ഓക്‌സിജന്‍ OS അപ്‌ഡേറ്റ്: ബാറ്ററി ചാര്‍ജ് തീര്‍ന്ന് വണ്‍പ്ലസ് 6, 3, 3T


ഓക്‌സിജന്‍ OS അപ്‌ഡേറ്റ് ചെയ്ത് കുടുങ്ങിയ അവസ്ഥയിലാണ് വണ്‍പ്ലസ് 6, 3, 3T ഉപയോക്താക്കള്‍. വണ്‍പ്ലസ് 6-ലെ ചില പോരായ്മകള്‍ പരിഹരിക്കുന്നതിനായാണ് ഓക്‌സിജന്‍ OS 5.1.6 അപ്‌ഡേറ്റ് ചെയ്ത് ഓക്‌സിജന്‍ OS 5.1.8 ആക്കിയത്. പ്രശ്‌നത്തിന് പരിഹാരമായില്ലെന്ന് മാത്രമല്ല കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇതുമൂലം നേരിടേണ്ടിയും വന്നു.

അപ്‌ഡേറ്റിന് ശേഷം ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നതായാണ് പ്രധാന പരാതി. അപ്‌ഡേറ്റിന് ശേഷം വണ്‍പ്ലസ് ഫോറത്തില്‍ ബാറ്ററി സംബന്ധിച്ച പരാതികള്‍ ധാരാളമായി എത്തുകയാണ്. ബാറ്ററി 50 ശതമാനമുള്ളപ്പോള്‍ ഫോണ്‍ ഷട്ട്ഡൗണ്‍ ആയതായും പരാതികളുണ്ട്. സ്‌ക്രീന്‍ കൂടുതല്‍ ചാര്‍ജ് ഉപയോഗിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അപ്‌ഡേറ്റിന് ശേഷം ബാറ്ററിയുടെ ചാര്‍ജ് നേരത്തേതിന്റെ ഇരട്ടി വേഗത്തില്‍ തീരുന്നതായി പറയപ്പെടുന്നു.

ഞങ്ങളുടെ ടീമും ഓക്‌സിജന്‍ അപ്‌ഡേറ്റ് ചെയ്‌തെങ്കിലും ബാറ്ററിയുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എല്ലാ ഉപയോക്താക്കളെയും ഈ പ്രശ്‌നം ബാധിച്ചിട്ടില്ലെന്ന് വേണം വിലയിരുത്താന്‍.

അപ്‌ഡേറ്റ് മൂലമുണ്ടായ പ്രശ്‌നം വണ്‍പ്ലസ് 6-ന് പുറമെ 3, 3T എന്നിവയെയും ബാധിച്ചിട്ടുണ്ട്. അവിടെയും പരാതി ബാറ്ററിയുടെ ചാര്‍ജിനെ കുറിച്ചാണ്. ബാറ്ററിയുടെ ചാര്‍ജ് 15 ശതമാനത്തില്‍ എത്തുമ്പോള്‍ ലഭിച്ചിരുന്ന മുന്നറിയിപ്പ് അപ്‌ഡേറ്റിന് ശേഷം വണ്‍പ്ലസ് 3, 3T ഫോണുകളില്‍ പ്രത്യക്ഷപ്പെടുന്നില്ലെന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

വണ്‍പ്ലസ് 5, 5T ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഒരു പരാതിയും ഉയര്‍ന്നുവന്നിട്ടില്ല.

ജിയോയെ വെല്ലാന്‍ ഐഡിയയുടെ 227 രൂപ പ്ലാന്‍.. ഓഫറുകള്‍ ഇങ്ങനെ..!

Most Read Articles
Best Mobiles in India
Read More About: oneplus news smartphone technology

Have a great day!
Read more...

English Summary

Oxygen OS Update: Battery Charges ended with OnePlus 6, 3 and 3T