അമിതതാപം: എക്‌സ്പീരിയ എസ് ഡിസ്‌പ്ലെയില്‍ മഞ്ഞനിറം



സോണി എക്‌സ്പീരിയ എസ് സ്മാര്‍ട്‌ഫോണിലും അമിതതാപം. ഇതിന് മുമ്പ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐപാഡിലായിരുന്നു അമിതതാപം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. എക്‌സ്പീരിയ എസ് ഹാന്‍ഡ്‌സെറ്റ് ഡിസ്‌പ്ലെയില്‍ അമിതതാപം കാരണം മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

ഒരു വെബ്‌സൈറ്റാണ് ഈ വിഷയം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 40 ഡിഗ്രിയിലധികം ചൂടാകുമ്പോള്‍ ചില എക്‌സ്പീരിയ എസ് മോഡലുകളുടെ ഡിസ്‌പ്ലെയില്‍ ചെറിയൊരു മഞ്ഞനിറം കാണപ്പെടുന്നതായി സോണി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം ഉള്ളവര്‍ക്ക് അവരുടെ ഹാന്‍ഡ്‌സെറ്റുമായി അടുത്തുള്ള സോണി റീട്ടെയിലര്‍ ഷോറൂമുകളില്‍ പോയി സൗജന്യമായി പുതിയ ഹാന്‍ഡ്‌സെറ്റ് വാങ്ങാമെന്നും കമ്പനി അറിയിച്ചു.

Advertisement

എറിക്‌സണുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച ശേഷം സോണി ആദ്യമായി ഇറക്കിയ സ്മാര്‍ട്‌ഫോണാണ് സോണി എക്‌സ്പീരിയ എസ്. ഇന്ത്യന്‍ വിപണിയില്‍ ഈ ഹാന്‍ഡ്‌സെറ്റ് ഇത് വരെ ഔദ്യോഗികമായി എത്തിയിട്ടില്ല. അതേ സമയം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴി എക്‌സ്പീരിയ എസ് ലഭ്യമാണ്.

Advertisement

എക്‌സ്പീരിയ എസിന്റെ പ്രധാന സവിശേഷതകള്‍

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് (ഐസിഎസ് അപ്‌ഡേറ്റിന് സാധ്യത)

  • 4.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ

  • 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • എംഎസ്എം8260 ചിപ്‌സെറ്റ്

  • 1ജിബി റാം

  • 12 മെഗാപിക്‌സല്‍ ക്യാമറയും 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗും

  • 1.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ

  • 32 ജിബി ഇന്റേണല്‍ മെമ്മറി

  • എച്ച്ഡിഎംഐ പോര്‍ട്ട്

പ്ലേസ്റ്റേഷന്‍ അംഗീകാരത്തോടെ എത്തുന്ന സ്മാര്‍ട്‌ഫോണ്‍ എന്ന പ്രത്യേകത കൂടി എക്‌സ്പീരിയ എസിനുണ്ട്. ഇതിലെ 12 മെഗാപിക്‌സല്‍ ക്യാമറയ്ക്ക് ഉപയോഗിക്കുന്ന സെന്‍സര്‍ സോണി എക്‌സ്‌മോര്‍ ആര്‍ ആണ്. കുറഞ്ഞ പ്രകാശത്തിലും സുവ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താനാണ് ഈ സെന്‍സര്‍ സഹായിക്കുക.

എക്‌സ്പീരിയ എസ് ഏകദേശം 30,000 രൂപയ്ക്ക് ഈ മാസം ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്പീരിയ എസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭിക്കും.

Best Mobiles in India

Advertisement