പാം സ്മാര്‍ട്ട്‌ഫോണിന്റെ വിവരങ്ങള്‍ പുറത്ത്; ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണെന്ന് സൂചന


പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പാം. ഫോണിന്റെ രൂപകല്‍പ്പനയുമായും സവിശേഷതകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു.

Advertisement


വളരെ ഒതുങ്ങിയ രൂപകല്‍പ്പനയാകും പാം സ്മാര്‍ട്ട്‌ഫോണിന്റേത്. മികച്ച ഗുണമേന്മ ഉറപ്പുനല്‍കുന്ന ഗ്ലാസ് ബോഡി പ്രതീക്ഷിക്കാം. പാം പുറത്തിറക്കുന്ന ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമിത്. PVG100 എന്നാണ് ഫോണിന് നല്‍കിയിരിക്കുന്ന മോഡല്‍ നമ്പര്‍.

സവിശേഷതകള്‍

Advertisement

16:9 ആസ്‌പെക്ട് റേഷ്യോയും 720p റെസല്യൂഷനുമുള്ള 3.3 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും PVG100-ല്‍ ഉണ്ടാവുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഒരുദിവസം മുഴുവന്‍ പ്രവര്‍ത്തനം ഉറപ്പുനല്‍കുന്ന 800 mAh ബാറ്ററി, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 ഒക്ടാകോര്‍ ചിപ്‌സെറ്റ്, 3GB റാം, 32 GB സ്റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാന്‍ കഴിയും.

4G LTE-യും VoLTE-യും പിന്തുണയ്ക്കുന്ന ഒരു സിംകാര്‍ഡ് സ്ലോട്ട് മാത്രമേ ഫോണില്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. ബ്ലൂടൂത്ത്, വൈഫൈ, എന്‍എഫ്‌സി മുതലായവ ഉണ്ടാകും. മുന്നിലും പിന്നിലും ഓരോ ക്യാമറകള്‍ ഉള്ളതായാണ് വിവരം. പിന്നിലെ ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷ് ഉണ്ട്. ക്യാമറയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആപ്പിള്‍ വാച്ചിലേതിന് സമാനമായ UI ആണ് ഫോണിലേതെന്ന് സൂചനകളുണ്ട്.

Advertisement

പാമിന്റെ കസ്റ്റം സ്‌കിന്നോട് കൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാകും PVG100 പ്രവര്‍ത്തിക്കുക. ഫോണില്‍ 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. USB ടൈപ്പ് C പോര്‍ട്ട് പ്രതീക്ഷിക്കാം. ചാര്‍ജ് ചെയ്യുന്നതിനും ഡോംഗിള്‍ വഴി പാട്ടുകള്‍ കേള്‍ക്കുന്നതിനും C പോര്‍ട്ടിനെയാണ് ആശ്രയിക്കേണ്ടത്. ഫോണിന്റെ വില സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. 300 ഡോളറില്‍ താഴെയായിരിക്കും വില എന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ പ്രവചനം.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ വൈറസ് കയറാതിരിക്കാൻ..

Best Mobiles in India

Advertisement

English Summary

Palm smartphone renders leaked: One of the tiniest smartphones of 2018?