ഓപ്പോ റെനോ 3 പ്രോയ്ക്ക് ഇന്ത്യയിൽ വില കുറവ് ലഭിച്ചു; പുതിയ വില, സവിശേഷതകൾ


ഓപ്പോ റെനോ 3 പ്രോയ്ക്ക് ഇപ്പോൾ ഇന്ത്യയിൽ വീണ്ടും വിലക്കുറവ് ലഭിച്ചിരിക്കുകയാണ്. ഇത്തവണ ഫോണിന്റെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകൾക്കും വില കുറഞ്ഞു. കമ്പനിയിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് പ്രകാരം, 8 ജിബി + 256 ജിബി വേരിയന്റിന് 2,000 രൂപയും, 8 ജിബി + 256 ജിബി വേരിയന്റിന് 3,000 രൂപയുമാണ് വിലകുറവ് വന്നിരിക്കുന്നത്. ഓപ്പോ റെനോ 3 പ്രോ മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 128 ജിബി വേരിയന്റിന് 29,990 രൂപയും, 256 ജിബി വേരിയന്റിന് 32,990 രൂപയുമാണ് വിലയുണ്ടായിരുന്നത്. ഏപ്രിലിൽ ജിഎസ്ടി പുനരവലോകനം രാജ്യത്തെ ബാധിച്ചപ്പോൾ ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റിനുള്ള വില വർദ്ധിക്കുകയാണ് ചെയ്യ്തത്.

Advertisement

ഓപ്പോ റെനോ 3 പ്രോ: ഇന്ത്യയിൽ വിലക്കുറവ്

ഓപ്പോ റെനോ 3 പ്രോയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ 27,990 രൂപയും, 8 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 29,990 രൂപയുമാണ് വില വരുന്നത്. അടിസ്ഥാന വേരിയന്റിന് അതിന്റെ വിലയായ 29,990 രൂപയിൽ നിന്നും 2,000 രൂപ കിഴിവ് ലഭിക്കുന്നു. ടോപ്പ് എൻഡ് വേരിയയന്റിന്റെ വിലയായ 32,990 രൂപയിൽ നിന്നും 3,000 രൂപ കിഴിവ് ലഭിക്കുന്നു. ഓപ്പോ റെനോ 3 പ്രോ മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

Advertisement

128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,990 രൂപയും 256 ജിബി സ്റ്റോറേജ് ഓപ്ഷന് 32,990 രൂപയുമാണ് വില വരുന്നത്. ഏപ്രിലിൽ 8 ജിബി + 128 ജിബി വേരിയന്റിന്റെ വിലയായ 31,990 രൂപയിൽ നിന്നും 2,000 രൂപ കിഴിവ് ലഭിക്കുന്നു. ഏകദേശം മൂന്ന് മാസത്തിന് ശേഷം ജൂലൈയിൽ ഇതേ വേരിയന്റിന് അതിന്റെ യഥാർത്ഥ വിലയായ 29,990 രൂപയിൽ നിന്നും കിഴിവ് ലഭിച്ചിരുന്നു. 30,990 രൂപയ്ക്ക് ആമസോണിൽ ഓപ്പോ റെനോ 3 പ്രോയുടെ അടിസ്ഥാന വേരിയന്റ് പട്ടികപ്പെടുത്തി.

ഓപ്പോ റെനോ 3 പ്രോ: സവിശേഷതകൾ

ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും റിഫ്ലെക്റ്റീവ് ഗ്ലാസ് ഫിനിഷുമുള്ള ബാക്ക് പാനലുമായിട്ടാണ് റിനോ 3 പ്രോ പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാണ്. അറോറൽ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്കൈ വൈറ്റ് എന്നിവയാണ് ഈ നിറങ്ങൾ. 20: 9 ആസ്പാക്ട് റേഷിയോ ഉള്ള 6.4 ഇഞ്ച് സൂപ്പർ അമോലെഡ് പാനലും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ ഉണ്ട്. റെനോ 3 പ്രോയ്ക്ക് പവർ നൽകുന്നത് മീഡിയടെക് പി95 SoCയാണ്.

മീഡിയടെക്കിനൊപ്പം ഡിവൈസിന് കരുത്ത് നൽകാൻ മികച്ച ജിപിയു, എൻ‌പിയു എന്നിവയും ഡിവൈസിൽ ഉണ്ട്. ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത മുൻവശത്തുള്ള രണ്ട് ക്യാമറകളുമാണ്. മുൻവശത്തെ ക്യാമറകളിൽ 44 മെഗാപിക്സൽ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് നൽകിയിട്ടുള്ളത്. ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്.

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ. ടെലിഫോട്ടോ ലെൻസുള്ള 13 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകൾ. സെക്കൻഡിൽ 30 ഫ്രെയിംസ് 4 കെ വീഡിയോ റെക്കോർഡിംഗും ഈ ക്യാമറ സെറ്റപ്പ് സപ്പോർട്ട് ചെയ്യുന്നു. ഓപ്പോ റെനോ 3 പ്രോയ്ക്ക് 256 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജുണ്ട്.

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 30W VOOC ഫ്ലാഷ് ചാർജ് 4.0 സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 4,025mAh ബാറ്ററിയാണ് ഇതിൽ വരുന്നത്. ഈ സ്മാർട്ഫോണിന് 158.8x73.4x8.1 മിമി, 175 ഗ്രാം ഭാരവും വരുന്നു.

Best Mobiles in India

English Summary

Oppo Reno 3 Pro has once again earned a spike in price in India. This time, both the phone's storage configurations went down in price with the 8 GB + 128 GB price variant cut by Rs. 2,000 and the 8 GB + 256 GB price variant cut by Rs. 3,000, as stated in the official announcement by the company.