയം തന്നെ. പക്ഷെ ബയോമെട്രിക്ക് സൗകര്യം ഇല്ല എന്നത് ഒരു പോരായ്മ ആയേക്കും. അതുപോലെ 10000 രൂപക്ക് ഷവോമി രണ്ടു ക്യാമറകൾ ഉള്ള ഫോൺ ഉടൻ ഇറക്കാൻ പോകുകയും ചെയ്യുന്ന അവസരത്തിൽ. എന്തായാലും കാര്യങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനിക്കുക.

Best Mobiles in India

English Summary

Realme 1 has been announced officially under Oppo's sub-brand. It starts from a price point of Rs. 8,990 and will be exclusive to the online retailer Amazon India. Here are the top features of the smartphone. These features include Face Unlock, AI camera capabilities, AI battery management, Dual 4G VoLTE and a few others.